Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കാലുകളിൽ ചുവന്ന പാടുകളും കുരുക്കളും, ലക്ഷണങ്ങള്‍ അവഗണിക്കല്ലേ..
Health Tips: മനോഹരമായ കാലുകളിൽ അംഭംഗിയായി പെട്ടെന്നുണ്ടാകുന്ന കുരുക്കളും ചുവന്ന് പാടുകളുമൊക്കെ പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. എണ്നൽ എന്താണ് ഇതിന്റെ കാരണമെന്നു അധികമാരും ചിന്തിക്കാറില്ല. ,മാത്രമല്ല, പരിഹാരമാർഗങ്ങൾ തേടി പോകാറുമില്ല. എന്നാൽ ഷോർട്ട്സും സൺഡ്രസ്സുകളും മറ്റും ധരിക്കുമ്പോഴാണ് ഇതൊരു പ്രശ്നമായി പലർക്കും തോന്നുന്നത്. ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ കഴിയാത്ത രീതിയിൽ കാലിൽ പടർന്നു കിടക്കുന്ന കുരുക്കളും ചുവന്ന പാടുകളും മാനസികമായ അസ്വസ്ഥതയുണ്ടാക്കുന്നു.
പലപ്പോഴും എന്ത്‌കൊണ്ടാണ് ഇത് വരുന്നത് എന്ന കാര്യത്തിൽ ശരിയായ ധാരണയില്ലാത്തതിനാലാണ് പലരും ചികിത്സ തേടി പോകാത്തത്. എന്നാൽ ഇത്തരം പാടുകളെയും മുഴകളെയുമൊന്നും നിസ്സാരമായി കാണരുത്. ചികിത്സ വൈകുന്നത് മൂലം പരിഹാരമില്ലാതായി പോകുന്ന മെഡിക്കൽ അവസ്ഥകളായിരിക്കാം അവ. ഇത്തരത്തിൽ കാലുകളിൽ ചുവന്ന പാടുകളും കുരുക്കളും പ്രത്യക്ഷപ്പെടുന്നത്തിനു പിന്നിലെ ചില കാരണങ്ങൾ നോക്കാം.

കെരാട്ടോസിസ് പിലാരിസ്
തുടകളുടെയും കൈകളുടെയും മാംസളമായ ഭാഗങ്ങളിൽ നെല്ലിക്ക വലുപ്പമുള്ള ചെറിയ ചുവപ്പോ വെള്ളയോ കുരുക്കൾ കാണുന്നുണ്ടെങ്കിൽ അവ കെരാറ്റോസിസ് പിലാരിസ് ആണ്. കെരാറ്റോസിസ് പിലാരിസ് ഒരു സാധാരണ ചർമ്മരോഗമാണ്.പ്രോട്ടീൻ കെരാറ്റിൻ ചർമ്മത്തിന്റെ സുഷിരങ്ങളിൽ അടയുമ്പോൾ കെരാറ്റോസിസ് പിലാരിസ് എന്ന അവസ്ഥയുണ്ടാകുന്നു. ചെറിയ ചൊറിച്ചിലോട് കൂടിയാണ് ഇവ ആരംഭിക്കുക. കെരാട്ടോസിസ് പൈലാരിസ് താരതമ്യേന നിരുപദ്രവകാരിയാണ്. സാലിസിലിക് ആസിഡ് അടങ്ങിയ ഓവർ-ദി-കൌണ്ടർ ക്രീമുകളും ലാക്റ്റിക് ആസിഡ് പോലുള്ള ആൽഫ-ഹൈഡ്രോക്സി ആസിഡുകളും കൃത്യമായ ഇടവേളകളിൽ പുരട്ടിയാൽ ഈ അവസ്ഥ ഭേദമാക്കാൻ കഴിയും. എന്നാൽ ശരീരത്തിന്റെ കൂടുതൽ ഭാഗത്തേക്ക് ഇവ പറക്കുകയാണെങ്കിൽ ഒരു ചർമ്മ രോഗ വിദഗ്ധന്റെ സഹായം തേടണം.
ഫോളികുലൈറ്റിസ്
ഷേവ് ചെയ്ത ഭാഗങ്ങളിൽ ഉണ്ടാകുന്ന അണുബാധ മൂലമാണ് ഫോളികുലൈറ്റിസ് എന്ന അവസ്ഥയുണ്ടാകുന്നത് ഉണ്ടാകുന്നത്. സ്റ്റാഫ് ബാക്ടീരിയയാണ് ഈ അവസ്ഥയ്ക്ക് പിന്നിലുള്ള കാരണം. ഇത് മൂലം ചർമ്മത്തിൽ ചെറിയ ചുവന്ന മുഴകൾ അല്ലെങ്കിൽ കുരുക്കൾ ഉണ്ടാക്കുന്നു.ഷേവിംഗ്, ഇറുകിയ വസ്ത്രങ്ങൾ, ചൂട്, വിയർപ്പ് എന്നിവ ഈ അവസ്ഥ വർധിപ്പിക്കുന്നു. എല്ലാ പ്രായത്തിലുള്ളവർക്കും ഈ അവസ്ഥയുണ്ടാകുന്നു. ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ, പ്രമേഹം, എച്ച്ഐവി, അല്ലെങ്കിൽ എയ്ഡ്സ് തുടങ്ങിയ രോഗപ്രതിരോധ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥകളുള്ള വ്യക്തികളിൽ ഈ അവസ്ഥ ഗുരുതരമായി വരുന്നു.
സോറിയാസിസ്
സോറിയാസിസ് ഒരു ഗുരുതരമായ ചർമ്മരോഗമാണ്. ശരീരഭാഗങ്ങളിൽ ചുവപ്പ്, ചെതുമ്പൽ , ചൊറിച്ചിൽ എന്നിവ ഇതുമൂലം ഉണ്ടാകുന്നു. മുകളിലും കൈകാലുകളിൽ ഇത് മൂലം കാലാകാലം നിലനിൽക്കുന്ന പാടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പ്ലാക്ക് സോറിയാസിസ്, ഗട്ടേറ്റ് സോറിയാസിസാണ് എന്നിവയാണ് പ്രധാന സോറിയാസിസ് വകഭേദങ്ങൾ. കോർട്ടികോസ്റ്റീറോയിഡുകൾ പോലെയുള്ള ലോഷനുകൾ സോറിയാസിസ് അവസ്ഥ ഭേദമാക്കാൻ സഹായിക്കും. എന്നിരുന്നാലും, സ്വയം ചികിത്സ നല്ലതല്ല. പകർച്ചാ സ്വഭാവമുള്ള ഇവ ഉണ്ടെന്നു സംശയിക്കുന്ന സാഹചര്യത്തിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുന്നത് നല്ലതാണ്.
എക്സിമ
അതികഠിനമായ ചൊറിച്ചിലോട് കൂടി ഉണ്ടാകുന്ന ഒരു അവസ്ഥയാണ് അറ്റോപിക് ഡെർമറ്റൈറ്റിസ് അഥവാ എക്സിമ. വെള്ളം നിറഞ്ഞ കുമിളകൾ, ചെതുമ്പലുകൾ, വരണ്ട ചർമ്മം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി കാണപ്പെടുന്നു. എക്സിമ എപ്പോൾ വേണമെങ്കിലും പിടിപെടാവുന്ന ഒന്നാണ്. സുഗന്ധദ്രവ്യങ്ങൾ, ചിലതരം സോപ്പുകളും ഡിറ്റർജൻ്റുകളും, ചില കോസ്മെറ്റിക് ചേരുവകൾ, ചൂടും വിയർപ്പും ,മൃഗങ്ങളുടെ രോമങ്ങൾ, സമ്മർദ്ദം എന്നിവയെല്ലാം ഇതിനുള്ള കാരണമായി കണക്കാക്കപ്പെടുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications