Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
കരളിനെ പൊന്നുപോലെ കാക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ഒരു ഗ്ലാസ്സ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും നാം കഴിക്കുന്ന ഭക്ഷണ-പാനീയങ്ങള്‍ വളരെ വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ ആന്താരികാവയവങ്ങളെപ്പോലും ആരോഗ്യകരമാക്കുന്നതിന് നാം കഴിക്കുന്ന ഭക്ഷണം സഹായിക്കുന്നുണ്ട്. ബീറ്റ്‌റൂട്ട് ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് നമ്മുടെ കരളിനെ സ്മാര്‍ട്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍ എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഈ അവയവം ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന്റെ ആവശ്യകത വളരെ വലുതാണ്.
ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ദഹനാരോഗ്യത്തിനും ആരോഗ്യകരമായ ജീവിത രീതിക്കും എല്ലാം ആരോഗ്യകരമായ കരള്‍ അനിവാര്യമാണ്. കൂടാതെ കരളിന്റെ ഏറ്റവും പ്രധാന ധര്‍മ്മം ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുക എന്നതാണ്. എന്നാല്‍ പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണശീലം നമ്മുടെ കരളിന്റെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു.

കരള്‍ വീണ്ടെടുക്കാന്‍
കരളിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിനവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് വഴി അത് ആരോഗ്യത്തെ വളരെയധികം മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിനവും ഒരു ഗ്ലാസ്സ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് വഴി കരളിന്റെ ആരോഗ്യം മാത്രമല്ല മറ്റ് ചില ഗുണങ്ങളും നിങ്ങള്‍ക്ക് നല്‍കുന്നു.
പോഷകങ്ങള്‍ ഇതെല്ലാം
പതിവായി ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്ന ഒരു വ്യക്തിക്ക് ഇനി പറയുന്ന പോഷകങ്ങള്‍ ലഭിക്കുന്നു. ഫോളേറ്റ്, വിറ്റാമിന്‍ ബി 6, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, ചെമ്പ്, സിങ്ക് മുതലായവയയെല്ലാം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിലെ പോഷകക്കുറവ് പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് ഈ ജ്യൂസ് സ്ഥിരമായി കഴിക്കാം. ബീറ്റ്‌റൂട്ട് ജ്യൂസ് കരളിനെ എപ്രകാരം സഹായിക്കുന്നു എ്ന്ന് നോക്കാം.
ടോക്‌സിന്‍ നീക്കം ചെയ്യുന്നു
ദിനവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് വഴി നിങ്ങള്‍ക്ക് ശരീരത്തിന് ആവശ്യമായ പോഷകങ്ങളെല്ലാം തന്നെ ലഭിക്കുന്നു. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി6, ഇരുമ്പ് എന്നിവയാല്‍ സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. അത് മാത്രമല്ല ശരീരത്തിലെ വീക്കം കുറക്കുന്നതിനും അത് വഴി കരളിലെ വിഷാംശം നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറക്കുന്ന കാര്യത്തിലും മികച്ചതാണ് എന്തുകൊണ്ടും ഈ പാനീയം. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് എളുപ്പത്തില്‍ പരിഹാരമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്.
ഫാറ്റി ലിവറിന് മികച്ച പ്രതിവിധി
കരള്‍ വീക്കം അഥവാ ഫാറ്റി ലിവര്‍ നമ്മുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നതാണ്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അപകടകരവും ഗുരുതരവുമായ അനാരോഗ്യകരമായ അവസ്ഥയാണ് ഫാറ്റി ലിവര്‍. എന്നാല്‍ ഒരു തവണ രോഗാവസ്ഥയുണ്ടായാല്‍ പലപ്പോഴും കരളിന്റെ പ്രവര്‍ത്തനം സ്വാഭാവികമായും കുറയുന്നു. അതുകൊണ്ട് തന്നെ രോഗാവസ്ഥ വരാതെ ശ്രദ്ധിക്കണം എന്നതാണ് ആദ്യത്തെ കാര്യം. കരള്‍ വീക്കം കുറക്കുന്നതിന് വേണ്ടിയുള്ള ചില ചേരുവകള്‍ ബീറ്റ്‌റൂട്ട് ജ്യൂസില്‍ ഉണ്ട്.
പതിവായി ബീറ്റ്‌റൂട്ട് ജ്യൂസ്
പതിവായി ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നവര്‍ക്ക് കരള്‍ രോഗത്തിനുള്ള സാധ്യത വളരെ കുറവാണ്. കാരണം ഇവര്‍ക്ക് പലപ്പോഴും കരള്‍ രോഗത്തേയും കരള്‍ വീക്കത്തേയും കുറക്കുന്ന ചില ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലേയും കരളിന്റേയും കൊഴുപ്പിനെ കുറക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ രോഗാവസ്ഥയുള്ളവരും രോഗസാധ്യതയുള്ളവരും ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. നിങ്ങള്‍ കരുതുന്നതിനേക്കാള്‍ ഗുണങ്ങള്‍ ബീറ്റ്‌റൂട്ട് ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്.
മറ്റ് ഗുണങ്ങള്‍
ഒരു ഗ്ലാസ്സ് ബീറ്റ്‌റൂട്ട് ജ്യൂസ് സ്ഥിരമായി കുടിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് മറ്റ് ചില ഗുണങ്ങള്‍ കൂടി നല്‍കുന്നു. പലപ്പോഴും അനീമിയ പോലുള്ള അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു ബീറ്റ്‌റൂട്ട് ജ്യൂസ്. അത് മാത്രമല്ല ഇതിലുള്ള അയേണ്‍ രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അനീമിയ തടയണമെങ്കില്‍ സ്ഥിരമായി ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ജ്യൂസ് അല്ലാതെ ദൈനംദിന ഭക്ഷണത്തില്‍ ബീറ്റ്‌റൂട്ട് ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











