Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വെള്ളം വെറുതേ കുടിച്ചാൽ പോര! ഈ രീതിയിൽ തന്നെ കുടിക്കണം
നമ്മുടെ ശരീരത്തിന്റെ 60 ശതമാനത്തിലധികവും വെള്ളമാണ്. വെള്ളം ശരീരത്തിൽ കൃത്യമായി ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ അവയവങ്ങൾ കൃത്യമായി പ്രവർത്തിക്കൂ, ചർമ്മത്തിന്റെ ആരോഗ്യം നിലനിൽക്കൂ, എന്തിന് നമുക്ക് രോഗപ്രതിരോധശേഷി പോലും ഉണ്ടാവുകയുള്ളൂ.

വെള്ളം കുടിക്കാൻ പലർക്കും പല രീതികളാണ്. ചിലർ ഒരു കുപ്പി വെള്ളം ഇരുന്ന് കുടിക്കും. ചിലർസാവാധാനം കുടിക്കും. ചിലർ, വെള്ളത്തിൽ എന്തെങ്കിലും ചേർത്ത് കുടിക്കും. സത്യത്തിൽ വെള്ളം കുടിക്കേണ്ട ശരിയായ രീതി എങ്ങനെയെന്ന് പലർക്കും അറിയുകയില്ല. വെള്ളം കുടിക്കുന്നതിനും ചിലലരീതികളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
സാവധാനം
സാവധാനം ഓരോ സിപ്പ് വീതം വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. എന്നാൽ മാത്രമേ ശരീരത്തിലേയ്ക്ക് നിങ്ങൾ കുടിക്കുന്ന വെള്ളത്തിന്റെ ഗുണം ലഭിക്കുകയുള്ളൂ. അതുപോലെ, ഒരു തവണ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുക. ഒറ്റയടിക്ക് ഒരു കുപ്പി വെള്ളം കുടിക്കുന്നത് വൃക്കയുടെ ആരോഗ്യം നശിപ്പിക്കുന്നതിന് കാരണമാണ്.
റൂം ടെമ്പറേച്ചർ
റൂം ടെമ്പറേച്ചറിലുള്ള വെള്ളം കുടിക്കാൻ എല്ലായ്‌പ്പോഴും ശ്രദ്ധിക്കുക. കാരണം, ഇത് ദഹനം കൃത്യമാക്കുന്നതിന് സഹായിക്കും. അതുപോലെ, ശരീരത്തിലേയ്ക്ക് വെള്ളത്തിന്റെ ഗുണങ്ങൾ എത്താനും ഇത് സഹായിക്കും.
ചൂട്
നല്ല ചൂട് കൂടിയിരിക്കുന്ന കാലാവസ്ഥയിൽ നല്ലപോലെ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് നിർജലീകരണം തടയാൻ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ നിർജലീകരണം തടയുന്നതിനായി വെള്ളത്തിൽ നാരങ്ങ നീര്, അതുപോലെ, വെള്ളരിക്ക എന്നിവ ചേർത്ത് കുടിക്കാവുന്നതാണ്. ഇത് ജലാംശം ശരീരത്തിൽ എത്തുന്നതിന് സഹായിക്കും.
വ്യായാമത്തിന് ശേഷം
വ്യായാമത്തിന് മുൻപ് വെള്ളം കുടിക്കുന്നത് പോലെ തന്നെ വ്യായാമത്തിന് ശേഷം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. വ്യായാമം ചെയ്യുമ്പോൾ വിയർപ്പിലൂടെ നഷ്ടമായ ജലാംശം ശരീരത്തിൽ തിരികെ ലഭിക്കുന്നതിന് ഇത് സഹായിക്കും.
ആഹാരത്തിന് മുൻപ്
ആഹാരം കഴിക്കുന്നതിന് ഏകദേശം അര മണിക്കൂർ മുൻപ് വെള്ളം കുടിക്കുന്നത് വളരെ നല്ലതായിരിക്കും. ഇത് ദഹനം കൃത്യമായി നടക്കുന്നതിന് സഹായിക്കും. അസിഡിറ്റി പോലെയുള്ള ദഹന സംബന്ധമായ പ്രശ്‌നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നതാണ്.
ദാഹിക്കുമ്പോൾ
വെറുതേ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുന്നതിന് പകരം, ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ഇതും ആരോഗ്യത്തിന് നല്ലതാണ്. ദാഹിക്കുമ്പോൾ പഞ്ചസ്സാര. ഉപ്പ് എന്നിവ ചേർത്ത വെള്ളം കുടിക്കാതിരിക്കാൻ ശ്രദ്ധിക്കാം. അതുപോലെ, സോഫ്റ്റ് ഡ്രിങ്ക്‌സ് കുടിക്കാതിരിക്കാൻ ശ്രദ്ധിക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
