Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അച്ചാര്‍ കുപ്പിയില്‍ സ്പൂണ്‍ ഇട്ട് വെയ്ക്കുന്നവരാണോ? ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ സാധ്യത
എത്ര കറികള്‍ ഉണ്ടായാലും ചിലര്‍ക്ക് അച്ചാര്‍ നിര്‍ബന്ധമാണ്. അതിനാല്‍ തന്നെ, വീട്ടില്‍ ഏതെങ്കിലും അച്ചാര്‍ സൂക്ഷിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍, അച്ചാര്‍ പലപ്പോഴും പലരും കൃത്യമായരീതിയിലല്ല സൂക്ഷിക്കുന്നത്. ചിലര്‍ അച്ചാര്‍ കുപ്പിയില്‍ പതിവായി ഒരു സ്പൂണ്‍ സൂക്ഷിക്കുന്നത് കാണാം.

ഇത്തരത്തില്‍ പതിവായി അച്ചാര്‍ കുപ്പിയില്‍ സ്പൂണ്‍ ഇട്ട് വെയ്ക്കുന്നത് അപകടകരമാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ഇത് നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍, അച്ചാര്‍ എങ്ങനെ കൃത്യമായ രീതിയില്‍ സൂക്ഷിക്കണമെന്നും, അച്ചാര്‍ കുപ്പിയില്‍ സ്പൂണ്‍ ഇട്ട് വെച്ചാല്‍ എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത് എന്നും നോക്കാം.
ബാക്ടീരിയ
അച്ചാര്‍ കുപ്പിയില്‍ സ്പൂണ്‍ ഇട്ടതിനുശേഷം പലപ്പോഴും അച്ചാര്‍ പാത്രം കൃത്യമായി പലരും അടച്ച് വെയ്ക്കാതിരിക്കുന്നത് കാണാം. പ്രത്യേകിച്ച് ഹോട്ടലുകളില്‍ പോകുമ്പോള്‍ അച്ചാര്‍ പാത്രത്തില്‍ ഒരു സ്പൂണ്‍ പതിവായി ഇരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇത്തരത്തില്‍ സ്പൂണ്‍ ഇട്ടതിന് ശേഷം അച്ചര്‍ പാത്രം നല്ലരീതിയില്‍ അടയ്ക്കാതിരിക്കുന്നത് അച്ചാറില്‍ ബാക്ടീരിയ പെരുകുന്നതിന് കാരണമാണ്. പ്രത്യേകിച്ച്, സ്പൂണ്‍ അച്ചാര്‍ പാത്രത്തില്‍ ഉണ്ടെങ്കില്‍ അപകടകാരികളായ ബാക്ടീരികകളും ഫംഗല്‍ ബാധകളും വരാനുള്ള സാധ്യത വളരെ കൂടുതലായിരിക്കും.
പതിവായി അച്ചാര്‍ കുപ്പിയില്‍ കിടക്കുന്ന സ്പൂണില്‍, അച്ചാറിന്റെ അംശങ്ങള്‍ പറ്റിപ്പിടിച്ച്, സാവധാനത്തില്‍ ഇവ കറുപ്പ് നിറത്തില്‍ സ്പൂണില്‍ പറ്റിപ്പിടിച്ച് ഇരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതെല്ലാം അച്ചാറില്‍ ഫംഗല്‍, അല്ലെങ്കില്‍ ബാക്ടീരിയല്‍ ഗ്രോത്ത് വന്നു തുടങ്ങി എന്നതിന്റെ ലക്ഷണങ്ങളാണ്. ഇവ അവഗണിച്ച് അച്ചാരര് വീണ്ടും ഉപയോഗിക്കുന്നത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും.
തുരുമ്പ്
അച്ചാറില്‍ സ്റ്റീലിന്റെ സ്പൂണ്‍ ആണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അത് തുരുമ്പ് കയറാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം, അച്ചാറില്‍ വിനാഗിരി ചേര്‍ത്തിരിക്കുന്നതിനാല്‍ തന്നെ, അസിഡിക് സ്വഭാവം വളരെ കൂടുതലായിരിക്കും. ഇത് സ്പൂണിലെ ലോഹവുമായി പ്രവര്‍ത്തിച്ച്, സ്പൂണില്‍ തുരുമ്പ് ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇവ ശ്രദ്ധിക്കാതെ, ദീര്‍ഘകാലം ഇത്തരത്തില്‍ തുരുമ്പ് പിടിച്ച സ്പൂണ്‍ അച്ചാറില്‍ ഇടുന്നത് പോയ്സണിംഗ്, അതുപോലെ,അണുബാധ എന്നിങ്ങനെ പലവിധ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് കാരണമാണ്.
അച്ചാറില്‍ സ്റ്റീലിന്റെ സ്പൂണിന് പകരം, പ്ലാസ്റ്റിക് സ്പൂണ്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഇത് കൂടുതല്‍ അപകടകരമാണ്. അച്ചാറിലെ ആസിഡുമായി പ്രവര്‍ത്തിച്ച് പ്ലാസ്റ്റിക്കിന്റെ അംശം അച്ചാറില്‍ കലരുകയും, ഇത് കഴിക്കുന്നതിലൂടെ മനുഷ്യ ശരീരത്തില്‍ എത്തുന്നതിനും ഇത് കാരണമാകുന്നു.
രുചി വ്യത്യാസം
പതിവായി അച്ചാറില്‍ സ്പൂണ്‍ ഇടുന്നത് അച്ചാറില്‍ രുചി വ്യത്യാസം ഉണ്ടാകുന്നതിന് കാരണമാണ്. അതുപോലെ, ഈ രുചി വ്യത്യാസം സ്പൂണില്‍ പറ്റിപ്പിടിക്കാനും, ഇതുമൂലം, മറ്റൊരു ആഹാര വസ്തുവില്‍ ഈ സ്പൂണ്‍ ഉപയോഗിക്കുമ്പോള്‍ ആ ആഹാരത്തിനും രുചി വ്യത്യാസം വരാനും ഇത് കാരണമാണ്.
വൃത്തി
പലരും അച്ചാര്‍ ഇട്ടുവെയ്ക്കുന്ന പാത്രങ്ങള്‍ കഴുകാറില്ല. ആ കുപ്പിയിലേയ്ക്ക് വീണ്ടും വീണ്ടും അച്ചാര്‍ ഇട്ടുവെയ്ക്കുന്നത് കാണാം. അതുപോലെ, അതില്‍ ഇടുന്ന സ്പൂണും കഴുകാതെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് കാണാം. ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കും. കൂടാതെ, ഇത് വൃത്തിയില്ലായ്മയുടെ ലക്ഷണമായി കണക്കാക്കാം.
ആരോഗ്യ പ്രശ്നങ്ങള്‍
അച്ചാറില്‍ സ്പൂണ്‍ സൂക്ഷിക്കുന്നത് മൂലം അണുബാധ, അസിഡിറ്റി സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍, പോയ്സണിംഗ്, അലര്‍ജി പ്രശ്നങ്ങള്‍ എന്നിവയെല്ലാം വരാന്‍ സാധ്യത വളരെ കൂടുതലാണ്.
അച്ചാര്‍ ഉപയോഗിക്കേണ്ട വിധം
ഒരിക്കലും പ്ലാസ്റ്റിക്ക് കുപ്പിയില്‍ അച്ചാര്‍ സൂക്ഷിക്കരുത്. അതുപോലെ, അച്ചാറില്‍ സ്പൂണ്‍ ഇട്ടുവെയ്ക്കാതിരിക്കാന് സൂക്ഷിക്കുക. ഓരോ വട്ടവും വൃത്തിയുള്ള സ്പൂണ്‍ ഉപയോഗിച്ച് അച്ചാര്‍ ഉപയോഗിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications