Latest Updates
-
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം
ഭക്ഷണം കഴിച്ചാലും വിശപ്പ് വരുന്നുണ്ടോ? പെട്ടെന്ന് വിശക്കുന്നതിന് കാരണം ഈ ആരോഗ്യപ്രശ്നങ്ങള്‍
ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയയാണ് വിശപ്പ് തോന്നുന്നത്. സാധാരണയായി ആളുകള്‍ ഒരു ദിവസം 3-4 തവണ ഭക്ഷണം കഴിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിന് ദിവസവും ചെറിയ ഇടവേളകളിലായി ഭക്ഷണം ആവശ്യമാണ്. ഭക്ഷണമാണ് ശരീരത്തിന്റെ ഇന്ധനം. എന്നിരുന്നാലും, ഭക്ഷണം കഴിച്ചതിന് ശേഷവും പെട്ടെന്നു തന്നെ വിശപ്പ് വരുന്നതായി ചില അവസ്ഥകളുണ്ട്. പകല്‍ സമയത്ത് എത്ര തവണ ഭക്ഷണം കഴിച്ചാലും ചെറിയ വിശപ്പ് അനുഭവപ്പെടുന്നതായി ആളുകള്‍ പലപ്പോഴും പരാതിപ്പെടുന്നു.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, ഭക്ഷണം കഴിച്ചതിന് ശേഷവും ഒരാള്‍ക്ക് വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍, അതിന് പിന്നില്‍ ചില പ്രത്യേക കാരണങ്ങളുണ്ടാകാം. നിങ്ങള്‍ക്കും ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഇത് അവഗണിക്കരുത്. കാരണം, ഈ ലക്ഷണം പല രോഗങ്ങളും കാരണമാകാം. ഭക്ഷണശേഷവും നിങ്ങള്‍ക്ക് പതിവായി വിശപ്പ് അനുഭവപ്പെടുന്നുവെങ്കില്‍ അതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ചില മരുന്നുകള്‍ കഴിച്ചാല്‍
മരുന്നുകള്‍ക്ക് വ്യത്യസ്തമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. ചില മരുന്നുകള്‍ നിങ്ങളുടെ വിശപ്പ് വര്‍ധിക്കുന്നതിനും കാരണമാകും. ചില ആന്റി സൈക്കോട്ടിക്ക് മരുന്നുകള്‍, ചില ആന്റിഹിസ്റ്റാമിനുകള്‍, സ്റ്റിറോയിഡുകള്‍ എന്നിവ നിങ്ങളുടെ വിശപ്പ് കൂട്ടും.
വേണ്ടത്ര പ്രോട്ടീന്‍, കൊഴുപ്പ്, ഫൈബര്‍ ലഭിക്കുന്നില്ലെങ്കില്‍
പ്രോട്ടീന്‍, കൊഴുപ്പ്, നാരുകള്‍ എന്നിവയെല്ലാം ഭക്ഷണത്തിന്റെ പ്രധാന ഘടകങ്ങളാണ്. ഇത് നിങ്ങളെ വിശപ്പില്ലാതെ നിര്‍ത്താന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് പ്രോട്ടീനും നാരുകളും കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ നേരം വിശപ്പില്ലാതെ നില്ക്കാന് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തില്‍ ഈ പോഷകങ്ങളുടെ അഭാവം നിങ്ങളുടെ വിശപ്പ് ഇരട്ടിക്കുന്നതിന് കാരണമാകുന്നു.
വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കില്‍
നിങ്ങള്‍ക്ക് രാത്രി വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ ശരീരത്തിലും മനസ്സിലും വലിയ സ്വാധീനം ചെലുത്തും. ഒപ്പം വിശപ്പും വര്‍ധിക്കും. ഉറക്ക പ്രശ്നങ്ങള്‍ നിങ്ങളെ കൂടുതല്‍ ഭക്ഷണം കഴിക്കാനും പോഷകങ്ങള്‍ കുറഞ്ഞ ഭക്ഷണം കഴിക്കാനും ഇടയാക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
ടെന്‍ഷന്‍ കൂടിയാല്‍
ടെന്‍ഷന്‍ കൂടിയാല്‍ അത് നിങ്ങളുടെ ശരീരത്തിന്റെ താളത്തിന്റെ സാധാരണ ബാലന്‍സ് തടസ്സപ്പെടുത്തും. ഈ ബാലന്‍സ് മാറ്റം നിങ്ങളുടെ വിശപ്പ് കൂടാനും കാരണമാകും. ടെന്‍ഷന്‍ കൂടിയാല്‍ നിങ്ങളുടെ ശരീരത്തിലെ ഹോര്‍മോണുകളുടെ അളവ് മാറുകയും വിശപ്പ് ഏറുകയും ചെയ്യും.
രക്തത്തിലെ പഞ്ചസാര കുറയുമ്പോള്‍
പ്രമേഹം ഉള്ളവരില്‍ വിശപ്പ് കൂടുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍ നിങ്ങളുടെ ശരീരം കൂടുതല്‍ ഭക്ഷണം ആവശ്യപ്പെടും. ആളുകള്‍ക്ക് അവരുടെ ശരീരവുമായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ കഴിയുമെങ്കില്‍, അവര്‍ക്ക് കൂടുതല്‍ നേരം വിശപ്പില്ലാതെ നില്ക്കാനാകും.
ചില രോഗങ്ങള്‍ ഉണ്ടെങ്കില്‍
ചില ആരോഗ്യപ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് പതിവിലും കൂടുതല്‍ വിശപ്പുണ്ടാക്കും. പ്രമേഹം, ഹൈപ്പോഗ്ലൈസീമിയ, ഹൈപ്പര്‍തൈറോയിഡിസം, ഗ്രേവ്സ് രോഗം, വിഷാദരോഗം, ഉത്കണ്ഠ എന്നിവ വിശപ്പ് കൂട്ടുന്ന ചില അവസ്ഥകളാണ്.
ഹോര്‍മോണ്‍ മാറ്റം
ചില ലൈംഗിക ഹോര്‍മോണുകളിലെ മാറ്റങ്ങള്‍ കാരണം നിങ്ങളുടെ വിശപ്പ് വര്‍ദ്ധിക്കും. ആര്‍ത്തവവിരാമ സമയത്ത് ഈസ്ട്രജന്റെ അളവ് കുറയുന്നത് വിശപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കും. പ്രോജസ്റ്ററോണ്‍ താഴ്ന്ന തലത്തില്‍ പോലുന്നതും വിശപ്പിന് കാരണമാകുന്നു. അതുപോലെ നിങ്ങളുടെ ആര്‍ത്തവത്തിന്റെ ആദ്യ ദിവസങ്ങളില്‍ സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ വര്‍ദ്ധിക്കുന്നു. ഇത് കാരണമായുണ്ടാകുന്ന സമ്മര്‍ദ്ദം പലപ്പോഴും ഭക്ഷണത്തോടുള്ള ആസക്തി കൂട്ടുന്നു. ഉയര്‍ന്ന ടെസ്റ്റോസ്റ്റിറോണ്‍ അളവ്, പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം പോലെയുള്ളവ വിശപ്പിന് കാരണമായേക്കാം. ഗര്‍ഭകാലത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും നിങ്ങള്‍ക്ക് പതിവിലും കൂടുതല്‍ വിശപ്പുണ്ടാക്കും.
വിശപ്പ് വരാതെ കാക്കുന്ന ഭക്ഷണങ്ങള്‍
ഓരോ ശരീരത്തിലും മെറ്റബോളിസം വ്യത്യസ്തമാണ്. അതിനാല്‍ ഏതൊക്കെ ഭക്ഷണങ്ങളാണ് നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് എന്ന് സംശയമുണ്ടായേക്കാം. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍, നാരുകള്‍, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ സാവധാനത്തില്‍ മാത്രം ദഹിപ്പിക്കുകയും നിങ്ങളുടെ രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്തുകയും നിങ്ങളെ വിശപ്പില്ലാതെ ഏറെനേരം നിലനിര്‍ത്തുകയും ചെയ്യുന്നു. ചിക്കന്‍, ബീഫ്, പന്നിയിറച്ചി, സീഫുഡ്, മുട്ട, ബീന്‍സ്, പയര്‍, കടല, നട്സ്, വിത്തുകള്‍, ടോഫു എന്നിവ ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. ഓട്സ്, ഗോതമ്പ് ബ്രെഡും പാസ്തയും, ക്വിനോവ, ബീന്‍സ്, പയര്‍, സൂര്യകാന്തി, ചിയ വിത്തുകള്‍, പഴങ്ങളും പച്ചക്കറികളും എന്നിവ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളാണ്. സാല്‍മണ്‍, അയല, മത്തി, നട്സ്, ഒലിവ് ഓയില്‍, അവോക്കാഡോ, ചിയ, ചണ വിത്തുകള്‍ എന്നിവ ഉയര്‍ന്ന കൊഴുപ്പുള്ള ഭക്ഷണങ്ങളാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications