തണുപ്പടിച്ചാല്‍ കഠിനമാകുന്ന മൈഗ്രേന്‍, ശൈത്യകാലത്ത് തലവേദനയ്ക്ക് പരിഹാരം ഇത്

തലവേദനയും മൈഗ്രേനും മിക്ക ആളുകളെയും അലോസരപ്പെടുത്തുന്ന ഒന്നാണ്. ഇത് കാലാവസ്ഥയ്ക്ക് അനുസരിച്ച് വഷളാകുന്നു. ശൈത്യകാലത്ത് മൈഗ്രേന്‍ വര്‍ധിക്കുന്നതായി ഗവേഷണങ്ങള്‍ പറയുന്നു. ചില ആളുകളില്‍ കാലാവസ്ഥയിലെ മാറ്റങ്ങള്‍ ന്യൂറോകെമിക്കലുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കാം. കൂടാതെ, കാലാവസ്ഥയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ നിലവിലുള്ള മൈഗ്രെയ്ന്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യും. ഗവേഷണമനുസരിച്ച്, ശൈത്യകാലത്ത് തലവേദന കൂടുതല്‍ വര്‍ദ്ധിക്കുന്നു.

കാരണം കുറഞ്ഞ താപനിലയും ഹ്രസ്വമായ സൂര്യപ്രകാശവും അന്തരീക്ഷമര്‍ദ്ദത്തെ മാറ്റുന്നു. ഈ മര്‍ദ്ദം മാറുന്നതിന്റെ ഫലമായി ശരീരത്തിന്റെ ആന്തരിക രക്തസമ്മര്‍ദ്ദ സംവിധാനവും മാറുന്നു. ഇതുകാരണം ശൈത്യകാലത്ത് അധികമായി തലവേദനയോ മൈഗ്രേനോ ഉണ്ടാകുന്നു. തണുത്ത ശൈത്യകാല കാറ്റ് തലച്ചോറിനുള്ളിലെ രക്തക്കുഴലുകളും ഞരമ്പുകളും ഇടുങ്ങിയതാക്കും, ഇതും തലവേദനയ്ക്ക് കാരണമാകും. ഈ ഘടകങ്ങള്‍ക്കൊപ്പം മറ്റ് ചില ഘടകങ്ങളും മൈഗ്രേന് കാരണമായേക്കാം. ശൈത്യകാലത്ത് മൈഗ്രേന്‍ തടയാനായി നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

Migraine Headache

ഊഷ്മളമായി ഇരിക്കുക

പല വ്യക്തികളും കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രം ധരിക്കുന്നില്ല. തണുത്ത കാലാവസ്ഥയില്‍ മൈഗ്രെയിന്‍ ഉണ്ടാകുന്നത് നിങ്ങളുടെ ശരീരം അമിതമായി തണുത്തുണ്ടാകുന്ന സമ്മര്‍ദ്ദം മൂലമാണ്. മുഖത്തും തലയിലും തണുത്ത വായു അടിക്കുന്നത് തലവേദനയ്ക്ക് കാരണമാകും. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ നിങ്ങളുടെ തല ഒരു സ്‌കാര്‍ഫും തൊപ്പിയും കൊണ്ട് മൂടുക. നിങ്ങളുടെ മുഖവും തലയും സംരക്ഷിക്കുക.

നല്ല ഉറക്കം

സമയമാറ്റവും ശൈത്യകാലത്തെ പകല്‍ വെളിച്ചവും നിങ്ങളുടെ ഉറക്ക രീതികളെ സാരമായി ബാധിച്ചേക്കാം. ഒരു പതിവ് ഉറക്ക ദിനചര്യ സൃഷ്ടിക്കാന്‍ പരമാവധി ശ്രമിക്കുക. തലവേദന തടയാന്‍ മതിയായ അളവിലുള്ള ഉറക്കം സഹായിക്കുന്നു. നല്ല അളവിലുള്ള ഉറക്കമാണ് നല്ല ദിവസത്തിന്റെയും ഊര്‍ജ്ജത്തിന്റെയും താക്കോല്‍.

മരുന്ന് മറക്കരുത്

മൈഗ്രെയ്ന്‍ ലഘൂകരിക്കാന്‍ നിങ്ങള്‍ മരുന്നുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ജാഗ്രത പാലിക്കുക. നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ഓവര്‍-ദി-കൌണ്ടര്‍ മരുന്നുകളോ അമിതമായി കഴിക്കരുത്. ധാരാളം മരുന്നുകള്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന തലവേദന പ്രാരംഭ അസ്വസ്ഥതയേക്കാള്‍ വേദനാജനകമാണ്. അധിക മരുന്നുകള്‍ കഴിക്കുന്നത് നിങ്ങളുടെ തലവേദനയെ കൂടുതല്‍ വഷളാക്കും. അതിനാല്‍ മരുന്നുകള്‍ ശ്രദ്ധിച്ച് കഴിക്കുക.

വ്യായാമം

പതിവ് വ്യായാമം മൈഗ്രെയ്ന്‍, തലവേദന എന്നിവയെ നീക്കാന്‍ സഹായിക്കും. എന്നിരുന്നാലും വ്യായാമം ശരിയായി ചെയ്തില്ലെങ്കില്‍ മൈഗ്രെയ്ന്‍ ഉണ്ടാകാം. പതിവ് വ്യായാമം മൈഗ്രെയ്ന്‍ ബാധിതരെ വളരെയേറെ ആശ്വാസം നല്‍കാന്‍ സഹായിക്കും.

വിറ്റാമിന്‍ ഡി

ആവര്‍ത്തിച്ച് മൈഗ്രെയ്ന്‍ അനുഭവിക്കുന്ന പല രോഗികളും വിറ്റാമിന്‍ ഡിയുടെ കുറവുള്ളവരാണെന്ന് പറയുന്നു. മൈഗ്രൈന്‍ പരിഹാരമായി, നിങ്ങള്‍ക്ക് പുറത്ത് കുറച്ച് സമയം ചിലവഴിക്കാം. ശൈത്യകാല കാലാവസ്ഥ സൂര്യപ്രകാശത്തിന് അനുയോജ്യമാണ്. സൂര്യപ്രകാശത്തിലൂടെ ശരീരത്തിന് ആവശ്യമായി വിറ്റാമിന്‍ ഡി നല്‍കുക. മത്സ്യം, മുട്ട തുടങ്ങിയ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും നിങ്ങള്‍ക്ക് കഴിക്കാം.

ധാരാളം വെള്ളം കുടിക്കുക

ശൈത്യകാലത്ത് വരണ്ട വായു കാരണം നിങ്ങള്‍ക്ക് സാധാരണയേക്കാള്‍ വളരെ വേഗത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാം. ഇത് തണുപ്പ് മൂലം മൈഗ്രെയിനുകള്‍ക്ക് കാരണമായേക്കാം. ധാരാളം വെള്ളം കുടിച്ച് നിങ്ങള്‍ക്ക് മൈഗ്രെയിനെ തടയാം. അതിനാല്‍ ശൈത്യകാലത്ത് ആവശ്യത്തിന് വെള്ളമോ ഹൈഡ്രേഷന്‍ പാനീയങ്ങളോ കഴിക്കുന്നത് ഉറപ്പാക്കുക. വെള്ളം നിങ്ങളുടെ സിസ്റ്റത്തെ ഫില്‍ട്ടര്‍ ചെയ്യാന്‍ സഹായിക്കും.

യോഗ ആസനങ്ങള്‍

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സ്റ്റഡീസ് അനുസരിച്ച്, യോഗയ്ക്ക് തലവേദനയും സമ്മര്‍ദ്ദവും കുറയ്ക്കാന്‍ കഴിവുണ്ട്. ആവര്‍ത്തിച്ചുള്ള തലവേദനയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമായി യോഗ ഉപയോഗിക്കാമെന്നും ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഇളം ചൂടുള്ള എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക

ജലദോഷം മൂലം തലവേദനയുണ്ടെങ്കില്‍, ചെറുചൂടുള്ള എണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഇതിനായി കടുകെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാം. പേശികളെ ശാന്തമാക്കുന്നതിനൊപ്പം തലവേദനയില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നല്‍കാനും ഇത് സഹായിക്കും. കൂടാതെ ഇത് മൈഗ്രെയ്ന്‍ സാധ്യതയും കുറയ്ക്കും.

ആവശ്യത്തിന് വിശ്രമിക്കുക

മതിയായ വിശ്രമം തലവേദനയ്ക്കുള്ള ഏറ്റവും നല്ല ചികിത്സയാണ്. കാരണം ഇത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്നു. അപര്യാപ്തമായ ഉറക്കവും ഉറക്കമില്ലായ്മയും നിരന്തരമായ തലവേദന ഉള്‍പ്പെടെയുള്ള ന്യൂറോളജിക്കല്‍ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങുന്നത് ശീലമാക്കുക.

ഇഞ്ചി കഷായം കഴിക്കുക

തലവേദനയില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നല്‍കുന്നതിന് ഇഞ്ചി കഷായം ഗുണം ചെയ്യും. കൂടാതെ ഇത് വീക്കം കുറയ്ക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ ചൂട് നിലനിര്‍ത്തുന്നതിനും ഇത് ഗുണകരമാണ്. ഇതിനായി ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ച് തേന്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Monday, January 1, 2024, 15:01 [IST]
X
Desktop Bottom Promotion