Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വേനലില്‍ അധികമായി ഉയരും ബ്ലഡ് പ്രഷര്‍, നിയന്ത്രിക്കാന്‍ ഫലപ്രദം തണ്ണിമത്തന്
Health Tips: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നത് ഇന്നത്തെക്കാലത്ത് മിക്കവരെയും പിടികൂടുന്ന ഒരു രോഗാവസ്ഥയാണ്. ഹൃദ്രോഗത്തിനുള്ള അപകട ഘടകങ്ങളിലൊന്നുകൂടിയാണിത്. അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം നിങ്ങളുടെ വൃക്കകളെയും കണ്ണുകളെയും മറ്റും പ്രതികൂലമായി ബാധിക്കും. എന്നിരുന്നാലും, ലളിതമായ ഇടപെടലുകളിലൂടെ രക്തസമ്മര്‍ദ്ദം നിങ്ങള്‍ക്ക് ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയും. ആരോഗ്യകരമായ ഭക്ഷണക്രമവും സജീവമായ ജീവിതശൈലിയും ആരോഗ്യകരമായ രക്ത രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
വേനല്‍ക്കാലമായതിനാല്‍, സ്വാഭാവികമായും നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന ചില സീസണല്‍ പഴങ്ങളുണ്ട്. ഈ പഴങ്ങളില്‍ ഒന്നാണ് തണ്ണിമത്തന്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ തണ്ണിമത്തന് നിങ്ങളെ സഹായിക്കും. അത് എങ്ങനെയാണന്ന് നമുക്ക് നോക്കാം.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ തണ്ണിമത്തന് എങ്ങനെ സഹായിക്കുന്നു
തണ്ണിമത്തനില്‍ സിട്രുലിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ശരീരം സിട്രൂലിനെ അര്ജിനൈനാക്കി മാറ്റുകയും ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ ഉത്പാദനത്തിന് സഹായിക്കുകയും ചെയ്യുന്നു. നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകള്‍ ശാന്തമാക്കാനും ധമനികളിലെ വഴക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. മെച്ചപ്പെട്ട രക്തപ്രവാഹം ആത്യന്തികമായി നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, പൊട്ടാസ്യത്തിന്റെ നല്ല ഉറവിടം കൂടിയാണ് തണ്ണിമത്തന്. ഇത് സ്വാഭാവികമായും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന ഒരു ധാതുവാണ്. തണ്ണിമത്തന് ജ്യൂസ് കുടിക്കുന്നതിലൂടെ രക്തസമ്മര്‍ദ്ദം കുറയുമെന്ന് ചില പഠനങ്ങളും വ്യക്തമാക്കുന്നു.
വൃക്കകളുടെ ആരോഗ്യം കാക്കുന്നു
തണ്ണിമത്തനില്‍ പൊട്ടാസ്യം, കാല്‍സ്യം എന്നിവ വൃക്കയിലെ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു്. കൂടാതെ, രക്തത്തിലെ യൂറിക് ആസിഡിന്റെ സാന്ദ്രത കുറയ്ക്കുന്നതിനും അവ പ്രയോജനകരമാണ്. തണ്ണിമത്തനിലെ ജലത്തിന്റെ അളവ് നിങ്ങളെ മൂത്രമൊഴിക്കാന്‍ പ്രേരിപ്പിക്കുകയും അങ്ങനെ വൃക്കകളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
ക്യാന്‍സര്‍ തടയുന്നു
തണ്ണിമത്തനിലെ ഉയര്‍ന്ന അളവിലുള്ള ലൈക്കോപീന്‍, കരോട്ടിനോയിഡ് ഫൈറ്റോ ന്യൂട്രിയന്റ് സംയുക്തങ്ങള്‍ ക്യാന്‍സര്‍ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രോസ്റ്റേറ്റ്, സ്തനാര്‍ബുദം, വന്‍കുടല്‍, ശ്വാസകോശം, എന്‍ഡോമെട്രിയല്‍ കാന്‍സര്‍ എന്നിവയുടെ അപകടസാധ്യതകള്‍ കുറയ്ക്കാന്‍ ലൈക്കോപീന്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഹൃദയാരോഗ്യം വളര്‍ത്തുന്നു
ആന്റിഓക്സിഡന്റുകളുടെ ശക്തികേന്ദ്രമാണ് തണ്ണിമത്തന്. ഇതിലെ ലൈക്കോപീനിന്റെ ഗുണം ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുകയും പ്രായവുമായി ബന്ധപ്പെട്ട ഹൃദയപ്രശ്നങ്ങള്‍ തടയുകയും ചെയ്യുന്നു. വിറ്റാമിന്‍ സി, കരോട്ടിനോയിഡുകള്‍, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം കൊളസ്ട്രോള്‍ കുറയ്ക്കാനും നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു.
ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നു
വേനല്‍ക്കാലം നിങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം. സൂര്യതാലം ഒഴിവാക്കാന്‍ തണ്ണിമത്തന് നിങ്ങളെ സഹായിക്കുന്നു. തണ്ണിമത്തനിലെ ഉയര്‍ന്ന അളവിലുള്ള വെള്ളവും ഇലക്ട്രോലൈറ്റുകളും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും വിയര്‍പ്പ് ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് ചൂടുള്ള സമയത്ത് നിങ്ങളുടെ ശരീരത്തെ കൂടുതല്‍ തണുപ്പിക്കുന്നു.
നല്ല ദഹനാരോഗ്യം
മലബന്ധത്തിനുള്ള ഏറ്റവും മികച്ച വീട്ടുവൈദ്യങ്ങളിലൊന്നാണ് തണ്ണിമത്തന്. ഇതില്‍ നാരുകളും വെള്ളവും അടങ്ങിയിരിക്കുന്നതിനാല്‍, നിങ്ങളുടെ ദഹനനാളത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നതിന്, വെറും വെള്ളം കുടിക്കുന്നതിന് പകരം, തണ്ണിമത്തന് ജ്യൂസ് കുടിക്കുകയോ തണ്ണിമത്തന് കഴിക്കുകയോ ചെയ്യുക.
തണ്ണിമത്തനിലെ പോഷകമൂല്യം
വിറ്റാമിനുകളും ധാതുക്കളും ഓര്‍ഗാനിക് സംയുക്തങ്ങളും തണ്ണിമത്തനില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതില്‍ ഗണ്യമായ അളവില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി എന്നിവയും ധാതുക്കളായ കാല്‍സ്യം, മഗ്നീഷ്യം, വലിയ അളവില്‍ പൊട്ടാസ്യം എന്നിവയും ഉണ്ട്. വൈവിധ്യമാര്‍ന്ന ആന്റിഓക്സിഡന്റുകള്‍, അമിനോ ആസിഡുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ ലൈക്കോപീന്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ലൈക്കോപീന്‍, ഫൈറ്റോ ന്യൂട്രിയന്റ് എന്നിവ നിങ്ങളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഹൃദയത്തിനും, എല്ലുകളുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications