Latest Updates
-
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു? -
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ!
പുരുഷനില്‍ വേറെ, പ്രമേഹത്തിന്റെ ഈ 3 ലക്ഷണം സ്ത്രീകളില്‍ മാത്രം
Symptoms Of Diabetes In Women : പ്രമേഹം എന്നത് ലോകമെമ്പാടും അതിവേഗം വര്‍ധിച്ചുവരുന്ന ഒരു ആഗോള പ്രശ്നമായി മാറിയിരിക്കുന്നു. ഇന്ത്യയെ പ്രമേഹ രോഗികളുടെ തലസ്ഥാനം എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്. കാരണം ദക്ഷിണേഷ്യന്‍ മേഖലയില്‍ എല്ലാ വര്‍ഷവും പ്രമേഹ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രമേഹം ആര്‍ക്കും വരാം, അതിനിപ്പോള്‍ പ്രായ വ്യത്യാസമൊന്നുമില്ല. ഇന്നത്തെ ജീവിതശൈലി കാരണം എല്ലാവരും തന്നെ പ്രമേഹത്തെക്കുറിച്ച് വളരെയേറെ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ഏത് രോഗവും തടയുന്നതിന്, ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നതാണ്. പ്രമേഹത്തിന്റെ പല ലക്ഷണങ്ങളുമുണ്ട്. പ്രമേഹത്തിന്റെ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ലക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതാണ്. രക്തത്തിലെ ഗ്ലൂക്കോസ് അല്ലെങ്കില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് മൂലം ശരീരത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാകാന്‍ തുടങ്ങുന്നു. എന്നാല്‍ സ്ത്രീകളില്‍ മാത്രം കാണുന്ന ചില പ്രമേഹ ലക്ഷണങ്ങളുമുണ്ട്. അത് എന്തൊക്കെയാണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

സ്ത്രീകളില്‍ പ്രമേഹ സാധ്യത കൂടുതല്‍
വ്യത്യസ്ത കാരണങ്ങളാല്‍ സ്ത്രീകളിലും പുരുഷന്മാരിലും യുവാക്കളിലും ഇന്നത്തെക്കാലത്ത് പ്രമേഹ സാധ്യത വര്‍ദ്ധിച്ചുവന്നിട്ടുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തില്‍, ചില കാരണങ്ങളാല്‍ പ്രമേഹം വരാനുള്ള സാധ്യത പുരുഷന്മാരേക്കാള് സ്ത്രീകളിലാണ് കൂടുതല്‍. സ്ത്രീകളില്‍ പ്രമേഹം വളരെ വൈകിയാണ് കണ്ടുപിടിക്കുന്നത്. സ്ത്രീകളില്‍ പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ചില പ്രധാന കാരണങ്ങളുണ്ട്.
* ഗര്‍ഭാവസ്ഥയില്‍ ഹോര്‍മോണുകളുടെ അളവിലുള്ള ഏറ്റക്കുറച്ചിലുകള്‍ കാരണം സ്ത്രീകളിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കും. ഇത് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കും.
* രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് കാരണം, സ്ത്രീകളില്‍ ഹൃദ്രോഗം പോലുള്ള പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കും.
* മാനസിക പിരിമുറുക്കവും മറ്റ് മാനസിക പ്രശ്നങ്ങളും കാരണം പ്രമേഹത്തിനുള്ള സാധ്യത സ്ത്രീകളില്‍ കൂടുതലാണ്.
സ്ത്രീകളിലെ പ്രമേഹ ലക്ഷണങ്ങള്‍
പ്രമേഹവുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങള്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ വ്യത്യസ്തമായിരിക്കു. സ്ത്രീകളില്‍ കാണപ്പെടുന്ന ഈ ലക്ഷണങ്ങള്‍ ചിലപ്പോള്‍ ഗുരുതരവും ചിലത് നിസ്സാരവുമാകാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിച്ചതിന് ശേഷം സ്ത്രീകള്‍ക്ക് പതിവായി ദാഹം, അനിയന്ത്രിതമായ വിശപ്പ്, പതിവായി മൂത്രശങ്ക തുടങ്ങിയ സാധാരണ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നു. ഇതുകൂടാതെ, പ്രമേഹത്തിന്റെ ചില പ്രത്യേക ലക്ഷണങ്ങളും സ്ത്രീകളില്‍ പ്രധാനമായും കണ്ടുവരുന്നു.
ഫംഗസ് അണുബാധ
പ്രമേഹമുള്ള സ്ത്രീകളില്‍ സാധാരണ ലക്ഷണങ്ങള്‍ക്ക് പുറമെ മറ്റ് ചില ലക്ഷണങ്ങളും കാണപ്പെടും. പ്രമേഹമുള്ള സ്ത്രീകള്‍ക്ക് യോനിയില്‍ പതിവായി അണുബാധ ഉണ്ടാകാം. മൂത്രാശയ അണുബാധയും കൂടുതലായി കണ്ടുവരുന്നു. സ്ത്രീകളില്‍ പ്രമേഹം ഉണ്ടാകുന്നത് അടിക്കടിയുള്ള ഫംഗസ് അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പുരുഷന്മാരേക്കാള് സ്ത്രീകളിലാണ് ഫംഗസ് അണുബാധ കൂടുതലായി കാണപ്പെടുന്നത്. ഈ ലക്ഷണം അവഗണിക്കുന്നത് പ്രശ്നം കൂടുതല്‍ ഗുരുതരമാക്കും. ഫംഗസ് അണുബാധ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രമേഹം ഉണ്ടോ എന്നു കൂടി പരിശോധിക്കുക.
ഹോര്‍മോണ്‍ മാറ്റം
പ്രമേഹം പുരുഷന്മാരേക്കാള് സ്ത്രീകളെയാണ് ബാധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇക്കാരണത്താല്‍, സ്ത്രീകള്‍ പുരുഷന്മാരേക്കാള് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സ്ത്രീകളില്‍ ഗര്‍ഭകാലത്ത് ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും. ഇതുകൂടാതെ, പ്രമേഹമുള്ള സ്ത്രീകളില്‍ ഹൃദ്രോഗം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു.
ഹൃദ്രോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍
ഒരു പഠനമനുസരിച്ച്, രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് ഹൃദയത്തിന് തകരാറുണ്ടാക്കും. ഇത് ഹൃദയത്തില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഹൃദയമിടിപ്പിലെ മാറ്റവും ഹൃദ്രോഗവുമായി ബന്ധപ്പെട്ട മറ്റ് ലക്ഷണങ്ങളും കാണപ്പെടും. പ്രമേഹമുള്ള സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് 3 മുതല്‍ 4 മടങ്ങ് വരെ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതുകൂടാതെ, ക്രമരഹിതമായ ആര്‍ത്തവവും വന്ധ്യതയും ഇവരില്‍ കാണപ്പെടും.
സ്വയം പരിരക്ഷ
മൂത്രത്തില്‍ അണുബാധയുണ്ടായാല്‍ അത് തടയാനുള്ള ക്രമീകരണങ്ങള്‍ ചെയ്യണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതാണെങ്കില്‍ അതീവ ജാഗ്രത പാലിക്കണം. പഞ്ചസാരയും മധുരമുള്ള ഭക്ഷണസാധനങ്ങളും കഴിക്കുന്നത് ഒഴിവാക്കുക. അധിക സമ്മര്‍ദ്ദം എടുക്കരുത്. നിങ്ങളുടെ ദിനചര്യയില്‍ വ്യായാമവും യോഗയും ഉള്‍പ്പെടുത്തുക. കൂടുതല്‍ വെള്ളം കുടിക്കുക. മൂത്രം അധികനേരം പിടിച്ചു വയ്ക്കരുത്. പ്രശ്നം വര്‍ദ്ധിക്കുകയാണെങ്കില്‍, ഉടന്‍ ഒരു ഡോക്ടറെ സമീപിക്കുക.
പ്രമേഹത്തിന്റെ മറ്റ് ലക്ഷണങ്ങള്‍
പ്രമേഹത്തിന്റെ മറ്റ് ലക്ഷണങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍ അമിതമായ ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, വര്‍ദ്ധിച്ച വിശപ്പ്, ശരീരഭാരം വര്‍ധിക്കുക, ക്ഷീണം, ക്ഷോഭം, മങ്ങിയ കാഴ്ച, മുറിവ് ഉണങ്ങാന്‍ കാലതാമസം, ചര്‍മ്മത്തിലെ അണുബാധ, വായിലെ അണുബാധ എന്നിവ ഉള്‍പ്പെടുന്നു. സാധാരണയായി ഈ ലക്ഷണങ്ങള്‍ പുരുഷന്മാരിലാണ് കാണപ്പെടുന്നത്. എന്നിരുന്നാലും, അത്തരം ലക്ഷണങ്ങള്‍ സ്ത്രീകളിലും കാണാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications