Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
കൈകകളില്‍ കാണുന്ന ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ, അത് ചില രോഗങ്ങളുടെ ലക്ഷണമാകാം
ശരീരത്തിനുള്ളില്‍ നടക്കുന്ന മാറ്റങ്ങളെ കുറിച്ചും രോഗങ്ങളെ കുറിച്ചും മുന്‍കൂട്ടി കൃത്യമായി അറിയാന്‍ സാധിക്കുമായിരുന്നെങ്കില്‍ എത്ര നല്ലതായിരുന്നുവല്ലേ. ഹൃദയാഘാതം സംഭവിക്കുമെന്നും ഡോക്ടറെ ഉടന്‍ കാണണമെന്നും കൊറോണ വൈറസ് ശരീരത്തില്‍ എത്തിയിട്ടുണ്ടെന്നും മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കണമെന്നുമെല്ലാം മുന്‍കരുതലുകള്‍ എടുക്കാന്‍ നമുക്ക് സാധിക്കുമായിരുന്നു. അത്രയൊന്നുമില്ലെങ്കിലും ശരീരത്തിലെ മാറ്റങ്ങളെ കുറിച്ചും അനാരോഗ്യത്തെ കുറിച്ചും ശരീരം ചില സൂചനകള്‍ നല്‍കാറുണ്ട്. നമ്മള് ആ സൂചനകള്‍ കൃത്യമായി തിരിച്ചറിഞ്ഞാല്‍ വേഗത്തില്‍ ചികിത്സ നേടാനും ആരോഗ്യം വീണ്ടെടുക്കാനും കഴിയും.

ഡോക്ടര്‍മാര്‍ അടക്കം ആരോഗ്യവിദഗ്ധര്‍ ശരീരത്തിലെ മാറ്റങ്ങള്‍ പരിശോധിച്ചാണ് രോഗം സംബന്ധിച്ച നിഗമനങ്ങളിലേക്ക് എത്തുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ശരീരം നല്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ നമുക്കും പല രോഗങ്ങളും തിരിച്ചറിയാന്‍ കഴിയും. ശരീരരത്തിന്റെ അനാരോഗ്യത്തെ കുറിച്ചും രോഗങ്ങളെ കുറിച്ചും വ്യക്തമായ സൂചന നല്കുന്ന ശരീരഭാഗമാണ് കൈകള്‍. കൈകളിലെ ചില മാറ്റങ്ങള്‍ രോഗസൂചനകളാണെന്ന് വിദഗ്ധര്‍ പറയുന്നു. കൈകളിലുണ്ടാകുന്ന പലതരം മാറ്റങ്ങളും രോഗങ്ങളെ കുറിച്ച് അവ നല്കുന്ന സൂചനകളും എന്തെല്ലാമാണെന്ന് നോക്കാം.
നഖങ്ങളിലെ മാറ്റം
കൈവിരലുകളിലെ നഖങ്ങളില്‍ എപ്പോഴും ഒരു ശ്രദ്ധ വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നഖങ്ങളുടെ പ്രതലത്തില്‍ ചെറിയ കുഴികളോ അസ്വാഭാവികതയോ മഞ്ഞനിറമോ കണ്ടാല്‍ സൂക്ഷിക്കണം. ഫംഗസ് അണുബാധയുടയേ ദീര്‍ഘകാലമായുള്ള മറ്റെന്തെങ്കിലും അസുഖങ്ങളുടെയും ലക്ഷണമായിരിക്കാം അത്. അതുകൊണ്ട് നഖത്തിന്റെ ആകൃതിയിലോ നിറത്തിലോ ഘടനയിലോ അസ്വാഭാവികത തോന്നിയാല്‍, അത് മാറാതെ തുടര്‍ന്നാല്‍ ഒരു ഡോക്ടറെ കാണുക.
കൈകളുടെ നിറംമാറ്റം
കൈകളിലെ ചര്‍മ്മത്തിന്റെ നിറത്തിലും ഘടനയിലും എന്തെങ്കിലും അസ്വാഭാവികത കണ്ടാല്‍ അത് അനാരോഗ്യത്തിന്റെ സൂചനയാണ്. ചിലയാളുകളില്‍ കൈവള്ള ചുവന്ന നിറത്തിലാകുകയും പൊള്ളുന്നത് പോലെ അനുഭവപ്പെടുകയും ചെയ്യാറുണ്ട്. പാല്‍മര്‍ എറിത്തീമ എന്നാണ് ഇതറിയപ്പെടുന്നത്. കൈകളില്‍ തൊലി ഉണങ്ങി പൊളിയുന്ന അവസ്ഥ എക്സീമ പോലുള്ള അലര്‍ജിയുടെയോ വൈറ്റമിന്‍ അപര്യാപ്തതയുടെയോ ലക്ഷണമാകാം.
ജോയിന്റില്‍ വഴക്കക്കുറവ്
Wrist അഥവാ കണങ്കൈ എന്ന ഭാഗത്തെ ജോയിന്റില്‍ നിന്നും ശബ്ദം കേള്‍ക്കുന്നത് സാധാരണമാണ്. അതില്‍ ആശങ്കപ്പെടേണ്ടതില്ല. അത് നിങ്ങള്‍ കരുതുന്നത് പോലെ വാദത്തിന്റെ ലക്ഷണമല്ല. എന്നാല്‍ ഈ ജോയിന്റില്‍ ഉറപ്പ്, വഴക്കക്കുറവ്, കട്ടി എന്നിവ തോന്നിയാല്‍ അത് വാദത്തിന്റെ ലക്ഷണമാകാം. അതോടൊപ്പം ആ ഭാഗത്തായി നീരോ വേദനയോ തോന്നുകയും ദൈനംദിന കാര്യങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്താല്‍ അത് ഡോക്ടറെ കണ്ട് ചികിത്സിക്കണം.
കൈകളില്‍ തണുപ്പ്
ചിലയാളുകളുടെ കൈ സ്വതവേ ചൂടായിരിക്കും. അതേസമയം മറ്റുചിലരുടെ കൈ അസാധാരണമാംവിധം തണുത്തിരിക്കും. സ്വതവേ കൈയിലുള്ള ഈ താപവ്യതിയാനങ്ങള് സാധാരണമാണ്. എന്നാല്‍ പെട്ടെന്നൊരു ദിവസം കൈകളുടെ താപനിലയില്‍ കാര്യമായ മാറ്റമുണ്ടായാല്‍ ശ്രദ്ധിക്കണം. അത് രക്തയോട്ടം ശരിയായി നടക്കുന്നില്ല അല്ലെങ്കില്‍ അനീമിയ എന്നതിന്റെ സൂചനയാകാം. പ്രമേഹം ഉള്ളവരിലും രക്തം കട്ടപിടിച്ച അവസ്ഥയുള്ളവരിലും കൈകള്‍ തണുത്തിരിക്കാറുണ്ട്. ദീര്‍ഘകാലം കൈകളുടെ താപനിലയില്‍ അസ്വാഭാവികത തോന്നിയാല്‍ ഡോക്ടറെ കാണുന്നതാണ് നല്ലത്.
വിരലുകള്‍ തടിക്കുക
ഭംഗിയുള്ള നീണ്ട വിരലുകള്‍ കൈകളുടെ മുഖ്യ ആകര്‍ഷണമാണ്. എന്നാല്‍ പെട്ടെന്നൊരു ദിവസം വിരലുകള്‍ വണ്ണം വെക്കുകയോ പരക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് പള്‍മണറി ഫൈബ്രോസിസ് എന്ന ശ്വാസകോശ രോഗത്തിന്റെ ലക്ഷണമാകാം. കൂടാതെ സിക്കിള്‍ സെല്‍ അനീമിയ അഥവാ അരിവാള്‍ രോഗം, ക്ഷയം, മറ്റെന്തെങ്കിലും അണുബാധ എന്നിവ ഉള്ള ആളുകളിലും വിരലുകളുടെ ഘടനയില്‍ മാറ്റമുണ്ടാകാറുണ്ട്. എന്തായാലും വിരലില്‍ ഈ മാറ്റം കണ്ടാല്‍ ഡോക്ടറെ കണ്ട് തീര്‍പ്പിലെത്തുകയാണ് ഉചിതം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
