Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഓര്‍മ്മ കവര്‍ന്നെടുക്കും അല്‍ഷിമേഴ്സ്, ഭീകര രോഗത്തിന്റെ അപായ സൂചനകള്‍
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഗുരുതരമായ രോഗമാണ് അല്‍ഷിമേഴ്സ്. ഒരു വ്യക്തിയുടെ ഓര്‍മ്മശക്തി കുറയുകയും ചെറിയ കാര്യങ്ങള്‍ പോലും ചെയ്യാന്‍ മറക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. അല്‍ഷിമേഴ്സ് വന്നാല്‍ ഒരു വ്യക്തിയുടെ ഓര്‍മ്മശക്തിയും ചിന്താശേഷിയും തകരാറിലാകുകയും വ്യക്തി ക്രമേണ അവരുടെ ദൈനംദിന കാര്യങ്ങള്‍ പോലും മറക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. അല്‍ഷിമേഴ്സിന്റെ ഏറ്റവും സാധാരണമായ തരം ഡിമെന്‍ഷ്യ ആയി കണക്കാക്കുന്നു.
അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ തുടങ്ങിയ അവസ്ഥകളില്‍ ഒരു വ്യക്തിയുടെ ചിന്ത, പെരുമാറ്റം, മാനസികാവസ്ഥ എന്നിവയും ബാധിക്കപ്പെടുന്നു. ഈ പ്രശ്നം അധികവും വാര്ദ്ധക്യത്തിലുള്ളവരെയാണ് ബാധിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് അല്‍ഷിമേഴ്സ് രോഗത്തിന്റെ ഭീഷണി ഉണ്ടോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

എന്താണ് അല്‍ഷിമേഴ്സ്
മനുഷ്യന്റെ തലച്ചോറിനെ കാര്‍ന്നുതിന്നുന്ന രോഗമാണ് അല്‍ഷിമേഴ്സ്. ഇത് ഓര്‍മ്മ, ചിന്താശേഷി എന്നിവ നഷ്ടപ്പെടുത്തുന്നു. ഈ രോഗമുള്ള വ്യക്തികള്‍ക്ക് സമീപകാല സംഭവങ്ങള്‍ ഓര്‍മ്മിക്കാന്‍ പ്രയാസമാണ്. അവര്‍ താമസിക്കുന്ന സ്ഥലത്തിന്റെ പേരുകള്‍ അവര്‍ മറക്കുന്നു, അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വരെ തിരിച്ചറിയാതെയാവുന്നു. നിര്‍ഭാഗ്യവശാല്‍, അല്‍ഷിമേഴ്സ് രോഗത്തിന് ചികിത്സയില്ല. എന്നിരുന്നാലും, കൂടുതല്‍ ശ്രദ്ധയും പരിചരണവും ഉപയോഗിച്ച്, രോഗിയുടെ കുടുംബാംഗങ്ങള്‍ക്ക് ഈ അവസ്ഥ കൈകാര്യം ചെയ്യാന്‍ പഠിക്കാന്‍ കഴിയും.
അല്‍ഷിമേഴ്സ് ലക്ഷണങ്ങള്‍
65 വയസ്സിനു മുകളിലുള്ളവരിലാണ് അല്‍ഷിമേഴ്സ് രോഗം കൂടുതലായി കാണപ്പെടുന്നത്. ഇന്ത്യയില്‍ 65-70 വയസ്സിനിടയിലുള്ള 5-6% വ്യക്തികളും അല്‍ഷിമേഴ്സ് രോഗം ബാധിച്ചവരാണ്. എന്നിരുന്നാലും, അവരുടെ 30-കളിലോ 40-കളിലോ അല്‍ഷിമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ വികസിക്കാന്‍ തുടങ്ങുന്നു. ഏതെങ്കിലും തരത്തിലുള്ള ഓര്മ്മപ്രശ്നങ്ങളുള്ള ആളുകള്‍ മറ്റ് കാരണങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിന് ഡോക്ടര്‍റെ സമീപിക്കുക. അല്‍ഷിമേഴ്സിന്റെ ആദ്യകാല ലക്ഷണങ്ങള്‍ കണ്ടെത്തുന്നതും നേരത്തെ ഡോക്ടറുടെ സഹായം തേടുന്നതും രോഗാവസ്ഥയെ നിയന്ത്രിക്കാനും രോഗിക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ നല്‍കാനും സഹായിക്കും. അല്‍ഷിമേഴ്സിന്റെ ഈ ലക്ഷണങ്ങള്‍ തിരിച്ചറിയുക.
മെമ്മറി നഷ്ടം
അല്‍ഷിമേഴ്സ് രോഗത്തിന്റെ ആദ്യ ലക്ഷണമാണിത്. സമീപകാല സംഭവങ്ങള്‍ ഓര്‍മ്മിക്കാനും പുതിയ കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാനും വ്യക്തിക്ക് ബുദ്ധിമുട്ടാകുന്നു. തുടക്കത്തില്‍, ഓര്‍മ്മക്കുറവ് നിയന്ത്രിക്കാനാകുമെന്ന് തോന്നുമെങ്കിലും രോഗം പുരോഗമിക്കുമ്പോള്‍ അത് കൂടുതല്‍ വഷളാകുകയും രോഗി അവരുടെ ജീവിതത്തിലെ സുപ്രധാന ആളുകളെയും സംഭവങ്ങളെയും തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു.
ആശയവിനിമയ കഴിവ് നഷ്ടപ്പെടുന്നു
അല്‍ഷിമേഴ്സ് രോഗികള്‍ക്ക് അവരുടെ ചിന്തകളെയും ആശയങ്ങളെയും മറ്റുള്ളവരെ അറിയിക്കാന്‍ അല്പം പ്രയാസമാണ്. ശരിയായ വാക്കുകള്‍ കണ്ടെത്താനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും അവര്‍ ബുദ്ധിമുട്ടിയേക്കാം. വാക്കുകള്‍ മനസിലാക്കുന്നതില്‍ തടസ്സങ്ങള്‍ ഉണ്ടാകുന്നതിനാല്‍ രോഗിയുമായി ആശയവിനിമയം നടത്തുന്നത് കഠിനമായിരിക്കും. അവര്‍ക്ക് എഴുതാനും ബുദ്ധിമുട്ട് നേരിടേണ്ടിവരുന്നു.
യുക്തിയുടെ അഭാവം
അല്‍ഷിമേഴ്സ് രോഗം ചിന്തയിലും ഏകാഗ്രതയിലും ബുദ്ധിമുട്ട് സൃഷ്ടിക്കും. അക്കങ്ങളെ കൈകാര്യം ചെയ്യുന്നത് അവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. രോഗം പുരോഗമിക്കുമ്പോള്‍ അവര്‍ സംഖ്യകള്‍ തിരിച്ചറിയാന്‍ കഴിയാത്ത ഒരു ഘട്ടത്തിലെത്തും. സാഹചര്യങ്ങള്‍ വിലയിരുത്തുന്നതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്യുന്നു. ഉദാഹരണത്തിന്, അല്‍ഷിമേഴ്സ് രോഗികള്‍ സാമൂഹിക ഇടപെടലുകളില്‍ സവിശേഷതയില്ലാത്ത തിരഞ്ഞെടുപ്പുകള്‍ നടത്തിയേക്കാം. അനുചിതമായ വസ്ത്രം ധരിക്കുന്നത് നിങ്ങള്‍ക്ക് ശ്രദ്ധിക്കാനാവും.
സ്വഭാവത്തിലെ മാറ്റം
തുടക്കത്തില്‍ രോഗിക്ക് നേരിയ മാനസികാവസ്ഥ തകരാറുകള്‍ ഉണ്ടാക്കാം. രോഗം പുരോഗമിക്കുമ്പോള്‍, അത് വ്യക്തിയെ വിഷാദത്തിലാക്കും. കോപവും ആക്രമണാത്മകതയും മറ്റുള്ളവരില്‍ അവിശ്വാസവും വളര്‍ന്നുവരാം. ഉദാഹരണത്തിന്, മറ്റുള്ളവര്‍ രോഗിയില്‍ നിന്ന് എന്തെങ്കിലും മോഷ്ടിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇന്നുവരെ, അല്‍ഷിമേഴ്സ് രോഗത്തിന് കൃത്യമായ ചികിത്സ കണ്ടെത്തിയിട്ടില്ല. നേരത്തെയുള്ള രോഗനിര്‍ണയം രോഗികള്‍ക്ക് വലിയ തോതില്‍ ഗുണം ചെയ്യുമെന്നതിനാല്‍ മുകളില്പറഞ്ഞ അടയാളങ്ങളും ലക്ഷണങ്ങളും നിങ്ങള്‍ ശ്രദ്ധിക്കണം.
അപകടസാധ്യത കുറയ്ക്കുക
കൃത്യമായ പ്രതിരോധ നടപടികളൊന്നും ഇല്ലെങ്കിലും, ആരോഗ്യകരമായ ജീവിതശൈലി അല്‍ഷിമേഴ്സ് വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും. വൈജ്ഞാനിക പ്രവര്‍ത്തനം ഉയര്‍ത്താനും നിലനിര്‍ത്തുന്നതിനും നല്ലൊരു ജീവിതശൈലി നിങ്ങളെ സഹായിക്കും. അല്‍ഷിമേഴ്സ് രോഗത്തിന്റെ കുടുംബചരിത്രം ഉള്ള ആളുകള്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്.
ആരോഗ്യകരമായ ജീവിതശൈലി
* പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, ഒലിവ് ഓയില്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക.
* സ്ട്രോബെറി, ക്രാന്‍ബെറി, ബ്ലൂബെറി, കൊഴുപ്പ് മത്സ്യം, പച്ച ഇലക്കറികള്‍, നട്സ്, വിത്ത്, മുട്ട തുടങ്ങിയവ പതിവായി കഴിക്കുന്നത് തലച്ചോറിനെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും
സാമൂഹിക ഇടപെടല്‍ വര്‍ധിപ്പിക്കുക
* നിങ്ങളുടെ മാനസികവും ശാരീരികവും വൈകാരികവുമായ ആരോഗ്യത്തിന് സാമൂഹിക ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കുക.
* അല്‍ഷിമേഴ്സ് തടയുന്നതിന് ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രതിദിനം 30 മിനിറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ വ്യായാമം ചെയ്യുക.
* തലച്ചോറിന് വ്യായാമം നല്കാന് മറക്കരുത്. ക്രോസ് വേഡ് പസിലുകള്‍ പരിഹരിക്കുക, ഒരു പുതിയ തൊഴില്‍ അല്ലെങ്കില്‍ ഭാഷ പഠിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
