Latest Updates
-
ആയുധപൂജ 2026: ഇന്ന് വൈകുന്നേരം പൂജ ചെയ്യാമോ? കേരളത്തിലെ കൃത്യമായ സമയവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
വിജയദശമി സ്വർണ്ണവില: സ്വർണം വാങ്ങാൻ പോകുന്നവർ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക -
ഒക്ടോബർ 19-ന് അപൂർവ്വ യോഗങ്ങൾ: സർവാർത്ഥ സിദ്ധി, ഗജകേസരി യോഗത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വായുമലിനീകരണം ചർമ്മത്തെയും കണ്ണുകളെയും ബാധിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ മതി -
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
കൂണ് അധികം കഴിക്കല്ലേ, ദോഷവശങ്ങള്‍ അറിഞ്ഞാല്‍ അമ്പരക്കും!
പലര്‍ക്കും കൂണ് വളരെ ഇഷ്ടമാണ്. ഇത് എത്ര രുചികരമായി കഴിക്കുന്നുവോ അത്രത്തോളം ആരോഗ്യത്തിന് ഗുണം ചെയ്യും. ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ് കൂണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ഉപാപചയ രോഗങ്ങളെയും തടയുന്നു. എന്നിരുന്നാലും, ഏത് വസ്തുവും കഴിക്കുന്നതിന് ഒരു പരിമിതമായ അളവുണ്ട്. കൂണിന്റെ കാര്യത്തിലും ഇതുതന്നെയാണ്. കൂണ് അമിതമായി കഴിക്കുന്നത് ചിലര്‍ക്ക് ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും. നിങ്ങള്‍ക്കും കൂണ് ഇഷ്ടമാണെങ്കില്‍ അത് ഇടയ്ക്കിടെ കഴിക്കുന്നുണ്ടെങ്കില്‍, അതിന്റെ ദോഷങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇന്ന് ഈ ലേഖനത്തില്‍ ഞങ്ങള്‍ നിങ്ങളോട് പറയുന്നത് കൂണിന്റെ ചില ദോഷങ്ങളെക്കുറിച്ചാണ്.

വയറിളക്കം, ഓക്കാനം, ഛര്‍ദ്ദി
ചില കൂണുകളുടെ ഏറ്റവും സാധാരണമായ പാര്‍ശ്വഫലങ്ങളാണ് വയറിളക്കം, ഓക്കാനം, ഛര്‍ദ്ദി എന്നിവ. ചിലരില്‍ കൂണ് കഴിച്ച ഉടന്‍ തന്നെ വയറിളക്കം ഉണ്ടാകാം. എല്ലാവരുടെ ശരീരത്തിനും കൂണ് പിടിക്കണമെന്നില്ല. കൂണ് കഴിച്ചതിന് ശേഷം ദഹനസംബന്ധമായ പ്രശ്നങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണുക. കൂണ് കഴിച്ചതിന് ശേഷം വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, ഓക്കാനം തുടങ്ങിയ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ധാരാളം ആളുകള്‍ക്ക് അനുഭവപ്പെടുന്നു. അതിനാല്‍, ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും നിങ്ങള്‍ക്കുണ്ടെങ്കില്‍ കൂണ് കഴിക്കുന്നത് ഒഴിവാക്കുക.
ചര്‍മ്മ അലര്‍ജി
ചിലരില്‍ കൂണിന്റെ ഒരു പാര്‍ശ്വഫലമാണ് ചര്‍മ്മ അലര്‍ജി. കൂണ് കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ കൂണ് കഴിക്കുന്നത് അലര്‍ജി പ്രതിപ്രവര്ത്തനങ്ങള്ക്കും കാരണമാകും. ഇത് ചര്‍മ്മ തിണര്‍പ്പ്, പ്രകോപനം തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകും. കൂണ് അമിതമായി കഴിക്കുമ്പോള്‍ ആളുകള്‍ അനുഭവിക്കുന്ന മറ്റ് പ്രശ്നങ്ങളാണ് മൂക്കില്‍ നിന്ന് രക്തസ്രാവം, മൂക്കും തൊണ്ടയും വരളുന്നത് എന്നിവ.
മയക്കം
കൂണ് കഴിച്ചതിന് ശേഷം, ധാരാളം ആളുകള്‍ക്ക് ചിലപ്പോള്‍ ക്ഷീണവും മയക്കവും അനുഭവപ്പെടുന്നു. ചിലപ്പോള്‍ അങ്ങേയറ്റം അസ്വസ്ഥതയും അനുഭവപ്പെടും, നിങ്ങളുടെ ഊര്‍ജ്ജനില ഗണ്യമായി കുറയും. കൂണ് കഴിക്കുന്ന അളവ് കുറച്ചാല്‍ ഈ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാം.
ഹാലൂസിനേഷന്
ഹാലൂസിനേഷന് കാരണമാകുന്ന സൈലോസിന്, സൈലോസിബിന്‍ പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച പ്രത്യേക കൂണ് ഉണ്ട്. ഗര്‍ഭകാലത്ത് കൂണ് കഴിക്കുന്നത് ഒഴിവാക്കണമെന്ന് ചില വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
ഉത്കണ്ഠ
ചില ആളുകളില്‍ കൂണ് ഉത്കണ്ഠ ഉണ്ടാക്കുന്നു, ഇത് മിതമായത് മുതല്‍ കഠിനമായത് വരെയാകാം. ഉയര്‍ന്ന അളവില്‍ കൂണ് കഴിക്കുമ്പോള്‍ ഈ പാര്‍ശ്വഫലങ്ങള്‍ കൂടുതല്‍ വഷളാകുന്നു.
എല്ലാത്തരം കൂണുകളും കഴിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട്
പല തരത്തിലുള്ള കൂണുകള്‍ ഉണ്ട്. സാധാരണയായി ഇത് പരസ്പരം വേര്‍തിരിച്ചറിയാന്‍ കഴിയില്ല. വിഷമുള്ളതും അല്ലാത്തതുമായ കൂണുകള്‍ ഉണ്ട്. ഹെന്-ഓഫ്-വുഡ്സ്, ഓയ്സ്റ്റര്‍, സള്‍ഫര്‍ ഷെല്‍ഫ് കൂണ് എന്നിവ സുരക്ഷിതവും രുചികരവും പോഷകപ്രദവുമായ ഇനങ്ങളാണ്. ഇവയും മറ്റ് പല കൂണുകളും കഴിക്കുന്നത് സുരക്ഷിതമാണെങ്കിലും, ഡെത്ത് ക്യാപ്, ഫോള്‍സ് മോറലുകള്‍, കോണോസൈബ് ഫിലാരിസ് തുടങ്ങിയ ഇനങ്ങള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ക്കും മരണത്തിനും കാരണമാകും. അറിയപ്പെടുന്ന കൂണ് ഇനങ്ങളില്‍ ഏകദേശം 3% മാത്രമാണ് വിഷമുള്ളവ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
