Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വേനലില്‍ ഉറക്കം കെടുത്തും തലവേദനയ്ക്ക് നിമിഷ പരിഹാരം
വേനല്‍ക്കാലം പലപ്പോഴും പല വിധത്തിലുള്ള രോഗാവസ്ഥകളുടെ കൂടെ കാലമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും വളരെയധികം ഹ്യൂമിഡിറ്റിയും ചൂടു വേനലും വെയിലും എല്ലാം തലവേദന പോലുള്ള പ്രശ്നങ്ങളുണ്ടാക്കും എന്നതില്‍ സംശയം വേണ്ട. പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. ആരോഗ്യത്തെ മൊത്തത്തില്‍ നശിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. പലപ്പോഴും തലവേദന വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നത് കൊണ്ട് തന്നെ വളരെയധികം ശ്രദ്ധ ഓരോ നിമിഷവും വേണം. മൈഗ്രേയ്ന് ഉള്‍പ്പടെയുള്ള അവസ്ഥയിലേക്ക് കാര്യങ്ങളെത്താം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
ആരോഗ്യത്തിനെ ശ്രദ്ധിക്കുന്നവരെങ്കില്‍ നിര്‍ബന്ധമായും ഇത്തരം കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നു. ചിലരില്‍ മൈഗ്രേയ്ന് പോലുള്ള ഗുരുതരമായ തലവേദന നാല് മുതല്‍ 72 മണിക്കൂര്‍ വരെ നിലനില്ക്കാം. എന്നാല്‍ ഇനി ഏത് തലവേദനക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും വേനലില്‍ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

നിര്‍ജ്ജലീകരണം
പലപ്പോഴും ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. മാത്രമല്ല ഇത് കൂടുതല്‍ പ്രതിസന്ധികള്‍ ശരീരത്തിനും നല്കുന്നു. അതില്‍ ഒന്നാണ് തലവേദന. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നതിന്റെ ഫലമായി പലപ്പോഴും തലവേദന പോലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് ധാരാളം വെള്ളം കുടിക്കന്നതിന് ശ്രദ്ധിക്കണം. തേങ്ങാവെള്ളം പോലുള്ളവ ശീലമാക്കണം. ഇവയിലുള്ള ഇലക്ട്രോലൈറ്റുകള്‍ ആരോഗ്യത്തെ പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കുന്നു.
സൂര്യപ്രകാശം കൊള്ളുന്നത് ഒഴിവാക്കുക
സൂര്യപ്രകാശം അമിതമായി കൊള്ളുന്നത് പരമാവധി ഒഴിവാക്കുക. രാവിലെ പതിനൊന്ന് മണിമുതല്‍ വൈകുന്നേരം നാല് മണി വരെയുള്ള സമയങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം സൂര്യ രശ്മികള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഇത് പലപ്പോഴും നിങ്ങളില്‍ തലവേദന പോലുള്ളവയ്ക്ക് കാരണമാകുന്നു. ഇത് മാത്രമല്ല തലവേദനയുള്ളവര്‍ ഒരു നനഞ്ഞ ടവ്വല്‍ എടുത്ത് കഴുത്തിന് ചുറ്റും വെക്കുന്നത് തലവേദനയെ ഇല്ലാതാക്കുന്നു.
കൃത്യമായി ഭക്ഷണം കഴിക്കുക
കൃത്യമായി ഭക്ഷണം കഴിക്കുന്നതാണ് മറ്റൊന്ന്. കൃത്യമായി കഴിക്കാത്ത പക്ഷം അത് വേനലില്‍ കൂടുതല്‍ ക്ഷീണമുണ്ടാക്കുന്നു. മാത്രമല്ല അപകടകരമായ അവസ്ഥകളും ഉണ്ടാക്കുന്നു. ശരീരത്തില്‍ വിശപ്പ് വര്‍ദ്ധിക്കുകയും പ്രമേഹത്തിന്റെ അളവ് ക്രമാതീതമായി കുറയുകയും ചെയ്യുന്നതിന്റെ ഫലമായി പലപ്പോഴും അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. മാത്രമല്ല ഇത് തലവേദനയിലേക്ക് എത്തിക്കുകയുംം ചെയ്യുന്നു. നിങ്ങളുടെ എനര്‍ജി ലെവല്‍ കുറയുന്നതിന് അനുസരിച്ച് പലപ്പോഴും അത് ആരോഗ്യത്തെയും പ്രതിരോധത്തിലാക്കുന്നു.
കഫീന്‍ കുറയ്ക്കുക
കഫീന്‍ കുറയ്ക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. അത് കൂടുതല്‍ അപകടാവസ്ഥയുണ്ടാക്കുന്നു. അത് മാത്രമല്ല ഈ സമയം മദ്യപിക്കുന്നവരിലും ഇടക്കിടെ തലവേദന കാണപ്പെടുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം അത് തലവേദന പോലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഹെര്‍ബല്‍ ടീ പോലുള്ളവ ശീലമാക്കാവുന്നതാണ്. ഇതെല്ലാം തന്നെ ആരോഗ്യത്തെ സഹായിക്കുന്നു.
വീടിന്റെ അകവും പുറവും തണുപ്പായി സൂക്ഷിക്കുക
വീടിന്റെ അകവും പുറവും തണുപ്പായി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മരങ്ങള്‍ വെട്ടിക്കളയാതേയും വീട്ടിനകത്ത് ചെറിയ ചെടികള്‍ വെച്ച് പിടിപ്പിച്ചും എയര്‍കണ്ടീഷന്‍ ചെയ്തും സൂക്ഷിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കും. ഇതെല്ലാം തന്നെനിങ്ങളുടെ ആരോഗ്യത്തേയും തലവേദന പോലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
