Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ലൈംഗിക ജീവിതത്തെ തകര്‍ക്കുന്ന മദ്യം, സത്യമോ മിഥ്യയോ?
Health Tips: മദ്യപാനത്തിന്റെ ദോഷവശങ്ങള്‍ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. പലരും ആവശ്യത്തിലധികം മദ്യം കഴിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെ കുടിക്കുമെന്ന് മാത്രമാണ് പറയാറ്. ചിലര്‍ വല്ലപ്പോഴും മാത്രം മദ്യം കഴിക്കുമെന്ന് പറയുന്നു. അമിതമായി മദ്യം കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഒരു കാര്യം അറിഞ്ഞിരിക്കുക. പുരുഷന്മാരുടെ പ്രത്യുല്പാദനത്തെ മദ്യം പ്രതികൂലമായി ബാധിക്കും. ബീജങ്ങളുടെ എണ്ണത്തില്‍ മാത്രമല്ല, അവയുടെ ആകൃതിയിലും വലിപ്പത്തിലും ഗുണത്തിലും മദ്യം നെഗറ്റീവ് സ്വാധീനം ചെലുത്തുന്നുവെന്ന് പല പഠനങ്ങളിലും വ്യക്തമായിട്ടുണ്ട്. പ്രത്യേകിച്ച് അമിതമായി മദ്യപിക്കുന്നവര്‍ക്ക് ഇത് ദോഷകരമാണ്.
പഠനങ്ങള്‍ അനുസരിച്ച്, മദ്യം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുകയും ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും പല ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് ബീജ ഉത്പാദനവും കുറയ്ക്കുന്നു. മദ്യം ഒരുതരം ലൈംഗികാസക്തി വളര്‍ത്തുന്നുവെന്ന് മിക്ക ആളുകളും വിശ്വസിക്കുന്നു. എന്നാല്‍ ഇത് നിങ്ങളുടെ ലൈംഗിക ജീവിതത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നുണ്ടോ? ഈ ലേഖനത്തില്‍ അതിനുള്ള ഉത്തരമുണ്ട്.

മദ്യം ലൈംഗികാഭിലാഷം വര്‍ദ്ധിപ്പിക്കുന്നുണ്ടോ?
അമിതമായ ഉപഭോഗം സ്ത്രീകളില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വര്‍ദ്ധിപ്പിക്കും, ഇത് ലൈംഗികാഭിലാഷം വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഹോര്‍മോണ്‍സ് ആന്‍ഡ് ബിഹേവിയര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് മദ്യപാനം സ്ത്രീകളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും നിങ്ങളുടെ ശരീരത്തിന്റെ പ്രതികരണം കുറയ്ക്കുകയും ചെയ്യും എന്നാണ്. വാസ്തവത്തില്‍, ലഹരി ഉപയോഗം ചില സ്ത്രീകളില്‍ രതിമൂര്‍ച്ഛ വൈകിപ്പിക്കും, ചിലരില്‍ അത് തടയും.
മദ്യം എല്ലാവരേയും ഒരേ രീതിയിലല്ല ബാധിക്കുന്നത്
അടിസ്ഥാനപരമായി, സ്ത്രീയുടെയും പുരുഷന്റെയും ശരീരം തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങള്‍ കാരണം മദ്യം അവരില്‍ വ്യത്യസ്തമായി പ്രതികരിക്കുന്നു. സ്ത്രീ ശരീരത്തില്‍ പൊതുവെ വെള്ളവും മദ്യം വിഘടിപ്പിക്കുന്ന എന്‍സൈമുകളും കുറവാണ്. അവര്‍ക്ക് ശരീരത്തില്‍ ഉയര്‍ന്ന അനുപാതത്തില്‍ കൊഴുപ്പുണ്ട്. കൂടാതെ മെറ്റബോളിസത്തെ ബാധിച്ചേക്കാവുന്ന ഹോര്‍മോണുകളില്‍ മാറ്റങ്ങളും അനുഭവപ്പെടുന്നു.
കനത്ത മദ്യപാനം ഉദ്ധാരണക്കുറവിന് കാരണമാകുന്നു
മദ്യത്തിന്റെ ദീര്‍ഘകാല ഉപയോഗവുമായി ഉദ്ധാരണക്കുറവ് ബന്ധപ്പെട്ടിരിക്കുന്നു. ചില പഠനങ്ങള്‍ അനുസരിച്ച്, മദ്യത്തെ ആശ്രയിക്കുന്ന പുരുഷന്മാര്ക്ക് ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യത 60-70 ശതമാനമാണ്. അകാല സ്ഖലനമോ കാലതാമസമുള്ള സ്ഖലനമോ എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് ലൈംഗിക പ്രശ്നങ്ങളും അവര്‍ അനുഭവിച്ചേക്കാം.
ആരോഗ്യപരമായ അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു
സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അനുസരിച്ച്, അമിതമായ മദ്യപാനം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, സ്ട്രോക്ക്, കരള്‍ തകരാറുകള്‍, ദഹന പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടെ പല വിട്ടുമാറാത്ത രോഗങ്ങള്‍ വരുന്നതിലേക്ക് നയിച്ചേക്കാം. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ വഷളാക്കുകയും കാന്‍സര്‍, ഉത്കണ്ഠ, വിഷാദം എന്നിവ വികസിപ്പിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
മദ്യപാനം ലിബിഡോ വഷളാക്കുന്നു
ഒന്നോ രണ്ടോ പെഗ് കഴിക്കുന്നത് ലൈംഗികവേളയില്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചേക്കാം. എന്നാല്‍ അമിതമായി മദ്യപിക്കുന്നത് നിങ്ങളുടെ ലിബിഡോയെ പ്രതികൂലമായി ബാധിക്കുന്നു. ദീര്‍ഘകാലമായുള്ള മദ്യപാനം നിങ്ങളുടെ ലിബിഡോയെയും ഫെര്‍ട്ടിലിറ്റിയെയും പ്രതികൂലമായി ബാധിക്കും. അമിതമായ മദ്യപാനം പുരുഷന്മാരില് ഉദ്ധാരണം ലഭിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള കഴിവിനെ ബാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ബീജത്തിന്റെ ആരോഗ്യം കുറയ്ക്കുന്നു
മദ്യപാനം ആരോഗ്യമുള്ള ബീജങ്ങളുടെ ആകൃതിയും വലിപ്പവും ചലനശേഷിയും കുറയ്ക്കുന്നു. ഹെല്‍ത്ത്ലൈനിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, മദ്യപാനം വൃഷണത്തിന്റെ വലുപ്പം കുറയ്ക്കും, ഇത് വന്ധ്യതയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മദ്യത്തിന് സ്ഖലനം വേഗത്തിലാക്കാനോ കുറയ്ക്കാനോ കഴിയും. സ്ത്രീകള്‍ ഗര്‍ഭകാലത്ത് മദ്യം കഴിക്കരുത്. ഇത് നിങ്ങളുടെ കുഞ്ഞിനെ ദോഷകരമായി ബാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications