Latest Updates
-
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും? -
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾക്കും ആഡംബരങ്ങൾക്കും ഇനി ഇടവേള; അറിയേണ്ടതെല്ലാം -
സൂര്യന്റെ തുലാം രാശി പ്രവേശം: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആയുധപൂജ 2026: പൂജയ്ക്ക് ഏറ്റവും ഉത്തമമായ സമയം ഏത്? പ്രധാന നഗരങ്ങളിലെ മുഹൂർത്തങ്ങൾ അറിയാം -
വിജയദശമി 2026: ഈ രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം, അറിയാം നിങ്ങളുടെ രാശിഫലം -
പ്രായപൂർത്തിയായവരുടെ വിവാഹത്തിൽ ഇടപെടരുത്; നിർണ്ണായക ഉത്തരവുമായി കേരള ഹൈക്കോടതി -
ഒക്ടോബർ 19 നക്ഷത്രഫലം: ഉത്രാടം മാറി തിരുവോണം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സിംബാബ്വെയെ തകർത്തെറിഞ്ഞ് ഇന്ത്യ; ടി-20 പരമ്പര സ്വന്തമാക്കി മന്ദാനപ്പട, ഷഫാലിയുടെ വെടിക്കെട്ട് പ്രകടനം -
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ
വായ വരളുന്നത് നിസ്സാരമാക്കല്ലേ, ഈ അസുഖങ്ങളാകാം കാരണം
തുടര്‍ച്ചയായി വെള്ളം കുടിച്ചിട്ടും വായ വരളുന്ന പ്രശ്നം നിങ്ങള്‍ക്കുണ്ടോ? ശ്രദ്ധിക്കുക, കാരണം പല രോഗങ്ങള്‍ മൂലം നിങ്ങളുടെ വായ വരളുന്നത് സംഭവിക്കാം. വാസ്തവത്തില്‍, വെള്ളം കുടി കുറഞ്ഞാല്‍ വായിലെ ഉമിനീര് ഗ്രന്ഥി ശരിയായി പ്രവര്‍ത്തിക്കാതെ വരുന്നു. ഇത് പല പ്രശ്നങ്ങള്‍ക്കും കാരണമാകും. ഇതിനെ സീറോസ്റ്റോമിയ എന്നും വിളിക്കുന്നു. വരണ്ട വായ ആരോഗ്യത്തിന് അപകടകരമാകുന്നത് എന്തുകൊണ്ടെന്ന് നമുക്ക് നോക്കാം. വരണ്ട വായയുടെ പ്രശ്നം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍, അതിന്റെ കാരണങ്ങളെക്കുറിച്ചും അത് എങ്ങനെ ഒഴിവാക്കാമെന്നും നോക്കാം.

വരണ്ട വായയുടെ ലക്ഷണങ്ങള്‍
ആവശ്യത്തിന് ഉമിനീര് ഉത്പാദിപ്പിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ വായ വരണ്ടതായി മാറിയേക്കാം. വരണ്ട വായയുടെ ചില പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്:
* വായില്‍ വരള്‍ച്ച അല്ലെങ്കില്‍ ഒട്ടിപ്പിടിക്കല്‍
* ചവയ്ക്കാനും സംസാരിക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്
* വായനാറ്റം
* വരണ്ട തൊണ്ട അല്ലെങ്കില്‍ തൊണ്ടവേദന
* പരുക്കന്‍ ശബ്ദം
* വരണ്ട അല്ലെങ്കില്‍ വൃത്തിയില്ലാത്ത നാവ്
* രുചിയില്‍ വ്യത്യാസം
* കട്ടിയുള്ളതും നാരുള്ളതുമായ ഉമിനീര്
വരണ്ട വായയുടെ കാരണങ്ങള്‍
നിങ്ങളുടെ വായിലെ ഉമിനീര് ഗ്രന്ഥികള്‍ നിങ്ങളുടെ വായ നനയ്ക്കാന്‍ ആവശ്യമായ ഉമിനീര് ഉത്പാദിപ്പിക്കാത്തതാണ് വായ വരളാന്‍ കാരണമാകുന്നത്. ഇനിപ്പറയുന്ന കാരണങ്ങളാല്‍ ഈ ഗ്രന്ഥികള്‍ ചിലപ്പോള്‍ ശരിയായി പ്രവര്‍ത്തിച്ചേക്കില്ല:
* പ്രായാധിക്യം
* ചില മരുന്നുകള്‍
* നാഡീ ക്ഷതം
* കാന്‍സര്‍ ചികിത്സ
* പുകയിലയുടെയും മദ്യത്തിന്റെയും ഉപയോഗം
* മറ്റ് ആരോഗ്യ രോഗങ്ങള്‍ (സ്ട്രോക്ക്, പ്രമേഹം മുതലായവ)
വരണ്ട വായ ചികിത്സിക്കാന്‍
വരണ്ട വായ ചികിത്സിക്കാനായി ഒരു ഡോക്ടറുടെ സഹായം തേടുക. അവര്‍ നിങ്ങളുടെ മെഡിക്കല്‍ ചരിത്രത്തെക്കുറിച്ചും നിങ്ങള്‍ ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ചും ചോദിക്കും. നിങ്ങളുടെ വായ ശരിയായി പരിശോധിക്കും. ചിലപ്പോള്‍ നിങ്ങള്‍ക്ക് രക്തപരിശോധന, ഉമിനീര് ഗ്രന്ഥികളുടെ ഇമേജിംഗ് സ്കാന്‍ എന്നിവ ആവശ്യമായി വന്നേക്കാം. നിങ്ങളുടെ വായില്‍ എത്രത്തോളം ഉമിനീര് ഉത്പാദിപ്പിക്കപ്പെടുന്നുവെന്ന് അളക്കുന്ന പരിശോധനകള്‍ ഉണ്ട്. നിങ്ങളുടെ വരണ്ട വായയുടെ കൃത്യമായ കാരണം തിരിച്ചറിയാന്‍ ഇത് സഹായിക്കും.
വരണ്ട വായയ്ക്കുള്ള സാധാരണ പരിഹാരങ്ങള്‍
വായ മോയ്സ്ചറൈസ് ചെയ്യുക
വരണ്ട വായയ്ക്കുള്ള ആദ്യത്തെ ചികിത്സയാണ് നിങ്ങളുടെ വായ മോയ്സ്ചറൈസ് ചെയ്യുന്നത്. വായ കഴുകല്‍, കൃത്രിമ ഉമിനീര് അല്ലെങ്കില്‍ മോയ്സ്ചറൈസറുകള്‍ എന്നിവ ഇതിനുള്ള പരിഹാരമാണ്. വരണ്ട വായയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത മൗത്ത് വാഷുകളും വളരെ ഫലപ്രദമാണ്. പല്ല് നശിക്കുന്നത് തടയാനും ഇതിന് കഴിയും.
പല്ലുകള്‍ സംരക്ഷിക്കുക
വരണ്ട വായയുടെ അടിസ്ഥാന കാരണം ചിലപ്പോള്‍ നിങ്ങളുടെ പല്ലുകളുമാകാം. അതിനാല്‍ നിങ്ങളുടെ പല്ലുകള്‍ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. പല്ലിന്റെ പോടുകള്‍ അടക്കുകയും കേടുപാടുകള്‍ തടയുകയും ചെയ്യുക.
മരുന്ന് ഉപയോഗം
ഉമിനീര് ഉല്പാദനത്തെ ഉത്തേജിപ്പിക്കുന്ന മരുന്നുകളുണ്ട്. കഠിനമായ വരണ്ട വായ ഉണ്ടെങ്കില്‍ ഇത് കൂടുതലായി ഉപയോഗിക്കുന്നു. നേരിയ ലക്ഷണങ്ങളുള്ള രോഗികളില്‍, ലളിതമായ ജീവിതശൈലി മാറ്റങ്ങളും വീട്ടുവൈദ്യങ്ങളും പോലുള്ളവ പരീക്ഷിക്കുന്നത് ഫലപ്രദമാണ്.
അനാവശ്യ മരുന്നുകള്‍ ഒഴിവാക്കുക
ആവശ്യമില്ലാത്തപ്പോള്‍ പോലും മരുന്നുകള്‍ കഴിക്കുന്ന ഒരു ശീലം മിക്കവരിലുമുണ്ട്. മരുന്ന് ഒഴിവാക്കുന്നത് വരണ്ട വായ എന്ന പ്രശ്നത്തില്‍ നിന്ന് മുക്തി നേടാന്‍ വളരെയധികം സഹായിക്കും. ഉയര്‍ന്ന അളവില്‍ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ നിങ്ങളുടെ ശരീരത്തെ നിര്‍ജ്ജലീകരണം ചെയ്യും. വായ വരളാന്‍ സാധ്യതയുള്ളവര്‍ കഫീന്‍ ഉപഭോഗം പരിമിതപ്പെടുത്തുന്നതാണ് നല്ലത്.
ജലാംശം നിലനിര്‍ത്തുക
ദിവസവും കുറഞ്ഞത് 14 ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുക. ശരീരത്തിലും വായിലും ജലാംശം നിലനിര്‍ത്താന്‍ വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. അതുപോലെ ച്യൂയിംഗ് ഗം ചവയ്ക്കുന്നതും വായ വരളുന്നതില്‍ നിന്ന് മുക്തി നല്കാന് സഹായിക്കും. കാരണം അതില്‍ സൈലിറ്റോള്‍ ഉണ്ട്, ഇത് ഉമിനീര് സ്രവത്തെ ഉത്തേജിപ്പിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
