Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ധൻതേരസിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാം! -
രാഹുകാലം, യമകണ്ടം, ഗുളികകാലം: 2026 നവംബർ 2-ന് ശുഭകാര്യങ്ങൾ തുടങ്ങും മുൻപ് ഇത് ശ്രദ്ധിക്കൂ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഡൽഹിയിൽ GRAP രണ്ടാം ഘട്ടം: വായുമലിനീകരണം രൂക്ഷം, സ്കൂളുകളും യാത്രകളും എങ്ങനെ? അറിയേണ്ടതെല്ലാം -
2026 നവംബർ 3-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, ദക്ഷിണേന്ത്യയിൽ അപൂർവ്വ കാഴ്ച! -
പഞ്ചമഹാപുരുഷ യോഗം: ദീപാവലിക്ക് മുൻപ് കരിയറും സാമ്പത്തിക ഇടപാടുകളും ഇങ്ങനെ പ്ലാൻ ചെയ്യാം -
നവംബർ 2 ഗ്രഹസ്ഥിതി: ബുധനും ശുക്രനും വക്രഗതിയിൽ; സാമ്പത്തിക ഇടപാടുകളിൽ വൻ ജാഗ്രത വേണം, ശ്രദ്ധിക്കുക! -
നവംബർ 2-ലെ രാജയോഗം, ധനയോഗം: പണമിടപാടുകളിലും സ്വർണം വാങ്ങുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ദീപാവലി വാരത്തിൽ ഭാഗ്യം തെളിയുന്ന രാശികൾ: നവംബർ 2-8 വരെ ഈ രാശിക്കാർക്ക് ധനനേട്ടം ഉറപ്പ്! -
ദീപാവലി 2026: ലക്ഷ്മി പൂജയും ധൻതേരസും; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഒരു ദിവസം എത്ര കപ്പ് കാപ്പി കുടിക്കാം? കാപ്പി കുടി അമിതമായാലുള്ള ദോഷഫലങ്ങള്‍
രാവിലെ ഉറക്കം ഉണരുക, ഒരു കപ്പ് കാപ്പി കുടിക്കുക.. നമ്മളില്‍ പലരുടെയും ദിനചര്യ ആരംഭിക്കുന്നത് ഇങ്ങനെയാണ്. വീടുകളില്‍ രാവിലെ കാപ്പി പരത്തുന്ന ആ മാദക ഗന്ധത്താല്‍ ഉറക്കം ഉണരുന്നവരാവും ചിലപ്പോള്‍ നമ്മളില്‍ പലരും. അതിനാല്‍ തന്നെ കാപ്പി എന്നത് ഒരു വികാരം കൂടിയാണ്. നമ്മുടെ വീട്ടു പറമ്പില്‍ കൃഷി ചെയ്ത് ഉണ്ടാക്കുന്ന കാപ്പി മുതല്‍ ലോകോത്തര ബ്രാന്‍ഡിങ്ങില്‍ വരുന്ന കാപ്പികള്‍ വരെ അരങ്ങു വാഴുമ്പോള്‍, ദിവസവും നാലും അഞ്ചും കപ്പ് കാപ്പികള്‍ വരെ കുടിച്ച് നാം ആനന്ദം കണ്ടെത്തുമ്പോള്‍ അറിയുക കാപ്പി കുടി അമിതമായാല്‍ ഉണ്ടാകുന്ന ഭവിഷത്തുകളെ കുറിച്ചും പ്രശ്നങ്ങളെ കുറിച്ചും.
ജാഗ്രത പുലർത്താനും ഏകാഗ്രത വര്‍ദ്ധിപ്പിക്കുവാനും തുടങ്ങി നമ്മെ സഹായിക്കുന്നതുപോലുള്ള നിരവധി ഗുണങ്ങൾ കോഫിക്ക് ഉണ്ടെങ്കിലും കാപ്പിയില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നായ കഫീനെ കുറിച്ച് നാം ചിന്തിക്കാതിരുന്നുകൂടാ.
കാപ്പിയിൽ അടങ്ങിയിരിക്കുന്ന അമിതമായ അളവിലുള്ള കഫീൻ ആണ് പ്രശ്നം. ഇത് അധികമായാൽ ആത്യന്തികമായി ഉത്കണ്ഠയും നെഞ്ചെരിച്ചിലും മുതൽ ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ കാരണമുള്ള നിർജ്ജലീകരണം, ഹൃദയമിടിപ്പ് വര്ദ്ധിക്കള് തുടങ്ങി നിരവധി അസ്വസ്ഥതകള്‍ ഉണ്ടായേക്കാം.

കഫീനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
കാപ്പിയിലെ സജീവ ഘടകമായ കഫീൻ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സൈക്കോ ആക്റ്റീവ് പദാർത്ഥമാണ്. കാപ്പിയിലെ കഫീന്റെ അളവ് വ്യത്യസ്തമാണ് ഒരു കപ്പിൽ 50 മുതൽ 400 മില്ലിഗ്രാം വരെ ഉണ്ടായേക്കാം. അതിനാല്‍ തന് നാം ഒരു ദിവസം എത്ര കാപ്പി കഴിക്കുന്നു എന്നതിനെ ആശ്രയിച്ച്ച്ചായിരിക്കും കഫീന്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങളുടെ തീക്ഷണതയും.
വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആരോഗ്യമുള്ള മുതിർന്നവർക്ക് പ്രതിദിനം 400 മില്ലിഗ്രാം കഫീൻ സുരക്ഷിതമാണ്. ഇത് ഏകദേശം നാല് കപ്പ് ബ്രൂഡ് കോഫി, 10 ക്യാന്‍ കോള അല്ലെങ്കിൽ 2 എനര്‍ജി ഡ്രിങ്കുകള്‍ എന്നിവയിലേതിന് സമാനമായ കഫീന്റെ അളവാണ്.
അമിതമായ കാപ്പിയുടെ ഉപയോഗത്തിന്റെ പരിണിത ഫലങ്ങള്‍ :
അമിതമായ കാപ്പിയുടെ ഉപയോഗം അസ്വസ്ഥത വര്‍ദ്ധിപ്പിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ചെറിയ അളവിലുള്ള ഉറക്കക്കുറവ് പോലും നിങ്ങളുടെ പകൽ സമയത്തെ ഉണർവ്വിനെയും പ്രകടനത്തെയും ബാധിക്കും. ഉറക്കക്കുറവ് അകറ്റാൻ കാപ്പി കഴിക്കുന്നത് തെറ്റായ പ്രവണതയാണ് എന്ന് ഓർമ്മിക്കുക. ഉദാഹരണത്തിന്, പകൽ സമയത്ത് ഉണർന്നിരിക്കാൻ നിങ്ങൾക്ക് കാപ്പി കുടിക്കാം, എന്നാൽ കഫീൻ നിങ്ങളുടെ രാത്രി ഉറക്കത്തെ ബാധിക്കുകായും ഉറക്കത്തിന്റെ സമയദൈർഘ്യം കുറയ്ക്കുകയും ചെയ്യുന്നു.
അതിനാല്‍ തന്നെ കാപ്പി അധികമായി കഴിക്കുന്ന ശീലം പതിയെ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. കാരണം കഫീൻ കഴിക്കുന്നത് പെട്ടെന്ന് കുറയുന്നത് തലവേദന, ക്ഷീണം, ക്ഷോഭം, ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.
കാപ്പി കുടിക്കുമ്പോള്‍ കോർട്ടിസോൾ (ശരീരത്തിലെ സ്ട്രെസ് ഹോർമോൺ) വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് അണ്ഡോത്പാദനം, ഭാരം, ഹോർമോൺ ബാലൻസ് എന്നിവയെ പ്രതികൂലമായി ബാധിക്കും. കോർട്ടിസോൾ - മറ്റ് കാര്യങ്ങൾക്കൊപ്പം, ഊർജ്ജത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും നിങ്ങൾ ഉണരുമ്പോൾ സ്വാഭാവികമായും അത്യധികം ഉണർവ് അനുഭവപ്പെടുകയും ചെയ്യുന്നു.
വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് വിറയലും മാനസികാവസ്ഥയിലെ മാറ്റങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.
ലെവോതൈറോക്സിൻ (സിന്തറ്റിക് തൈറോയ്ഡ് ഹോർമോൺ) ആഗിരണം ചെയ്യുന്നതിനെയും കാപ്പി കുടിക്കുന്നത് ബാധിക്കുന്നു, അതുവഴി T4-നെ T3 ഹോർമോണുകളിലേക്കുള്ള പരിവർത്തനത്തെ ബാധിക്കുന്നു.
കാപ്പി ആമാശയത്തിലെ ആസിഡിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹനക്കേട്, ശരീരവണ്ണം, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയ്ക്ക് ഈ കാപ്പിയുടെ ഉപയോഗം ഒരു പ്രധാന കാരണമാണെന്ന് പോഷകാഹാര വിദഗ്ധൻ അഭിപ്രായപ്പെടുന്നു. കൂടാതെ, ഈ അവസ്ഥ ക്ഷീണം, ത്വക്ക് പ്രശ്നങ്ങൾ, പ്രമേഹം, അലര്‍ജ്ജി സമാനമായ അവസ്ഥകള്‍ എന്നിവയ്ക്ക് കാരണമായേക്കാം.
കാപ്പിയുടെ ഉപയോഗം എങ്ങനെ കുറയ്ക്കാം ?
നിങ്ങളുടെ കഫീൻ ശീലത്തെ നേരിടാൻ, എനർജി ഡ്രിങ്കുകൾ ഉൾപ്പെടെയുള്ള ഭക്ഷണങ്ങളിൽ നിന്നും പാനീയങ്ങളിൽ നിന്നും നിങ്ങൾക്ക് എത്രമാത്രം കഫീൻ ലഭിക്കുന്നുണ്ടെന്ന് നിരീക്ഷിക്കാൻ ശ്രമിക്കുക. കഫീൻ അടങ്ങിയ പാനീയങ്ങൾ പകൽ വൈകി കുടിക്കുന്നത് ഒഴിവാക്കുക. ഒരു ദിവസം ആകെ കഴിക്കാവുന്ന പരമാവധി കഫീന്‍ അളവ് ആരോഗ്യ വിദഗ്ദ്ധരുമായി സംസാരിച്ച് മനസ്സിലാക്കിയതിനു ശേഷം ദിനചര്യയില്‍ അതിനാനുപതികമായ മാറ്റങ്ങള്‍ വരുത്തുക.
ഗ്രീൻ കാപ്പി എന്നത് വറുക്കാത്ത കാപ്പിയാണ്, ഇതിൽ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാനും പ്രമേഹം കൊണ്ടും ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഗുണം ചെയ്യും.
അതിനാൽ, കാപ്പിയുടെ ഉപഭോഗം പ്രതിദിനം 3 മുതൽ 4 കപ്പ് വരെ മാത്രമാക്കി ചുരുക്കുക, ഇങ്ങനെ ചെയ്യുന്നത് അതിന്റെ ഗുണങ്ങൾ യഥാർത്ഥത്തിൽ ആസ്വദിക്കാനും അതേ സമയം അധിക ഉപഭോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഒഴിവാക്കുവാനും ആകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
