Latest Updates
-
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
പ്രമേഹം നിയന്ത്രിക്കും തിമിര സാധ്യത കുറയ്ക്കും; ഈ ഇല രണ്ടെണ്ണം വെറും വയറ്റിൽ കഴിച്ചാൽ മതി!
മലയാളികള്‍ മാത്രമല്ല, സൗത്ത് ഇന്ത്യന്‍ വിഭവങ്ങളിലെല്ലാം ചേര്‍ക്കപ്പെടുന്ന ഇലയാണ് കറിവേപ്പില. കറികള്‍ക്ക് ഒരു പ്രത്യേക സ്വാദ് നല്കുന്നതിനോടൊപ്പം നല്ല ആരോഗ്യ ഗുണങ്ങളും നല്കാന് കറിവേപ്പിലയ്ക്ക് സാധിക്കും. ദിവസേന കറിവേപ്പില കഴിക്കുന്നത് കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ വരെ സഹായിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.

കണ്ടാല്‍ വളരെ ചെറിയ ഇലയാണെങ്കിലും ആരോഗ്യ വശം നോക്കിയാല്‍ ബഹുകേമനാണ് കറിവേപ്പില. ഈ കറിവേപ്പില ദിവസേന രാവിലെ വെറും വയറ്റില്‍ രണ്ടെണ്ണം വെച്ച് കഴിച്ചാല്‍ ആരോഗ്യത്തിന് നിരവധി ഗുണങ്ങളാണ് ലഭിക്കുക. അവ എന്തെല്ലാമെന്ന് നോക്കാം.
ടൈപ്പ് 2 പ്രമേഹം
എന്നും രാവിലെ വെറും വയറ്റില്‍ രണ്ട് കറിവേപ്പില വീതം കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. കാരണം, കറിവേപ്പിലയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ, ദഹനം സാവധാനത്തിലാക്കുകയും, രക്തത്തിലേയ്ക്ക് പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കുന്നത് തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, രക്തത്തിലെ പഞ്ചസ്സാരുടെ അളവ് നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ കൃത്യമായ അളവില്‍ ഉല്പാദിപ്പിക്കപ്പെടാനും കറിവേപ്പില സഹായിക്കുന്നുണ്ട്. ദിവസേന രാവിലെ വെറും വയറ്റില്‍ രണ്ട് അല്ലെങ്കില്‍ 6 വരെ കറിവേപ്പില പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ്.
അണുബാധ
കാലാവസ്ഥ മാറുന്നതിനനുസരിച്ച്, അല്ലെങ്കില്‍ ഓരോ സ്ഥലത്തെ പ്രത്യേകതകള്‍ അനുസരിച്ചും, ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുന്നതിനനുസരിച്ചും അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കറിവേപ്പിലയില്‍ ആന്റിഫംഗല്‍, ആന്റിബയോട്ടിക് ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ അണുബാധകളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്നു.
കണ്ണുകള്‍
കണ്ണുകളുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. നല്ല കാഴ്ചശക്തിയുള്ള, ആരോഗ്യകരമായ കണ്ണുകള്‍ക്ക്, പതിവായി രണ്ട് ഇല കറിവേപ്പില വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതായിരിക്കും. ഇത്തര്തതില്‍ കറിവേപ്പില പതിവായി കഴിക്കുന്നവരില്‍ തിമിരം വരാനുള്ള സാധ്യത കുറവായിരിക്കും. കൂടാതെ, കറിവേപ്പിലയില്‍ വിറ്റമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ കാഴ്ച ശക്തി വര്‍ദ്ധിക്കാനും ഇത് സഹായിക്കുന്നു.
ദഹനം
തലയിലെ താരന് മുതല്‍, അമിതവണ്ണം വരെ ദഹന പ്രശ്നങ്ങള്‍ മൂലം ഉണ്ടായേക്കാം. ദഹനം കൃത്യമല്ലെങ്കില്‍ പോഷകക്കുറവും സര്‍വ്വസാധാരണമാണ്. എന്നാല്‍, എന്നും പതിവായി രണ്ട് കറിവേപ്പില വെറും വയറ്റില്‍ കഴിച്ചാല്‍ ഈ ദഹന പ്രശ്നങ്ങള്‍ മാറ്റിയെടുക്കാന്‍ സാധിക്കുന്നതാണ്. കറിവേപ്പിലയില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ദഹനം കൃത്യമാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ, വയര്‍ ചീര്‍ക്കല്‍ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മലബന്ധ പ്രശ്നങ്ങളും അമിതവണ്ണവും കുറയ്ക്കാന്‍ ഇത് സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
