ഒറിജിനലിനെ വെല്ലും വ്യാജന്‍: വെളുത്തുള്ളിയിലെ ഈ വ്യാജനെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ആയുസ്സ് തീരും

ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒരു പച്ചക്കറിയാണ് വെളുത്തുള്ളി എന്ന് നമുക്കറിയാം. എന്നാല്‍ ഈ വെളുത്തുള്ളിയില്‍ പോലും മായം ചേര്‍ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഇത്തരത്തില്‍ ചില കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. അത് മാര്‍ക്കറ്റില്‍ വന്‍ വിജയമായി മാറുന്നുമുണ്ട്. വ്യാജ വസ്തുക്കള്‍ ഇന്നത്തെ കാലത്ത് യാതൊരു പഞ്ഞവുമില്ലാതെ ലഭിക്കുന്നതാണ് എന്ന് നമുക്കറിയാം. എന്തിനും ഏതിനും വ്യാജന്‍ കൂടെ തന്നെയുണ്ട്. എന്തിനധികം പറയുന്നു ആരോഗ്യത്തിന് ഗുണങ്ങള്‍ മാത്രം നല്‍കുന്ന ORS പൗഡര്‍ പോലും വ്യാജന്‍ ഇറങ്ങി എന്നതാണ്.

പനീര്‍, വെണ്ണ, കശുവണ്ടിപ്പരിപ്പ് എന്നിവക്കെല്ലാം തന്നെ നിരവധി വ്യാജന്‍മാര്‍ വിപണിയില്‍ ധാരാളമുണ്ട്. പലപ്പോഴും നമ്മളറിയാതെ ഇത് തിരിച്ചറിയാന്‍ പറ്റാതെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ അകോല ജില്ലയില്‍ വ്യാജ വെളുത്തുള്ളിയും വിപണി കീഴടക്കിക്കൊണ്ടിരിക്കുകയാണ്. സിമന്റ് കൊണ്ട് നിര്‍മ്മിക്കപ്പെട്ട വെളുത്തുള്ളിയായിരുന്നു എന്നതായിരുന്നു ഇത്. സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ....

Avoid Fake Garlic

വെളുത്തുള്ളിയുടെ വിലവര്‍ദ്ധനവ്
വെളുത്തുള്ളിയുടെ വില കുത്തനെ വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ മാര്‍ക്കറ്റില്‍ ലഭ്യമാവുന്ന പല വിധത്തിലുള്ള വ്യാജ വസ്തുക്കള്‍ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന തരത്തിലേക്ക് എത്തും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഇത്തരം സാഹചര്യം മുതലെടുത്താണ് പലരും വ്യാജവെളുത്തുള്ളി മാര്‍ക്കറ്റിലേക്ക് എത്തിക്കുന്നത്. അതിനായി ആദ്യം വ്യാജ വെളുത്തുള്ളി എങ്ങനെ തിരിച്ചറിയാമെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എങ്ങനെ കണ്ടെത്താം?
വിപണിയില്‍ ലഭ്യമാവുന്ന വ്യാജ വെളുത്തുള്ളി എങ്ങനെ കണ്ടെത്താം എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും അത് തിരിച്ചറിയുന്നതിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമ്മള്‍ നേരിടുന്നുണ്ട്. എന്നിരുന്നാലും വെളുത്തുള്ളിയും വ്യാജവെളുത്തുള്ളിയും തമ്മില്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇതാണ്. ആദ്യമായി സാധാരണ വെളുത്തുള്ളി താരതമ്യേന ഭാരം കുറഞ്ഞതാണ്. എന്നാല്‍ വ്യാജ വെളുത്തുള്ളിക്ക് ഭാരക്കൂടുതലുണ്ട്. പ്രത്യേകിച്ച് സിമന്റില്‍ നിന്ന് നിര്‍മ്മിക്കുന്ന വെളുത്തുള്ളിയെങ്കില്‍.

വെളുത്തുള്ളിയുടെ തൊലി ശ്രദ്ധിക്കണം
വെളുത്തുള്ളിയുടെ തൊലി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഘടനയും ഭാരവും പോലെ തന്നെയാണ് തൊലിയുടെ അസ്വാഭാവികതയും. ശരിക്കുള്ള വെളുത്തുള്ളി അതിന്റെ തണ്ടില്‍ നിന്ന് വളരെ എളുപ്പത്തില്‍ അടര്‍ത്തിയെടുക്കുന്നതിനും അതോടൊപ്പം തന്നെ തോല്‍ പെട്ടെന്ന് വേര്‍പെട്ട് പോരുന്നതിനും സാധിക്കുന്നു. എന്നാല്‍ വെളുത്തുള്ളി വ്യാജനെങ്കില്‍ അത് പലപ്പോഴും പുറംതൊലിയെ പ്രതിരോധിക്കുന്നു. എന്ന് മാത്രമല്ല ഇത് അസാധാരണമായ രീതിയില്‍ പിളര്‍ന്ന് വരുന്നതിനുള്ള സാധ്യതയും ഉണ്ട്.

ഗന്ധത്തതിലും മാറ്റം
വെളുത്തുള്ളിയുടെ ഗന്ധത്തിലും മാറ്റം വരും. യഥാര്‍ത്ഥ വെളുത്തുള്ളിക്ക് നല്ല ഗന്ധമാണ് ഉള്ളത്. എന്നാല്‍ വ്യാജനാണെങ്കില്‍ യാതൊരു മണവും ഉണ്ടാവില്ല ന്നെ് മാത്രമല്ല ഇതിന് അസമമായ ഒരു നിറവും ആയിരിക്കും. ഒരിക്കലും യഥാര്‍ത്ഥ വെളുത്തുള്ളിയുടെ നിറം ആയിരിക്കണം എന്നില്ല. മാത്രമല്ല ഇത് നിങ്ങള്‍ക്ക് മണപ്പിച്ച് നോക്കുമ്പോള്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. കാരണം യാതൊരു വിധത്തിലുള്ള വെളുത്തുള്ളിയുടെ ഗുണമോ മണമോ ഇതിനുണ്ടാവുകയില്ല.

ആരോഗ്യത്തെ ബാധിക്കുന്നത്
പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് വ്യാജമായ എല്ലാ ഭക്ഷണങ്ങളും. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അത് ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കണം. ഹാനീകരമായ പല കാര്യങ്ങളും നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി അത് ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നു. പലപ്പോഴും ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വിഷലിപ്തമായ പദാര്‍ത്ഥങ്ങള്‍
വളരെയധികം വിഷലിപ്തമായ പദാര്‍ത്ഥങ്ങള്‍ ആണ് ഇത്തരത്തില്‍ വ്യാജവസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. ഇതെല്ലാം തന്നെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതാണ് എന്നതാണ് സത്യം. പലപ്പോഴും സിമന്റ് പോലുള്ള വസ്തുക്കളില്‍ നിന്നാണ് ഇത്തരത്തില്‍ വ്യാജവെളുത്തുള്ളി നിര്‍മ്മിച്ച് കൊണ്ടിരിക്കുന്നത്. ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇവ അകത്ത് ചെന്നാല്‍ ഗുരുതരമായ ദഹന പ്രശ്‌നങ്ങളുണ്ടാക്കുന്നു.

പാര്‍ശ്വഫലങ്ങള്‍
ഇവയെല്ലാം വയറ്റിലെത്തിയാല്‍ അത് നിങ്ങളില്‍ ഗുരുതരമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. മാത്രമല്ല സിമന്റ് വിഷലിപ്തമാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഇവ അകത്ത് ചെന്നാല്‍ ഭക്ഷ്യവിഷബാധക്കും അതുമായി ബന്ധപ്പെട്ട അപകടങ്ങള്‍ക്കും കാരണമാകുന്നു. പലപ്പോഴും ദഹനനാളത്തിന്റെ പ്രകോപിപ്പിക്കലിനും ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നു. വ്യാജ വെളുത്തുള്ളി ഉപയോഗിക്കുന്നത് വഴി ആരോഗ്യം മൊത്തത്തില്‍ തകരാറിലാവുന്നു എന്നതില്‍ സംശയം വേണ്ട.

മറ്റ് വസ്തുക്കള്‍
പെയിന്റെ പോലുള്ളവ ഉപയോഗിക്കുന്നത് വഴി പലപ്പോഴും അത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന ഗുരുതരമായ അസ്വസ്ഥതകള്‍ നിസ്സാരമല്ല. ഇത് മനുഷ്യന്റെ കുടലിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും അപകടകരമായ അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പെയിന്റ് ഉള്‍പ്പടെയുള്ള രാസവസ്തുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. അപകടകരമായ മാറ്റങ്ങള്‍ അപകടകരമായ അവസ്ഥകള്‍ ഇത് വഴി നിങ്ങള്‍ക്കുണ്ടാവാം. ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ ഗുരുതരമായ സാഹചര്യങ്ങളിലേക്ക് എത്തിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Tuesday, August 20, 2024, 12:26 [IST]
X
Desktop Bottom Promotion