Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
വെറുതെയല്ല, ഒരു ഞൊടിയിടക്കുള്ളില്‍ തലവേദന പമ്പ കടക്കും പൊടിക്കൈകള്‍
തലവേദന എന്നത് പലരിലും അസ്വസ്ഥതയും അതുപോലെ തന്നെ പ്രശ്നങ്ങളും ഉണ്ടാക്കുന്നതാണ്. പലപ്പോഴും ഏത് പ്രായത്തിലുള്ളവരേയും വലക്കുന്ന ഒന്നാണ് തലവേദന. ഇതൊരു സാധാരണ പ്രശ്നമാണെങ്കിലും അതിനെ പരിഹരിക്കുന്നതിന് നെട്ടോട്ടമോടുന്നവരാണ് പലരും. സമ്മര്‍ദ്ദം, ജീവിതശൈലിയിലെ മാറ്റം, നിര്‍ജ്ജലീകരണം, ഭക്ഷണത്തിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം നിങ്ങളുടെ തലവേദനയുമായി ബന്ധപ്പെടുന്നു. പലപ്പോഴും ദൈനംദിന ജീവിതത്തില്‍ വരെ തലവേദന ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നു.
എന്നാല്‍ വീട്ടില്‍ തന്നെ ഇത്തരം പ്രശ്നങ്ങളെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നു. പ്രകൃതിദത്ത പരിഹാരങ്ങളില്‍ ഏറ്റവും ഫലപ്രദമായ ചില മാര്‍ഗ്ഗങ്ങള്‍ പ്രയോഗിച്ചാല്‍ കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ് തലവേദനയെ പ്രതിരോധിക്കാം. പെട്ടെന്നുള്ള ആശ്വാസത്തിന് വേണ്ടി ശ്രമിക്കുന്നവരെങ്കില്‍ ഇനി നിങ്ങള്‍ക്ക് ഈ പൊടിക്കൈകള്‍ നമുക്ക് പ്രയോഗിക്കാവുന്നതാണ്. ഇത് തലവേദനയെ പമ്പ കടത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

ജലാംശം നിലനിര്‍ത്തുക
ആദ്യം ശ്രദ്ധിക്കേണ്ട കാര്യം പലപ്പോഴും തലവേദനയുണ്ടാവുന്നത് നിര്‍ജ്ജലീകരണം മൂലമാണ് എന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ ആദ്യത്തെ കാര്യം ധാരാളം വള്ളം കുടിക്കുക എന്നതാണ്. പലപ്പോഴും ഇത് ചെയ്യുന്നത് വഴി വളരെ പെട്ടെന്ന് തന്ന തലവേദനയുടെ തീവ്രത കുറയുന്നു.
തണുപ്പോ ചൂടോ പ്രയോഗിക്കാം
നിങ്ങള്‍ക്ക് അതികഠിനമായ രീതിയില്‍ തലവേദനയുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെറ്റിയില്‍ ചൂടുള്ളതോ അല്ലെങ്കില്‍ തണുത്തതോ ആയ കംപ്രസ് പ്രയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മൈഗ്രേയ്ന് പോലുള്ള പ്രശ്നങ്ങള്‍ക്ക് വരെ പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. ടെന്‍ഷന്‍ പോലുള്ള തലവേദനയെ ഇല്ലാതാക്കുന്നതിനും പേശികള്‍ക്ക് വിശ്രമം നല്‍കുന്നതിനും സഹായിക്കുന്നു ഈ കംപ്രസ്.
ഇഞ്ചിച്ചായ
ആരോഗ്യത്തിന് മൊത്തത്തിലുള്ള മാറ്റങ്ങള്‍ നല്‍കുന്നതിന് പലപ്പോഴും ഇഞ്ചിച്ചായ കാരണമാകുന്നു. ഇത് തലവേദനയെ കുറയ്ക്കുന്നതിനും ആരോഗ്യകരമായ ജീവിത രീതികള്ക്കുംസ ഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ തന്നെയാണ് തലവേദനയില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നല്‍കുന്നത്. അതിനായി ഇഞ്ചി വെള്ളത്തിലിട്ട് നല്ലതുപോലെ തിളപ്പിച്ച് അരിച്ചെടുത്ത് തലവേദനയുള്ളപ്പോള്‍ കുടിക്കാവുന്നതാണ്.

വിശ്രമിക്കുന്നതിന് സമയം കണ്ടെത്തുക
ആദ്യം നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് തലവേദനയുടെ കാരണങ്ങള്‍ എന്താണെന്നതാണ്. അതില്‍ സമ്മര്‍ദ്ദം ഒരു കാരണമാണെങ്കില്‍ വിശ്രമം അനിവാര്യമാണ്. അതിനായി ആഴത്തിലുള്ള ശ്വസനവ്യായാമങ്ങള്‍, ധ്യാനം, ചെറിയ യോഗ എന്നിവ ശീലമാക്കാം. ഇതെല്ലാം നിങ്ങളുടെ തലവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
അവശ്യ എണ്ണകള്‍ കൊണ്ട് മസ്സാജ്
ആരോഗ്യത്തിന് തലവേദന വില്ലനാവുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി അവശ്യ എണ്ണകള്‍ ഉപയോഗിക്കാവുന്നതാണ്. ഇതിനായി പെപ്പര്‍മിന്റ് ഓയില്‍ അല്ലെങ്കില്‍ ലാവെന്‍ഡര്‍ ഓയില്‍ എന്നിവയെല്ലാം കാരിയര്‍ ഓയിലുമായി മിക്സ് ചെയ്ത് നെറ്റിയില്‍ ചെറുതായി മസ്സാജ് ചെയ്യേണ്ടതാണ്. ഇത് തലവേദനയെ ലഘൂകരിക്കുന്നതിന് സഹായിക്കുന്നു.
ഉറക്കം കൃത്യമാക്കുക
ആദ്യത്തെ കാര്യം എന്നത് കൃത്യമായ ഉറക്കമല്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. പ്രത്യേകിച്ച് ദിനവും ക്രമരഹിതമായ ഉറക്കമാണ് നിങ്ങള്‍ക്കെങ്കില്‍ തലവേദന വിട്ടുമാറാതെ നില്ക്കുന്നു. അതിനെ പരിഹരിക്കുന്നതിന് വേണ്ടി കൃത്യമായ ഉറക്കം അനിവാര്യമാണ്. അതില്‍ ഒരിക്കലും വിട്ടുവീഴ്ച കാണിക്കരുത്. ഇത് തലവേദനയെ വളരെ പെട്ടെന്ന് തന്നെ പരിഹരിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
