Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
പ്രമേഹരോഗികള്‍ക്ക് മധുരം കഴിക്കാമോ? ഒരു ദിവസം കഴിക്കാവുന്ന അളവ് ഇത്
പ്രമേഹമുള്ളവര്‍ പഞ്ചസാര കഴിക്കരുതെന്നാണ് പൊതുവെയുള്ള വിശ്വാസം. പ്രമേഹരോഗികള്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാനോ ഒഴിവാക്കാനോ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ ഇത് ശരിക്കും അര്‍ത്ഥമാക്കുന്നത് ഒരു പ്രമേഹ രോഗി എന്നെന്നേക്കുമായി പഞ്ചസാരയില്‍ നിന്ന് വിട്ടുനില്‍ക്കണം എന്നാണോ? ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, പ്രമേഹത്തിന്റെ നേരിട്ടുള്ള കാരണം പഞ്ചസാരയല്ല.
ഇത് പൂര്‍ണ്ണമായും നിര്‍ത്തുന്നതിന് പകരം, പ്രമേഹരോഗികള്‍ പരിമിതമായ അളവില്‍ പഞ്ചസാര കഴിക്കുന്നതാണ് നല്ലത്. നിങ്ങള്‍ ഒരു പ്രമേഹരോഗിയാണെങ്കില്‍, നിങ്ങള്‍ക്ക് ദിവസവും എത്ര അളവില്‍ പഞ്ചസാര കഴിക്കാമെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. പ്രമേഹ രോഗികള്‍ക്ക് മധുരം കഴിക്കാമോ ഇല്ലയോ എന്നതിനുള്ള ഉത്തരം ഇതാ.

പഞ്ചസാരയും പ്രമേഹവും
പ്രമേഹം ഉള്ളവര്‍ പഞ്ചസാര പൂര്‍ണമായി ഒഴിവാക്കണമെന്ന പൊതുവിശ്വാസം ഉണ്ടെങ്കിലും യാഥാര്‍ത്ഥ്യം അല്‍പ്പം സങ്കീര്‍ണ്ണമാണ്. പ്രമേഹമുള്ള ഒരു വ്യക്തിക്ക് ഓരോ ദിവസവും കഴിക്കാവുന്ന പഞ്ചസാരയുടെ അളവ് പ്രമേഹത്തിന്റെ തരം, മൊത്തത്തിലുള്ള ആരോഗ്യം, വ്യക്തിഗത ഡയറ്റ് പ്ലാന്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ദി ലാന്‍സെറ്റ് ഡയബറ്റിസ് ആന്‍ഡ് എന്‍ഡോക്രൈനോളജിയിലെ പഠനങ്ങള്‍ പ്രകാരം 2023ല്‍ ഏകദേശം 101 ദശലക്ഷം ആളുകള്‍ക്ക് പ്രമേഹം ഉണ്ടെന്ന് കണക്കാക്കിയിരുന്നു. അതേസമയം പ്രീ ഡയബറ്റിസ് ഉള്ളവരുടെ എണ്ണം 136 ദശലക്ഷവും.
ഓരോ ടൈപ്പ് പ്രമേഹത്തിനും മാറ്റം
ടൈപ്പ് 1 അല്ലെങ്കില്‍ ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികള്‍ക്ക്, സങ്കീര്‍ണതകള്‍ തടയുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ക്രമപ്പെടുത്തേണ്ടതുണ്ട്. കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്ന അളവും ശ്രദ്ധിക്കണം. കാരണം കാര്‍ബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സാരമായി ബാധിക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അതിവേഗം വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം.
പഞ്ചസാര കഴിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നത്, പ്രമേഹമുള്ള വ്യക്തികള്‍ക്കുള്ള ദൈനംദിന കലോറി ഉപഭോഗത്തിന്റെ 45-60% പഞ്ചസാര ഉള്‍പ്പെടെയുള്ള കാര്‍ബോഹൈഡ്രേറ്റുകളാണ്. ഇതിനര്‍ത്ഥം പഞ്ചസാര നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താമെന്നാണ്. പക്ഷേ ഇതിനൊപ്പം സമീകൃതമായ ഒരു ഡയറ്റ് പ്ലാനും നിങ്ങള്‍ പിന്തുടരണം. വ്യക്തിഗത ആരോഗ്യ അവസ്ഥകളെയും പ്രമേഹത്തിന്റെ തരത്തെയും അടിസ്ഥാനമാക്കി ഓരോ വ്യക്തിക്കും കഴിക്കാവുന്ന പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെടുന്നു.
പഞ്ചസാര ഉപഭോഗത്തില്‍ ഗ്ലൈസെമിക് സൂചികയുടെ പങ്ക്
ഭക്ഷണത്തില്‍ പഞ്ചസാര ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു സമീപനം ഭക്ഷണങ്ങളുടെ ഗ്ലൈസെമിക് സൂചിക (ജിഐ) പരിഗണിക്കുക എന്നതാണ്. കുറഞ്ഞ ജിഐ ഉള്ള ഭക്ഷണങ്ങള്‍ ഗ്ലൂക്കോസ് ക്രമേണ പുറത്തുവിടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ ദ്രുതഗതിയിലുള്ള വര്‍ദ്ധനവ് തടയുന്നു. മധുരം അടങ്ങിയ പാനീയങ്ങളും മിഠായികളും പോലുള്ള ഉയര്‍ന്ന ജിഐ ഇനങ്ങളേക്കാള്‍ നല്ലത് കുറഞ്ഞ ജിഐ ഉള്ള ഭക്ഷണങ്ങളാണ്. പഴങ്ങളും ധാന്യങ്ങളും ഇതില്‍ പെടുന്നവയാണ്.
പ്രമേഹമുള്ള വ്യക്തികളുടെ ദൈനംദിന പഞ്ചസാര ഉപഭോഗത്തിന്റെ അളവ് ഓരോ വ്യക്തിക്കും വ്യത്യാസപ്പെടുന്നു. അത് വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലോ ഡയറ്റീഷ്യനോടോ കൂടിയാലോചിച്ച് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതും ഫലപ്രദമായ പ്രമേഹ നിയന്ത്രണ ഡയറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സ്വീകരിക്കുക.
പ്രമേഹം നിയന്ത്രിക്കാന്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കുക
പ്രമേഹം മനസിലാക്കാനും നിയന്ത്രിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗം അത് ട്രാക്ക് ചെയ്യുക എന്നതാണ്. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ ഷുഗര്‍ ലെവല്‍ ചെക്ക് ചെയ്യുക.
വ്യായാമം
വ്യായാമം നിങ്ങള്‍ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ഇത് നിങ്ങളുടെ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കും. ഒരു നല്ല വ്യായാമ മുറ 48 മണിക്കൂര്‍ വരെ നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്നു.
നല്ല ഭക്ഷണം
മാക്രോ ന്യൂട്രിയന്റുകള്‍ പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയില്‍ നിന്നാണ് നിങ്ങളുടെ ശരീരത്തിന് ഊര്‍ജം ലഭിക്കുന്നത്. പ്രമേഹരോഗമുള്ളവര്‍ അവരുടെ ഭക്ഷണക്രമത്തില്‍ നിയന്ത്രണം പാലിക്കുക. കാര്‍ബോഹൈഡ്രേറ്റ് അധികമുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക. അതുപോലെ മധുരം അധികം കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക.
സമ്മര്‍ദ്ദം നിയന്ത്രിക്കുക
സമ്മര്‍ദ്ദം നിങ്ങളുടെ ശരീരത്തെ പലവിധത്തില്‍ ബാധിക്കുന്നു. സമ്മര്‍ദ്ദത്തിന്റെ ഫലമായി ശരീരത്തില്‍ വലിയ അളവില്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് കൂടുതല്‍ ഗ്ലൂക്കോസ് ഉണ്ടാക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നു. ഇത് പിന്നീട് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂടുതല്‍ സ്വാധീനിക്കുകയും ചെയ്യും. പ്രമേഹ രോഗികള്‍ വ്യായാമം, യോഗ, ധ്യാനം, അല്ലെങ്കില്‍ വായന എന്നിവയിലൂടെ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശ്രമിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











