Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
എത്ര മണിക്കാണ് ഉച്ചഭക്ഷണം കഴിക്കേണ്ടത്, ആരോഗ്യവിദഗ്ധര്‍ പറയുന്നതിങ്ങനെ
ഉച്ചസമയമായാല്‍ ഒരു മന്ദത മിക്കവര്‍ക്കും തോന്നും. പക്ഷേ കൃത്യസമയത്ത് ഒരു ഊണ് കഴിച്ചാല്‍ ആ മന്ദതയങ്ങ് മാറും. മനസ്സും ശരീരവും ഉഷാറാകും. പക്ഷേ ഈ കൃത്യസമയം എപ്പോഴാണ് എന്ന കാര്യത്തില്‍ പലര്‍ക്കും സംശയം ഉണ്ടാകാം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കും ഒരു മണിക്കും ഇടയിലുള്ള സമയമാണ് ഉച്ചഭക്ഷണം കഴിക്കുന്നതിന് ഏറ്റവും നല്ല സമയമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഈ സമയത്ത് ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും വളരെ നല്ലതാണ്.

ശരീരത്തിലെ ജൈവഘടികാരം
ഒരു ജൈവഘടികാരം അഥവാ സിര്‍ക്കേഡിയന്‍ താളം അനുസരിച്ചാണ് നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനം. ശരീരത്തിനുള്ളിലെ ഈ സാങ്കല്‍പ്പിക ഘടികാരം മെറ്റബോളിസം, എനര്‍ജി ലെവല്‍ എന്നിവയടക്കം പലതരം ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. ഉച്ചയ്ക്ക് ഒരു മണിക്കുള്ളില്‍ ഉച്ചഭക്ഷണം കഴിക്കുന്നത് ഈ ഘടികാരത്തിന്റെ താളത്തോട് ചേര്‍ന്നുപോകുന്നു. ഈ സമയത്ത് ഭക്ഷണം കഴിക്കുമ്പോള്‍ ശരിയായ ദഹനം നടക്കുകയും പോഷകങ്ങള്‍ കൃത്യമായി ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ശാരീരിക ആരോഗ്യത്തിനും ഭാര നിയന്ത്രണത്തിനും ഈ സമയത്ത് ഉച്ചഭക്ഷണം കഴിക്കുന്നതാണ് അനുയോജ്യം.
കൃത്യസമയത്ത് ഊര്‍ജം ലഭിക്കുന്നു
രാവിലത്തെ തിരക്കുകള്‍ക്കിടയില്‍ പ്രഭാതഭക്ഷണം വേണ്ടരീതിയില്‍ കഴിക്കാന്‍ കഴിയാത്തവരാണ് മിക്കവരും. പന്ത്രണ്ടിനും ഒരു മണിക്കും ഇടയില്‍ ഉച്ചഭക്ഷണം കഴിക്കുന്നത് അവര്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം നല്കുന്നു. സമീകൃതമായ ആഹാരത്തിലൂടെ തലച്ചോറിലേക്ക് കൃത്യമായ അളവിലുള്ള ഗ്ലൂക്കോസ് വിതരണം നടക്കുന്നു. ഇത് ഉച്ചയ്ക്ക് ശേഷം ഏകാഗ്രത മെച്ചപ്പെടുത്താനും ഉല്‍പ്പാദനക്ഷമത വര്‍ധിക്കാനും ഊര്‍ജം നിലനിര്‍ത്താനും സഹായിക്കും.
ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം
നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയും ഒരു സമയക്രമം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഉച്ചയ്ക്ക് കൃത്യസമയത്ത് ആഹാരം കഴിക്കുന്നത് ദഹനേന്ദ്രിയ വ്യവസ്ഥ സജീവമായിരിക്കുന്ന സമയവുമായി പൊരുത്തപ്പെടുന്നു. ഇത് ആഹാരം ശരിയായി ദഹിക്കാനും പോഷകാഗിരണം ശരിയായി നടക്കാനും സഹായിക്കും. വയറില്‍ എരിച്ചില്‍ പോലുള്ള അസ്വസ്ഥതകളും ദഹനക്കേടും ഇല്ലാതാക്കാനും അത് സഹായിക്കുന്നു. മാത്രമല്ല ഉച്ചയൂണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് വിശപ്പ് നിയന്ത്രിക്കുകയും അമിതാഹാരത്തിനുള്ള സാധ്യത ഒഴിവാക്കുകയും ചെയ്യും.
നേട്ടങ്ങള്‍
ഉച്ചഭക്ഷണം അടക്കമുള്ള ആഹാരങ്ങള്‍ ശരിയായ സമയത്ത് കഴിച്ചാല്‍ അത് ശരീരത്തിന് പലതരത്തില്‍ ഗുണം ചെയ്യും. ഉറക്കം മെച്ചപ്പെടുക, മാനസികാവസ്ഥകള്‍ മെച്ചപ്പെടുക, സ്ട്രെസ്സ് കുറയുക, ശരീര ഭാരം കൃത്യമായി നിലനിര്‍ത്തുക തുടങ്ങി പല ഗുണങ്ങളും കൃത്യസമയത്ത് ആഹാരം കഴിക്കുന്നതിലൂടെ ശരീരത്തിനുണ്ടാകുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
