Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ദിവസവും വൃത്തിയാക്കണം ശരീരത്തിലെ ഈ ഇടങ്ങള്‍, കുളിച്ചെന്ന് കരുതി ഇവിടം വൃത്തിയാണമെന്നില്ല
ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ശുചിത്വം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ശുചിത്വത്തില്‍ എല്ലാം തികഞ്ഞവരെന്നാണ് നമ്മളെല്ലാം സ്വയം കരുതുന്നത്. കാരണം മിക്കവരും ദിവസവും ഒരു തവണയെങ്കിലും കുളിക്കുന്നവരാണ്. ശുചിത്വം എന്നാല്‍ നമുക്ക് കുളിയാണ്. ശരീരം വെള്ളമൊഴിച്ച് കഴുകി, സോപ്പ് ഉപയോഗിച്ച് അണുക്കളെ കളഞ്ഞാല്‍ ശരീരം ശുചിയായി. പക്ഷേ അതുമാത്രമല്ല ശുചിത്വമെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നത്. കുളിക്കുമ്പോള്‍ പോലും വൃത്തിയാകാത്ത, നമ്മുടെ ശ്രദ്ധ പോകാത്ത ചില ശരീരഭാഗങ്ങള്‍ ഉണ്ട്. അവിടം വൃത്തിയാക്കാന്‍ മിക്കവരും മറന്നുപോകാറുണ്ട്.

ഇതുകേള്‍ക്കുമ്പോള്‍ സ്വകാര്യഭാഗങ്ങളാണോ ഉദ്ദേശിച്ചതെന്ന് സംശയിക്കുന്നവരുണ്ടാകും. എന്നാല്‍ അതല്ല.
ദിവസവും വൃത്തിയാക്കേണ്ട ശരീരഭാഗങ്ങള്‍
ദിവസേനയുള്ള കുളിയിലൂടെ ശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും ദിവസവും വൃത്തിയാകുന്നുണ്ട്. നല്ലവണ്ണം സോപ്പുതേച്ച് നാം ശരീരം തേച്ചുരച്ച് അഴുക്ക് കളയാറുണ്ട്. പക്ഷേ അപ്പോഴും ചില ഭാഗങ്ങളില്‍ നമ്മുടെ ശ്രദ്ധ പോയിട്ടുണ്ടാകില്ല. അവയാണ് ശരീരത്തിലെ മടക്കുകള്‍ അഥവാ ഇന്റര്ട്രിജിനസ് ഇടങ്ങള്‍. ശരീരത്തിലെ ഇന്റര്ട്രിജിനസ് ഇടങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
കക്ഷം, സ്ത്രീകളില്‍ സ്തനങ്ങള്‍ക്ക് അടിയിലായി വരുന്ന ഇടം, പൊക്കിള്‍, അടിവയറ്റിലെ മടക്കുകള്‍, കൈകാല്‍ വിരലുകള്‍ക്കിടയിലെ ഇടങ്ങള്‍, ചെവിയുടെ പിന്‍ഭാഗം, തലയോട്ടി എന്നീ ശരീരഭാഗങ്ങളാണ് നമ്മുടെ ശ്രദ്ധ പോകാത്ത, എന്നാല്‍ ദിവസവും വൃത്തിയാക്കേണ്ടതായിട്ടുള്ള ഇടങ്ങള്‍.
ഇവിടം വൃത്തിയാക്കിയില്ലെങ്കില്‍ എന്തുസംഭവിക്കും
നമ്മുടെ ശ്രദ്ധ പോകാത്ത ശരീരത്തിലെ ഈ മടക്കുകളില്‍ അഴുക്ക് കൂടിയിരുന്നാല്‍ അത് പല രോഗങ്ങള്‍ക്കും കാരണമാകും. പുഴുക്കടി, ഇന്റെര്ട്രിഗോ എന്നിവ അവയില്‍ ചിലതാണ്. ചെവിയുടെ പിന്നിലും കഴുത്തിലെ മടക്കുകളിലും കക്ഷത്തിലും കുടവയറുള്ളവരില്‍ തൂങ്ങിക്കിടക്കുന്ന അടിവയറിലെ മടക്കുകളിലും നിതംബത്തിനിടയിലും കൈകാല്‍വിരലുകള്‍ക്കിടയിലും ഉണ്ടാകുന്ന ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് ഇന്റെര്ട്രിഗോ.
അതേസമയം പുഴുക്കടി ഒരു ഫംഗസ് രോഗമാണ്. ചൊറിച്ചില്‍, വട്ടത്തിലുള്ള വടുക്കള്‍ എന്നിവ ഇതിന്റെ ലക്ഷണമാണ്. വടുക്കളുടെ മധ്യത്തില്‍ സുതാര്യമായ തൊലി കാണാനാകും. പുഴുക്കടി ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്ന ഒരു അസുഖമാണ്. പാദങ്ങളിലും ഈ അസുഖം വരാറുണ്ട്. ദീര്‍ഘകാലം ഷൂ ഇടുന്ന, കാലുകള്‍ വൃത്തിയായി കഴുകുകയോ ഉണക്കുകയോ ചെയ്യാത്തവരിലാണ് ഇത് കാണാറ്. പ്രമേഹരോഗികള്‍ക്ക് ഇത്തരം ഫംഗസ് രോഗങ്ങള്‍ വളരെ ുപെട്ടെന്ന് വരും.
ഇത്തരം രോഗങ്ങള്‍ മാത്രമല്ല, മുന്‍പ് പറഞ്ഞ, അധികം ശ്രദ്ധ പോകാത്ത ശരീരഭാഗങ്ങള്‍ ദിവസവും വൃത്തിയാക്കാതെ ഇരുന്നാല്‍ ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം ഉണ്ടാകുകയും അവിടെ കുരുക്കള്‍ ഉണ്ടാക്കുകയും ചെയ്യും. വിയര്‍പ്പ് അധികമായി തങ്ങിനില്ക്കുന്നത് കൊണ്ട് ഇവിടം ബാക്ടീരിയയുടെ വാസസ്ഥലമായി മാറും.
ഇവിടം എങ്ങനെ വൃത്തിയാക്കണം
കുളിക്കുമ്പോള്‍ കാലിലൂടെ സോപ്പുവെള്ളം പോകുന്നുണ്ടെന്ന് കരുതി വിരലുകള്‍ക്കിടയിലെ അഴുക്ക് പോകണമെന്നില്ല. അടിവയറ്റിലെ മടക്കുകളിലും ചെവിയുടെ പ്ിന്നിലും ഇതുതന്നെയാണ് സ്ഥിതി. ഈ സ്ഥലങ്ങള്‍ എങ്ങനെ വൃത്തിയാക്കുമെന്ന് നോക്കാം.
വീര്യം കുറഞ്ഞ സോപ്പ് കൊണ്ട് ദിവസവും കുളിക്കുക. കുളിച്ചതിന് ശേഷം തോര്‍ത്ത് കൊണ്ട് എല്ലാ ശരീരഭാഗങ്ങളും വെള്ളം ഒപ്പിയെടുത്ത് ഉണക്കുക. അതിനുശേഷം മേല്‍പ്പറഞ്ഞ ഭാഗങ്ങളില്‍ ഗുണമേന്മയുള്ള ആന്റിഫംഗല്‍ പൗഡര്‍ ഇടുന്നത് നല്ലതാണ്. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും തലയോട്ടി കഴുകുക.
മേല്‍പ്പറഞ്ഞ ഇടങ്ങളില്‍ ചൊറിച്ചിലോ അസ്വസ്ഥതയോ ഒട്ടിപ്പിടിക്കുന്നത് പോലെയോ തോന്നിയാല്‍ ത്വക് രോഗ വിദഗ്ധനനെ കാണുക.
ശുചിത്വത്തിന്റെ ആവശ്യകത
കുളിയെന്നത് നമ്മുടെ ദിനചര്യയുടെയും വ്യക്തി ശുചിത്വത്തിന്റെയും അടയാളമാണെങ്കിലും ഇതില്‍ മടി കാണിക്കുന്ന ചിലയാളുകള്‍ ഉണ്ട്. എന്നാല്‍ ശുചിത്വത്തില്‍ നമ്മള് ഒരിക്കലും ഉപേക്ഷ വിചാരിക്കരുതെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്കുന്ന ഉപദേശം. പ്രത്യേകിച്ച് നമ്മുടെ ശ്രദ്ധ അധികം പോകാത്ത ശരീരഭാഗങ്ങള്‍ വൃത്തിയായി വെക്കുന്നുണ്ടെന്ന ഉറപ്പുവരുത്തുക.
കുളി, അല്ലെങ്കില്‍ ശരീരം വൃത്തിയാക്കലിലൂടെ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പൊടി, അലര്‍ജിയുണ്ടാക്കുന്ന അണുക്കളും വസ്തുക്കളും, പുറത്ത് പോകുമ്പോള്‍ ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മറ്റ് മാലിന്യങ്ങള്‍, വായുവില്‍ നിന്നും ശരീരത്തിലെത്തുന്ന അണുക്കള്‍ എന്നിവ നീക്കം ചെയ്യപ്പെടുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications