Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
മഴക്കാലത്ത് കരുതിയിരിക്കേണ്ട ക്ഷയരോഗം; തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍
ചുട്ടുപൊള്ളുന്ന വേനല്‍ച്ചൂടിന് ശമനമായി മഴക്കാലം വന്നെത്തി. നിങ്ങള്‍ക്ക് ആശ്വാസം തോന്നുമെങ്കിലും, മഴക്കാലം എന്നത് നിരവധി രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സമയം കൂടിയാണ്. മഴക്കാല കാലാവസ്ഥ വളരെ ഈര്പ്പമുള്ളതാണ്. ഇത് രോഗാണുക്കള്‍ക്ക് തഴച്ചുവളരാനും കൊതുകുകളുടെ പ്രജനന സമയത്തിനും അനുയോജ്യമായ കാലാവസ്ഥയാണ്. അതിനാല്‍ത്തന്നെ മഴക്കാലത്ത് ചില രോഗങ്ങളും തലയുയര്‍ത്തുന്നു.
ലോകത്തിലെ ഏറ്റവും മാരകമായ പകര്‍ച്ചവ്യാധികളില്‍ ഒന്നായി തുടരുന്ന ക്ഷയരോഗത്തെയും നിങ്ങള്‍ ഈ കാലാവസ്ഥയില്‍ ഭയക്കണം. ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയയാണ് മൈകോബാക്ടീരിയം ട്യൂബര്‍കുലോസിസ്. ക്ഷയരോഗ സാധ്യത കുറയ്ക്കുന്നതിന് നിങ്ങള്‍ക്ക് പിന്തുടരാവുന്ന ചില പ്രതിരോധ വഴികളാണ് ഈ ലേഖനത്തിലൂടെ ഞങ്ങള്‍ പറയുന്നത്.

അപകട ഘടകങ്ങള്‍ അറിയുക
ദുര്‍ബലമായ പ്രതിരോധശേഷി, ക്ഷയരോഗികളുമായുള്ള അടുത്ത സമ്പര്‍ക്കം, ക്ഷയരോഗബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നത് തുടങ്ങിയ ഘടകങ്ങള്‍ നിങ്ങളെയും രോഗിയാക്കും. ഇക്കാര്യങ്ങള്‍ മനസിലാക്കി ടിബി പടരാനുള്ള അപകട സാധ്യതകള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുക.
നല്ല വായുസഞ്ചാരം
മോശം വായുസഞ്ചാരമുള്ള അടച്ചിട്ട സ്ഥലങ്ങളില്‍ ടിബി ബാക്ടീരിയ പെട്ടെന്ന് വളരുന്നു. അതിനാല്‍ വീട്ടില്‍ മതിയായ വായുപ്രവാഹം ഉറപ്പാക്കുക. ഇത് ബാക്ടീരിയയുടെ സാന്ദ്രത കുറക്കാനും രോഗം പകരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
നല്ല ശുചിത്വം ശീലിക്കുക
നല്ല ശുചിത്വം പാലിക്കുന്നത് ടിബി പകരുന്നത് തടയാനുള്ള വഴിയാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈകഴുകുക. പ്രത്യേകിച്ച് ചുമയ്ക്കും തുമ്മലിനും ശേഷം. ഇത് ടിബി ബാക്ടീരിയ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത കുറയ്ക്കുന്നു.
വായ പൊത്തുക
ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ നിങ്ങള്‍ ടിഷ്യൂ അല്ലെങ്കില്‍ കൈമുട്ട് കൊണ്ട് വായ പൊത്തുക. ഇത് ടിബി ബാക്ടീരിയയെ വായുവിലേക്ക് വിടുന്നത് തടയാന്‍ സഹായിക്കുന്നു. ഇത് രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത കുറയ്ക്കുന്നു.
മാസ്ക് ധരിക്കുക
നിങ്ങള്‍ക്ക് ടിബി ഉണ്ടെങ്കിലോ ടിബി രോഗികളുമായി അടുത്ത സമ്പര്ക്കത്തിലാണെങ്കിലോ നിങ്ങള്‍ മാസ്ക് ധരിക്കുക. റെസ്പിറേറ്റര്‍ മാസ്ക് ആണ് കൂടുതല്‍ നല്ലത്. ഇതിലൂടെ നിങ്ങള്‍ക്ക് ശ്വസന ശ്രവങ്ങളിലൂടെ ബാക്ടീരിയ പടരുന്നത് തടയാനാകും.
വാക്സിനേഷന് എടുക്കുക
BCG വാക്സിന് ആണ് ക്ഷയരോഗം തടയാനായി എടുക്കേണ്ട വാക്സിന്. വാക്സിന് എടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് ടിബിയുടെ ഗുരുതരമായ അവസ്ഥകള്‍ വരാനുള്ള സാധ്യത കുറയുന്നു.
നല്ല ജീവിതശൈലി
ശക്തമായ പ്രതിരോധ സംവിധാനത്തിലൂടെ നിങ്ങള്‍ക്ക് ടിബി അണുബാധയെ ചെറുക്കാന്‍ കഴിയും. സമീകൃതാഹാരം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, ആവശ്യത്തിന് ഉറങ്ങുക, പുകവലിയും അമിതമായ മദ്യപാനവും ഒഴിവാക്കുക എന്നിവ നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
ക്ഷയരോഗികളുമായുള്ള സമ്പര്‍ക്കം പരിമിതപ്പെടുത്തുക
ക്ഷയ രോഗമുള്ള വ്യക്തികളുമായുള്ള അടുത്ത സമ്പര്‍ക്കം കുറയ്ക്കുക. അതാണ് രോഗം നിങ്ങളിലേക്ക് പടരുന്നത് തടയാനുള്ള പ്രധാന കാര്യം.
രോഗനിര്‍ണയം നടത്തിയാല്‍ ചികിത്സ പൂര്‍ത്തിയാക്കുക
നിങ്ങളുടെ ഉള്ളില്‍ ടിബി അണുബാധയോ ക്ഷയ രോഗമോ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഒരു നല്ല ഡോക്ടറെ കാണുക. അവര്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സയുടെ മുഴുവന്‍ കോഴ്സും പൂര്‍ത്തിയാക്കുക. രോഗം പൂര്‍ണമായും മാറുന്നതുവരെ ചികിത്സ തുടരുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
