Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
ക്രമരഹിതമായ ആര്‍ത്തവം, പ്രത്യുല്പാദനം തകരാറിലാക്കും പി.സി.ഒ.ഡി; ഈ ജ്യൂസിലുണ്ട് പരിഹാരം
പി.സി.ഒ.ഡി എന്നാല്‍ പ്രത്യുല്പാദന പ്രായത്തിലുള്ള സ്ത്രീകളെ ബാധിക്കുന്ന ഒരു അവസ്ഥയാണ്. പി.സി.ഒ.ഡി ബാധിച്ച സ്ത്രീകള്‍ക്ക് ക്രമരഹിതമായ ആര്‍ത്തവം, മുടി കൊഴിച്ചില്‍, വന്ധ്യത, ശരീരഭാരം, മാനസികാവസ്ഥ തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നു. പി.സി.ഒ.ഡി അനിയന്ത്രിതമായാല്‍ അത് ടൈപ്പ്-2 പ്രമേഹം പോലുള്ള ദീര്‍ഘകാല പ്രശ്നങ്ങള്‍ക്കും ഹൃദ്രോഗ സാധ്യതയ്ക്കും ഇടയാക്കും. മരുന്നിനൊപ്പം ജീവിതശൈലിയിലെ മാറ്റങ്ങളും പിസിഒഡിയും അതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളെയും നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നു. പി.സി.ഒ.ഡി ഉള്ളവര്‍ക്ക് ആശ്വാസം പകരുന്ന ഒരു ജ്യൂസിനെക്കറിച്ചാണ് ഈ ലേഖനം.
ആയുര്‍വേദത്തില്‍ മുരിങ്ങയെ ഒരു ഔഷധമായി കണക്കാക്കുന്നു. മുന്നൂറിലധികം രോഗങ്ങള്‍ക്കുള്ള പരിഹാരമാണ് മുരിങ്ങ എന്ന് പറയപ്പെടുന്നു. പി.സി.ഒ.ഡിക്കും ഇത് ഗുണകരമാണെന്ന് നിങ്ങള്‍ക്കറിയാമോ? മുരിങ്ങയില നീര് തയ്യാറാക്കി കഴിച്ചാല്‍ പിസിഒഎസ് നിയന്ത്രിക്കാന്‍ അത് സഹായിക്കും. വിറ്റാമിനുകളും ധാതുക്കളും ഇതിലുണ്ട്. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, ബി വിറ്റാമിനുകള്‍ എന്നിവയുടെ നല്ല ഉറവിടമായും മുരിങ്ങ കണക്കാക്കപ്പെടുന്നു. ഇതിലടങ്ങിയിരിക്കുന്ന ഇരുമ്പ്, മഗ്നീഷ്യം, കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക് എന്നിവ പല ആരോഗ്യപ്രശ്നങ്ങളും നീക്കും. ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ ബലഹീനത ഇല്ലാതാക്കാനും മുരിങ്ങയില കഴിക്കുന്നത് ഗുണം ചെയ്യും. പി.സി.ഒ.ഡി നിയന്ത്രിക്കാന്‍ മുരിങ്ങയില ജ്യൂസ് എങ്ങനെ നിങ്ങളെ സഹായിക്കുന്നുവെന്ന് നമുക്ക് നോക്കാം.

മുരിങ്ങയില നീര് ഉണ്ടാക്കുന്ന വിധം
ആവശ്യമുള്ള സാധനങ്ങള്‍
മുരിങ്ങ - 2 മുതല്‍ 4 വരെ തണ്ട്
കുരുമുളക് - 2 മുതല്‍ 3 വരെ
മഞ്ഞള്‍ - അര ടീസ്പൂണ്‍
കായം - 1
ഉപ്പ് - ഒരു നുള്ള്
തയാറാക്കുന്ന വിധം
മുരിങ്ങയില നീര് ഉണ്ടാക്കാന്‍ ആദ്യം മുരിങ്ങയില നന്നായി കഴുകുക. ഇനി മുരിങ്ങയില ഒരു പാത്രത്തില്‍ വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. അടുത്ത ഘട്ടത്തില്‍ കുരുമുളക്, ഉപ്പ്, കായം, മഞ്ഞള്‍ എന്നിവ ചേര്‍ക്കുക. മുരിങ്ങ നന്നായി തിളയ്ക്കുന്നത് വരെ ചെറിയ തീയില്‍ വേവിക്കുക. മുരിങ്ങയില തിളപ്പിച്ച ശേഷം അരിച്ചെടുത്ത് കഴിക്കുക.
പി.സി.ഒ.എസില്‍ മുരിങ്ങ ജ്യൂസ് എങ്ങനെ ഗുണം ചെയ്യുന്നു
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
പിസിഒഡി ഉള്ള മിക്ക സ്ത്രീകള്‍ക്കും ശരീരഭാരം പെട്ടെന്ന് വര്‍ദ്ധിപ്പിക്കുന്നു. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കാരണം അവര്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. മുരിങ്ങ ജ്യൂസില്‍ കലോറി വളരെ കുറവാണ്. ഇത് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പെട്ടെന്ന് വിശപ്പ് തോന്നില്ല. നിങ്ങളുടെ ഭക്ഷണക്രമം നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങളും ഇതിനുണ്ട്. ഈ ജ്യൂസ് കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു
പിസിഒഎസ് പ്രശ്നം മൂലം പല സ്ത്രീകള്‍ക്കും ശരീരത്തില്‍ വീക്കം അനുഭവപ്പെടാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ മുരിങ്ങയില നീര് കുടിച്ചാല്‍ ഈ പ്രശ്നത്തില്‍ നിന്ന് മോചനം ലഭിക്കും. മുരിങ്ങയിലയ്ക്ക് ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് വീക്കം കുറയ്ക്കാന്‍ സഹായിക്കും.
സമ്മര്‍ദ്ദം കുറയ്ക്കുന്നു
മുരിങ്ങ ജ്യൂസില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാന്‍ ഇത് സഹായിക്കും. പിസിഒഡി ഉള്ള സ്ത്രീകള്‍ അനുഭവിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് സമ്മര്‍ദ്ദം.
ഹോര്‍മോണ്‍ ബാലന്‍സ്
പിസിഒഎസിന്റെ ഏറ്റവും വലിയ പ്രശ്നമാണ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ. ഇതുമൂലം ശരീരത്തില്‍ പല മാറ്റങ്ങളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുരിങ്ങയില നീര് കഴിക്കുന്നതിലൂടെ ഹോര്‍മോണുകളുടെ ബാലന്‍സ് നിലനിര്‍ത്താനാകും. മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍ ഹോര്‍മോണുകളെ സന്തുലിതമാക്കാന്‍ സഹായിക്കും.
ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു
പിസിഒഎസ് ഉള്ള പല സ്ത്രീകള്‍ക്കും ദഹനപ്രശ്നങ്ങളുണ്ട്. മുരിങ്ങയിലയില്‍ അടങ്ങിയിരിക്കുന്ന നാരുകളും വിറ്റാമിനുകളും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുരിങ്ങയില നീര് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
പി.സി.ഒ.ഡി നിയന്ത്രിക്കാന്‍ മറ്റ് വഴികള്‍
ശാരീരിക പ്രവര്‍ത്തനം
ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് പി.സി.ഒ.ഡി ഉള്ള സ്ത്രീകളെ പല തരത്തില്‍ സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും പിസിഒഎസുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത നിയന്ത്രിക്കുകയും ചെയ്യുന്നു. ദിവസവും 30-45 മിനിറ്റെങ്കിലും നടക്കുക.
സൂര്യപ്രകാശം
പിസിഒഎസ് ഉള്ളവര്‍ രാവിലെ നല്ല അളവില്‍ വെളില് കൊള്ളുന്നത് നല്ലതാണ്. ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സൂര്യപ്രകാശം സഹായിക്കുന്നു. സൂര്യപ്രകാശം ഏല്ക്കുമ്പോള് നിങ്ങളുടെ ശരീരം വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുന്നു. പിസിഒഡി മാനേജ്മെന്റില്‍ വിറ്റാമിന്‍ ഡിയുടെ പങ്ക് പഠനങ്ങള്‍ എടുത്തുകാണിക്കുന്നുണ്ട്. വിറ്റാമിന്‍ ഡി വേണ്ടത്ര ലഭിക്കുന്നത് ഫെര്‍ട്ടിലിറ്റി മെച്ചപ്പെടുത്താനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും കൂടുതല്‍ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
നല്ല ഉറക്കം
ഉറക്കക്കുറവ് നിങ്ങളുടെ ഹോര്‍മോണുകളെ തടസ്സപ്പെടുത്തുകയും ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പിസിഒഡി ഉള്ളവര്‍ ശരീരഭാരം നിയന്ത്രിക്കേണ്ടത് നിര്‍ണായകമാണ്. നല്ല ഉറക്കത്തിലൂടെ നിങ്ങളുടെ ഹോര്‍മോണ്‍ ബാലന്‍സ് ചെയ്യാനും ഇന്‍സുലിന്‍ പ്രതിരോധം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications