Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വെള്ളത്തില് ഇട്ടുവെക്കാതെ മാങ്ങ കഴിച്ചാല് എന്താണ് പ്രശ്നം, ഇങ്ങനെ പറയാനുള്ള കാരണമെന്ത്?
മാങ്ങ ഇഷ്ടമില്ലാത്ത മനുഷ്യരുണ്ടാകില്ല. ഇഷ്ടപ്പെട്ട പഴമേതാണെന്ന് ചോദിച്ചാല് ഏത് പ്രായത്തിലുള്ളവരും കണ്ണുമടച്ച് ഈ പഴങ്ങളുടെ രാജാവിന്റെ പേര് തന്നെ പറയും. ഇപ്പോള് മാമ്പഴക്കാലം കൂടിയായ സ്ഥിതിക്ക് തൊടികളിലെ മാവുകളിലും കടകളിലെ കൊട്ടകളിലുമെല്ലാം മാങ്ങ രാജാവായി വിലസുകയാണ്.

മാങ്ങയുടെ ആരോഗ്യഗുണങ്ങള്
രുചിയില് മാത്രമല്ല ആരോഗ്യത്തിലും മാങ്ങ കേമനാണ്. പ്രതിരോധ പ്രവര്ത്തനങ്ങളിലും കണ്ണിന്റെയും ചര്മ്മത്തിന്റെയും ആരോഗ്യത്തിലും വളരെ പ്രധാനപ്പെട്ട വൈറ്റമിന് എ, സി എന്നിവയടക്കം നിരവധി അത്യാവശ്യ പോഷകങ്ങള് മാങ്ങയില് അടങ്ങിയിരിക്കുന്നു. മാത്രമല്ല ദഹനേന്ദ്രയി വ്യവസ്ഥയുടെ ആരോഗ്യത്തിനും വണ്ണം കുറയ്ക്കാനും മാങ്ങ ഫലപ്രദമാണ്. മാങ്ങയില് കാണുന്ന നാരുകള് അഥവാ ഫൈബര് ഇതിന് സഹായിക്കുന്നു.
ആന്റിഓക്സിഡന്റുകളായ ബീറ്റ കരോട്ടിനും ഫ്ളവനോയിഡുകളും മാങ്ങയില് ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ ആന്റിഓക്സിഡന്റുകള് ശരീരകോശങ്ങളെ പരിക്ക് കൂടാതെ സംരക്ഷിക്കുകയും ഹൃദയാഘാതം, കാന്സര് പോലെ മാരക രോഗങ്ങള് വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മാങ്ങയില് ഉള്ള പൊട്ടാസ്യം, വൈറ്റമിന് കെ എന്നിവ ഹൃദയാരോഗ്യത്തിനും എല്ലുകളുടെ ബലത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും വളരെ പ്രധാനമാണ്.
കാര്യം ഇതൊക്കെയാണെങ്കിലും ഇന്നത്തെ കാലത്ത് മാങ്ങ കഴിക്കുമ്പോള്, പ്രത്യേകിച്ച് കടകളില് നിന്നും വാങ്ങിച്ച മാങ്ങ കഴിക്കുമ്പോള് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വിഷമടിച്ചതും കൃത്രിമമായി പഴുപ്പിച്ചതുമായ മാങ്ങകള് വിപണിയില് സുലഭമാണ്. ഇവയില് വിഷമടിച്ചതേത് അല്ലാത്തതേത് എന്ന് തിരിച്ചറിയുക വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് കഴിവതും വീട്ടില് തന്നെ വിളഞ്ഞ മാങ്ങകള് വാങ്ങാനും കഴിക്കാനും ശ്രമിക്കുക. ഇനി അഥവാ കടകളില് നിന്നാണ് മാങ്ങ വാങ്ങിക്കുന്നതെങ്കില് കൃത്രിമമായി പഴുപ്പിച്ച മാങ്ങ തിരിച്ചറിയാനുള്ള വഴികള് പഠിക്കുക. മാത്രമല്ല കടയില് നിന്ന് വാങ്ങിയതാണെങ്കിലും വീട്ടില് വിളഞ്ഞതാണെങ്കിലും മാങ്ങ നല്ലവണ്ണം കഴുകി ഉപയോഗിക്കുക.
മാങ്ങ കഴിക്കുന്നതിന് മുമ്പ് അല്പ്പനേരം വെള്ളത്തില് ഇട്ടുവെക്കണമെന്ന് പറയാറുണ്ട്. ഇങ്ങനെ പറയാനുള്ള കാരണമെന്താണെന്നും ഇതിന്റെ ആവശ്യമുണ്ടോ എന്നും പരിശോധിക്കാം.
മാങ്ങ കഴിക്കുന്നതിന് മുമ്പ് വെള്ളത്തില് ഇട്ടുവെക്കണോ?
കഴിക്കുന്നതിന് മുമ്പായി മാങ്ങ വെള്ളത്തില് ഇട്ടുവെക്കുന്നത് ആരോഗ്യത്തിന് നല്ലത് തന്നെയാണ്. മാങ്ങയുടെ തൊലിയില് കാണപ്പെടുന്ന ഫൈറ്റിക് ആസിഡ് നീക്കം ചെയ്യാന് അതിലൂടെ സാധിക്കും. യഥാര്ത്ഥത്തില് ഫൈറ്റിക് ആസിഡ് മാങ്ങയിലുള്ള സിങ്കും അയേണും ആന്റിഓക്സിഡന്റുകളും ആഗിരണം ചെയ്യുന്നതില് നിന്നും ശരീരത്തെ തടയും. യഥാര്ത്ഥത്തില് മാങ്ങയിലെ പോഷകങ്ങള് ശരീരത്തിലെത്താതെ തടയുകയാണ് ഇവ ചെയ്യുന്നത്. മാത്രമല്ല ഫൈറ്റിക് ആസിഡ് ശരീരത്തിലെത്തുന്നത് മൂലം തലവേദന, മലബന്ധം തുടങ്ങിയ അസ്വസ്ഥതകളും അനുഭവപ്പെടും.
മാങ്ങയുടെ തൊലിയിലെ ഫൈറ്റിക് ആസിഡ് നീക്കം ചെയ്യാന് മാങ്ങ അല്പ്പനേരം വെള്ളത്തില് ഇട്ടുവെക്കുന്നത് നല്ലതാണ്. ഇതുമാത്രമല്ല, മാങ്ങ കുറച്ച് നേരം വെള്ളത്തില് ഇട്ടുവെക്കുമ്പോള് തൊലിപ്പുറത്തെ അഴുക്കും മാങ്ങയില് തളിച്ച കീടനാശികളുടെയോ കെമിക്കലുകളുടെയോ അംശങ്ങളും നീക്കം ചെയ്യപ്പെടും.
മാങ്ങ വെള്ളത്തില് ഇട്ടുവെക്കുമ്പോഴുള്ള മറ്റൊരു ഗുണം എന്താണെന്ന് വെച്ചാല് മാങ്ങയുടെ തൊലിയുടെ കട്ടി കുറയുമെന്നതാണ്, പ്രത്യേകിച്ച് വളരെ കട്ടിയുള്ള തൊലിയുള്ള മാങ്ങകളില്. ഇതിലൂടെ എളുപ്പത്തില് തൊലി ചെത്തിക്കളയാന് സാധിക്കും.
ഇത്രയും നേട്ടങ്ങള് ഉള്ളതിനാല് അല്പ്പനേരം വെള്ളത്തില് ഇട്ടുവെച്ചതിന് ശേഷം മാങ്ങ കഴിക്കുകയല്ലേ ഉചിതം?
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
