Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രമേഹം പിടികൂടുന്നുണ്ടോ ? ലക്ഷണങ്ങൾ തിരിച്ചറിയാം
നിസ്സാരമെന്ന് കരുത്താമെങ്കിലും ഒട്ടും നിസ്സാരക്കാരനല്ലാത്ത രോഗമാണ് പ്രമേഹം. രോഗമെന്നതിൽ ഉപരിയായി പല രോഗങ്ങൾക്കും കാരണമാകുന്ന ഒരു അവസ്ഥയാണ് പ്രമേഹമെന്നു പറയാം.രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ആണ് പ്രമേഹം. ഈ അവസ്ഥ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അല്ലെങ്കിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ശരീരത്തിൻ്റെ കഴിവിനെ ഭാഗികമായോ പൂർണമായോ ഇല്ലാതാക്കുന്നു. പ്രമേഹത്തെ പ്രധാനമായും ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ടൈപ്പ് 2 ആണ് കൂടുതൽ സാധാരണമായത്.
ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റുന്നത് പാൻക്രിയാസ് ഉല്‍പ്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആണ്. തുടർന്ന് ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഊർജ്ജത്തെ കോശങ്ങളിലേക്കെത്തിക്കുന്നു. ഇൻസുലിൻ ഉൽപ്പാദനത്തിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. ജീവിതരീതിയിലുള്ള വ്യത്യസങ്ങൾ, മരുന്ന് എന്നിവയിലൂടെ ഈ അവസ്ഥ നിയന്ത്രിക്കാൻ കഴിയും. പക്ഷെ നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം അനാരോഗ്യത്തിലേക്കും ഗുരുതരമായ രോഗാവസ്ഥകൾക്കും കാരണമാകും. അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ്റെ കണക്കനുസരിച്ച്, 2018-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ 26.8 ദശലക്ഷം ആളുകൾക്ക് പ്രമേഹബാധയുണ്ട്.

പ്രമേഹം രണ്ടു തരം
ടൈപ്പ് 1 പ്രമേഹം, പാൻക്രിയാസ് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥയാണ്. എന്നാൽ ഇത് എല്ലാവർക്കും ഉണ്ടാകുന്ന അവസ്ഥയല്ല. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ടൈപ്പ് 1 പ്രമേഹം സാധാരണയായി കാണുന്നത്. വളരെ അപൂർവമായി ചിലപ്പോൾ ഇത് പ്രായമായവരിലും വരാം. ടൈപ്പ് 1 പ്രമേഹമുള്ളവർ ദിവസവും ഒരു ഡോസ് ഇൻസുലിൻ എടുക്കണം. ടൈപ്പ് 1 പ്രമേഹം ഉണ്ടാകാനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല.
പാൻക്രിയാസ് ആവശ്യത്തിനുള്ള ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. ഉത്പാദിപ്പിച്ച ഇൻസുലിൻ ശരീരം ഉപയോഗിക്കാത്തതും ടൈപ്പ് 2 പ്രമേഹത്തിനു കാരണമാകാം. ഏതു പ്രായക്കാരെയും ബാധിക്കുന്ന വളരെ സാധാരണമായ ഒന്നാണ് ടൈപ്പ് 2 പ്രമേഹം. അനാരോഗ്യ കരമായ ജീവിതശൈലിയാണ് ഇതിന് പ്രധാന കാരണം. ജനിതകഘടകങ്ങളും ചിലപ്പോൾ രോഗകാരണമാകാം. പൊണ്ണത്തടി, വ്യായാമക്കുറവ് എന്നിവ ടൈപ്പ് 2 പ്രമേഹത്തിന് കാരണമാണ്.
ലക്ഷണങ്ങളെ തിരിച്ചറിയാം
കഠിനമായ വിശപ്പും ദാഹവും, കാരണമില്ലാതെ തന്നെ ശരീരഭാരം ക്രമാധീതമായി കുറയുക ഇവയാണ് പ്രമേഹത്തിന്റെ സാധാരണ ലക്ഷണങ്ങൾ. ഇതോടൊപ്പം കാഴ്ച മങ്ങൽ, ഇടയ്ക്കിടെയുള്ള മൂത്രശങ്ക, ക്ഷീണം എന്നിവയുമുണ്ടാകാം. പുരുഷന്മാരിൽ പേശികൾക്ക് ബലക്ഷയം, ലൈംഗിക വിരക്തി, ശീഘ്രസ്ഖലനം എന്നിവ അനുഭവപ്പെടാം. സ്ത്രീകളിൽ സാധാരണ ലക്ഷണങ്ങൾ കൂടാതെ മൂത്രനാളിയിലെ അണുബാധ, യീസ്റ്റ് ഇൻഫക്ഷൻ, ചർമം വരളുക, ചൊറിച്ചിൽ എന്നിവയാണ്.മുറിവുകൾ ഉണങ്ങാത്ത അവസ്ഥയും പഴുപ്പും മറ്റൊരു ലക്ഷണമാണ്.
പ്രമേഹം വേണ്ടരീതിയിൽ നിയന്ത്രിച്ചില്ല എങ്കിൽ ത്വക്കിൽ അണുബാധ, മരവിപ്പ്, കാലുകളിലും കൈകളിലും ബലഹീനത, പാദങ്ങളിൽ അൾസർ, വരണ്ട വായ,വൃക്ക പ്രശ്നങ്ങൾ എന്നിവ ഉണ്ടായേക്കാം.ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം രോഗനിർണയം നടത്തുക എന്നതാണ് പ്രധാനം.കൃത്യമായി ചികിത്സ ലഭ്യമാക്കിയില്ല എങ്കിൽ ഹൈപ്പർ ഗ്ലൈസീമിയ എന്ന അവസ്ഥക്ക് കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവാണ് ഹൈപ്പർ ഗ്ലൈസീമിയ.ചികിത്സയില്ലാതെ, ഹൈപ്പർ ഗ്ലൈസീമിയ, ഡയബറ്റിക് കെറ്റോഅസിഡോസിസ് എന്ന അവസ്ഥയ്ക്ക് കാരണമാകും. കെറ്റോണുകൾ എന്ന് വിളിക്കപ്പെടുന്ന പദാർത്ഥങ്ങൾ ശരീരത്തിൽ അടിഞ്ഞുകൂടുന്ന
അവസ്ഥയാണ് ഡയബറ്റിക് കെറ്റോഅസിഡോസിസ്.ജീവന് വരെ ഭീഷണിയാകുന്ന അവസ്ഥയാണിത്. ദീർഘകാല പ്രമേഹ സങ്കീർണതകൾ ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക രോഗങ്ങൾ, കാഴ്ച നഷ്ടം എന്നിവയ്ക്ക് കാരണമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications