Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സ്മൂത്തിയില്‍ ഒരിക്കലും ഇതൊന്നും ചേര്‍ക്കരുത്: ആരോഗ്യത്തിന് വെല്ലുവിളികള്‍ ഇടവിടാതെ
പലപ്പോഴും സ്മൂത്തികള്‍ കഴിക്കുന്നത് നമ്മുടെയെല്ലാം ശീലമാണ്. എന്നാല്‍ അതിനോടൊപ്പം ചേരുന്ന ചില കാര്യങ്ങളുണ്ട്. പഴങ്ങള്‍, പച്ചക്കറികള്‍, തൈര്. പാല് എന്നിവയെല്ലാം ചേരുമ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ട സ്മൂത്ത് തയ്യാര്‍. എന്നാല്‍ പോഷകാഹാരത്തിന്റെ മിശ്രിതമാണ് എന്നതിനാല്‍ ആരോഗ്യ പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല. എന്നാല്‍ ചില ചേരുവകള്‍ ഇവയില്‍ ചേരുന്നത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഉന്മേഷത്തിനും എല്ലാം വളരെയധികം സഹായിക്കുന്നതാണ് സ്മൂത്തി.
എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ് എപ്പോഴും സ്മൂത്തി തയ്യാറാക്കുമ്പോള്‍. സ്മൂത്തിയില്‍ ചില അനാരോഗ്യകരമായ ചേരുവകള്‍ ചേരുമ്പോഴാണ് അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഏതൊക്കെ ചേരുവകളാണ് ചേര്‍ക്കേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഏറ്റവും മോശം ഭക്ഷണമായി സ്മൂത്തി മാറുന്നതിന് പിന്നില്‍ പലപ്പോഴും ഇത്തരം ചേരുവകള്‍ കൂടിയാണ്. അവ ഏതൊക്കെയെന്ന് നോക്കാം.

യോഗര്‍ട്ട്
പലപ്പോഴും സാധാരണ യോഗര്‍ട്ട് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ പല വിധത്തിലുള്ള ഫ്ളേവറുകള്‍ ചേര്‍ത്ത യോഗര്‍ട്ട് ഒരിക്കലും സ്മൂത്തികളില്‍ ചേര്‍ക്കരുത്. ഇത് ഉയര്‍ന്ന അളവില്‍ പഞ്ചസാരയും മറ്റ് കൃത്രിമമായ ചേരുവകളും ചേര്‍ത്ത് വരുന്നതിനാല്‍ പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. എന്നാല്‍ പ്ലെയിന്‍ യോഗര്‍ട്ടില്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീനുംവിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. പക്ഷേ ഫ്ളേവറുകള്‍ ചേര്‍ക്കുന്ന ചില യോഗര്‍ട്ട് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. അവ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
മധുരമുള്ള പഴങ്ങള്‍
സ്മൂത്തി തയ്യാറാക്കുമ്പോള്‍ എപ്പോഴും മധുരമുള്ള പഴങ്ങള്‍ പലരും ചേര്‍ക്കുന്നു. എന്നാല്‍ അത് അത്ര നല്ലതല്ല എന്നതാണ് സത്യം. ഇത്ശരീരഭാരം കുറയ്ക്കുന്നതിന് ശ്രമിക്കുന്നവര്‍ക്ക് പലപ്പോഴും അത് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അമിതമായി ശരീരത്തില്‍ കലോറി എത്തുന്നതിന് ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. നിങ്ങളുടെ ലക്ഷ്യം ശരീരഭാരം കുറയ്ക്കുക എന്നതാണെങ്കില്‍ അത് പലപ്പോഴും സാധിക്കാതെ വരുന്നത് മധുരമുള്ള പഴങ്ങള്‍ സ്മൂത്തിയില്‍ ചേര്‍ക്കുന്നത് കൊണ്ടാണ്. ഇത്തരം കാര്യങ്ങള്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

പച്ചക്കറികളും പഴങ്ങളും ഒരുമിച്ച്
പഴങ്ങളും പച്ചക്കറികളും സ്മൂത്തിയില്‍ ചേര്‍ക്കുന്നത് പലപ്പോഴും ദഹനത്തിന് പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് വയറു വേദന, അസ്വസ്ഥത, ഗ്യാസ് എന്നിവയെല്ലാം ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് ചേര്‍ക്കുന്നതിനാല്‍ അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും വ്യത്യസ്തമായ എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയയെ പ്രതിസന്ധിയിലാക്കുന്നു. അതുകൊണ്ട് സ്മൂത്തികളില്‍ നിങ്ങള്‍ ഒരിക്കലും പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് ചേര്‍ക്കരുത്.
ആരോഗ്യകരമായ കൊഴുപ്പുകള്‍
ആരോഗ്യകരമായ കൊഴുപ്പുകള്‍ നല്ലതാണെങ്കിലും ഇവ സ്മൂത്തികളില്‍ ചേര്‍ക്കുന്നത് വഴി പലപ്പോഴും ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നു. പ്രത്യേകിച്ച് നട്ട്സ്, ഡ്രൈഫ്രൂട്സ്, അവോക്കാഡോ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ അമിതമായി ചേര്‍ക്കുന്നത് വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് ശരീരത്തിന് ഊര്‍ജ്ജവും കലോറിയും നല്‍കുമെങ്കിലും കൂടുതല്‍ ആവുന്നത് പ്രശ്നങ്ങളുണ്ടാക്കുന്നു. അമിതമായ കൊഴുപ്പ് അസന്തുലിതാവസ്ഥയിലേക്ക് എത്തിച്ചേക്കാം. ഇത് സ്മൂത്തിയുടെ പോഷകഗുണങ്ങളെ കുറയ്ക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യകരമായ രീതിയില്‍ മിതമായ കൊഴുപ്പുകള്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications

