Latest Updates
-
മഴക്കാലത്ത് പുരുഷന്മാരുടെ ബീജാരോഗ്യം കുറയുന്നുണ്ടോ? ഈ ശീലങ്ങൾ മാറ്റിയാൽ മാറ്റം ഉറപ്പ് -
ഡൽഹിയിൽ കനത്ത മഴ: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ കാര്യങ്ങൾ മറക്കരുത്! -
മഴക്കാലത്ത് വർക്ക് ഫ്രം ഹോം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ 10 മിനിറ്റ് വ്യായാമങ്ങൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് ചർമ്മവും മുടിയും സംരക്ഷിക്കണോ? ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും -
സാമന്തയുടെ 'ചബ്ബി ചീക്സ്' വൈറൽ; കഠിനമായ വർക്കൗട്ടുകൾ വേണ്ട, ഫിറ്റ്നസ് രഹസ്യം ഇതാണ്! -
ജൂലൈ 8: മിഥുനത്തിൽ അപൂർവ്വ ബുധാദിത്യ യോഗം; കരിയറിൽ വൻ നേട്ടം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ജൂലൈ 11-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും ചൊവ്വയും നേർരേഖയിൽ, കാണേണ്ട സമയം ഇതാ! -
ജൂലൈ 8-ലെ ഗജകേസരി യോഗം: കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ കൊയ്യാൻ ഈ വഴികൾ പിന്തുടരൂ -
ചന്ദ്രൻ മേടം രാശിയിൽ: ഈ 5 രാശിക്കാർക്ക് ഇനി ധനമഴ, കരിയറിൽ വൻ കുതിപ്പ് -
ജൂലൈ 8 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശുഭമുഹൂർത്തവും രാഹുകാലവും അറിയാം
വയറു വേദന പരിഹരിക്കാനും മികച്ച ദഹനത്തിനും ഉള്ളി മാത്രം മതി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ് ദഹനക്കേടും അസിഡിറ്റിയും പ്രശ്നങ്ങളും. എന്നാല്‍ ഇതിനെ എങ്ങനെ വളരെ എളുപ്പത്തില്‍ പരിഹരിക്കാം എന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ കിട്ടിയ മരുന്ന് കഴിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു എന്ന കാര്യം. പലപ്പോഴും ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുമ്പോള്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മരുന്നുകള്‍ കഴിക്കുമ്പോള്‍ അത് പലപ്പോഴും രോഗാവസ്ഥയെ പ്രതിരോധിക്കാം. എന്നാല്‍ കൈയ്യില്‍ കിട്ടിയ മരുന്ന് എടുത്ത് കഴിക്കുന്നവര്‍ ശ്രദ്ധിക്കണം.
ദഹന സംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കാന്‍ പലരും ഇത് ചെയ്യാറുണ്ട്. എന്നാല്‍ ഒരു കാരണവശാലും ഇത്തരത്തില്‍ ചെയ്യരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് വേണ്ടി ഉള്ളി നമുക്ക ഇത്തരത്തില്‍ ഉപയോഗിക്കാവുന്നതാണ്. പലപ്പോഴും പല മരുന്നുകള്‍ കഴിക്കുന്നത് വഴി അത് ഒന്നിലധികം രോഗങ്ങളുടെ കെണിയില്‍ വീഴാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

ദഹനപ്രശ്നത്തിന് ഉള്ളി
നിങ്ങള്‍ ആലോചിക്കുന്നുണ്ടാവാം എങ്ങനെ ദഹന പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ഉള്ളി കഴിക്കണം എന്നുള്ളത്. പലപ്പോഴും ഇത് നിങ്ങളുടെ ഉദര സംബന്ധമായ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള ഫ്രക്ടൂലിഗോസാക്കറൈഡുകള് എന്ന പദാര്‍ത്ഥം പ്രോബയോട്ടിക് ആയി പ്രവര്‍ത്തിക്കുകയും ഇത് കുടലിലെ ബാക്ടീരിയകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് വഴി ദഹനാരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.
ദഹനം കൃത്യമാക്കും അസിഡിറ്റി ചെറുക്കും
ആരോഗ്യത്തിന് വില്ലനാവുന്ന അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഉള്ളി. ഇത് കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ കുടല് സംബന്ധമായ മറ്റ് പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കൂടാതെ പ്രമേഹം, വിഷാദം, വന്‍കുടലിലെ കാന്‍സര്‍ എന്നിവയ്ക്കുള്ള പരിഹാരവും ഉള്ളി നല്കുന്നു.
ഗുണങ്ങള്‍ എപ്രകാരം
ഉള്ളി കഴിക്കുന്നത് വഴി അത് എപ്രകാരം നിങ്ങള്‍ക്ക് ഗുണങ്ങള്‍ നല്കുന്നു എന്നത് അറിഞ്ഞിരിക്കണം. പാചകത്തില്‍ സ്ഥിരമായി ഉള്ളി ഉപയോഗിക്കുക. കൂടാതെ ഉള്ളി ചവക്കുന്നതും നല്ലതാണ്. സാലഡ് തയ്യാറാക്കുമ്പോഴും ഉള്ളി ചേര്‍ക്കാം. ഇതെല്ലാം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും പ്രതിരോധം തീര്‍ക്കുന്നതിന് എപ്രകാരം ഉപയോഗിക്കണം എന്ന കണ്ഫ്യൂഷന് ഇത് വഴി ഇല്ലാതാവുന്നു.
പ്രമേഹത്തിനുള്ള മരുന്ന്
പ്രമേഹം ഇന്നത്തെ കാലത്ത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒരു പ്രശ്നമാണ്. എന്നാല്‍ അതിനെ നമുക്ക് ഉള്ളിയിലൂടെ പരിഹരിക്കാന്‍ സാധിക്കുന്നു. ഇതിലുള്ള ക്വെര്‍സെറ്റിന്‍, ഓര്‍ഗാനിക് സള്‍ഫര്‍ സംയുക്തങ്ങള്‍ ആണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുന്നത്. ഇത് കൂടാതെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഉള്ളി ശീലമാക്കാവുന്നതാണ്. ഭക്ഷണത്തിലെല്ലാം തന്നെ ഉള്ളി ചേര്‍ക്കുന്നത് വഴി അത് ആരോഗ്യം മികച്ചതാക്കുന്നു. ഇതെല്ലാം തന്നെ ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ പ്രതിരോധിക്കുന്നു
എല്ലുകളുടെ ബലം വര്‍ദ്ധിക്കും
ഒരു പ്രായമാവുന്നതോടെ പലപ്പോഴും എല്ലുകളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. പലപ്പോഴും ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്നങ്ങള്‍ ഇതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്. എന്നാല്‍ അതിനെ പ്രതിരോധിക്കുന്നതിനും എല്ലുകള്‍ക്ക് ബലം നല്‍കുന്നതിനും നമുക്ക് സ്ഥിരമായി ഉള്ളി ഉപയോഗിക്കാവുന്നതാണ.് ഇത് നിങ്ങളുടടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ ആര്‍ത്തവവിരാമത്തിനു ശേഷമുള്ള കാലഘട്ടത്തില്‍ ഓസ്റ്റിയോപൊറോസിസ് പ്രതിസന്ധി സൃഷ്ടിക്കുന്നതിന് തടയിടാന്‍ നമുക്ക് ഉള്ള സ്ഥിരമായി കഴിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications