Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ജീവിതശൈലിയില്‍ ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ കാന്‍സറില്‍ നിന്ന് രക്ഷപ്പെടാം
അര്‍ബുദം അഥവാ കാന്‍സര്‍ എന്ന വാക്ക് കേള്‍ക്കുന്നത് പോലും നമുക്ക് പേടിയാണ്. പ്രായഭേദമന്യേ നിരവധി ജീവനുകള്‍ വര്‍ഷം തോറും കാന്‍സര്‍ കവര്‍ന്നെടുക്കുന്നു. ചിലര്‍ കാന്‍സറിനോട് പൊരുതി ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പണ്ടുകാലത്തെ അപേക്ഷിച്ച് കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യയില്‍ കഴുത്ത്, തല എന്നിവിടങ്ങളിലെ കാന്‍സര്‍ വെല്ലുവിളിയായിക്കൊണ്ടിരിക്കുകയാണ്.

വായ, സൈനസുകള്‍, മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ വരുന്ന കാന്‍സര്‍ ആണ് കഴുത്തിനും തലയ്ക്കുമുള്ള കാന്‍സര്‍ എന്ന വിഭാഗത്തില്‍ വരുന്നത്. മാറാത്ത തൊണ്ടവേദന, ഭക്ഷണം വിഴുങ്ങുന്നതിലുള്ള ബുദ്ധിമുട്ട്, ശബ്ദത്തില്‍ വ്യത്യാസം എന്നിവയാണ് ഈ കാന്‍സറിന്റെ പൊതുവായ ലക്ഷണങ്ങള്‍. പക്ഷേ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ ഈ കാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കും.
വായ, തൊണ്ട, ലാരിംഗ്സ്, സൈനസ്, ഉമിനീര് ഗ്രന്ഥികള്‍ എന്നിവയിലാണ് ഇത്തരത്തിലുള്ള കാന്‍സര്‍ വളര്‍ച്ച ഉണ്ടാകുന്നത്. ജീവിതശൈലിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന കാന്‍സര്‍ എന്നാണ് ആരോഗ്യവിദഗ്ധര്‍ ഈ കാന്‍സറിനെ വിളിക്കുന്നത്. അതുകൊണ്ടുതന്നെ ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ ഇതിനെ പ്രതിരോധിക്കാനും കഴിയും. എന്തൊക്കെയാണ് ആ മാറ്റങ്ങള്‍ എന്നുനോക്കാം.
പുകയില ഉപയോഗിക്കാതിരിക്കുക
കഴുത്തിനും തലയ്ക്കും വരുന്ന കാന്‍സറുകളുടെ പ്രധാനകാരണം പുകയില ഉപയോഗമാണ്. പുകവലിയും മറ്റ് പുകയില വസ്തുക്കളും കാന്‍സറിന് കാരണമാകുന്ന കാന്സിനോജനുകളും ശരീരത്തിലെത്താന്‍ കാരണമാകും. കാര്‍സിനോജനുകള്‍ തല, കഴുത്ത് എന്നിവിടങ്ങളിലെ ഡിഎന്‍എയ്ക്ക് കേടുണ്ടാക്കും. അതുകൊണ്ട് പുകയില ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തുക.
മദ്യപാനം കുറയ്ക്കുക
അമിത മദ്യപാനത്തിന് കഴുത്തിലും തലയ്ക്കും വരുന്ന കാന്‍സറുമായി ബന്ധമുണ്ട്. പ്രത്യേകിച്ച് മദ്യപാനത്തിനൊപ്പം പുകവലി കൂടിയാകുമ്പോള്‍. മദ്യം ഒരു ലായകം പോലെ പ്രവര്‍ത്തിച്ച് വായിലും തൊണ്ടയിലുമുള്ള സ്തരങ്ങളിലേക്ക് പുകയിലയിലെ കാര്‍സിനോജനുകളുടെ ആഗിരണം എളുപ്പത്തിലാക്കുന്നു.
ആഹാരക്രമം
പഴങ്ങളും പച്ചക്കറികളും ധാരാളം അടങ്ങിയ ഭക്ഷണം കോശങ്ങളെ കേടുപാടുകളില്‍ നിന്നും സംരക്ഷിക്കുന്ന അവശ്യ വൈറ്റമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും പ്രദാനം ചെയ്യുന്നു. പലതരത്തിലുള്ള പഴങ്ങള്‍, ധാന്യങ്ങള്‍, പ്രോട്ടീന്‍, ആരോഗ്യമുള്ള കൊഴുപ്പ് എന്നിവ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും കാന്‍സര്‍ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
വായിലെ ശുചിത്വം
എപ്പോഴും വായ ശുചിത്വത്തോടെ നിലനിര്‍ത്താന്‍ ശ്രമിക്കുക. ഇല്ലാത്തപക്ഷം ഗുരുതരമായ അണുബാധകളും നീര്‍ക്കെട്ടും ഉണ്ടാകാം. ഇത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. എന്നും പല്ലിതേക്കുകയും പല്ലുകള്‍ക്കിടയിലെ ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യുക. കൃത്യമായ ഇടവേളകളില്‍ ദന്ത ഡോക്ടറെ സന്ദര്‍ശിച്ച് പല്ലുകളുടെ ആരോഗ്യം ഉറപ്പാക്കുക.
ശാരീരികക്ഷമത
ശരീരത്തെ സജീവമാക്കി നിലനിര്‍ത്തുക. അതിനാവശ്യമായ വ്യായായമോ പരിശീലനങ്ങളോ നടത്തുക. ഇത് പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ശരീരത്തിന്റെ ഭാഗം അമിതമാകാതെ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. കാന്‍സര്‍ വരാതിരിക്കാന്‍ ഇവ പ്രധാനമാണ്. നടത്തം, നീന്തല്‍, സൈക്കിള്‍ ചവിട്ടല്‍ എന്നിവയ്ക്കായി ആഴ്ചയില്‍ 150 മിനിറ്റ് മാറ്റിവെക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications