Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
ഗുണത്തിനപ്പുറം ദോഷങ്ങളും; തേന്‍ കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം
കുട്ടിക്കാലം മുതൽ, തേനിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. തേനിൽ നമ്മുടെ ശരീരത്തിന് ഗുണകരമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് നമുക്കറിയാം. എന്നാൽ എല്ലായ്‌പ്പോഴും അങ്ങനെയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ?. ചിലപ്പോൾ, തേൻ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനെ പ്രതികൂലമായും ബാധിച്ചേക്കാം. എല്ലാ സന്ദര്‍ഭങ്ങളിലും തേന്‍ എന്നത് മികച്ച ഒന്നല്ല, അത് ഉപയോഗിക്കുന്നവരുടെ ആരോഗ്യാവസ്ഥയും, സന്ദര്‍ഭവും ഒക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.
വിദഗ്ധരുടെ അഭിപ്രായത്തിൽ, നിങ്ങൾ ആരോഗ്യകരമായ ജീവിതശൈലി നയിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുന്നുവെങ്കിൽ തേൻ ഏറ്റവും മികച്ച ഫലങ്ങള്‍ തരുന്നത് തന്നെയാണ്. എന്നാൽ ജീവിത ശൈലി കൃത്യമായി പിന്തുടരാത്ത ഒരാളാണെങ്കില്‍ തേൻ കഴിക്കുന്നത് ചില പ്രശ്നങ്ങൾ ഉണ്ടാക്കും. അതായത് നിങ്ങൾ അമിതവണ്ണമുള്ളവരോ, പൊണ്ണത്തടിയുള്ളവരോ, പ്രീ-ഡയബറ്റിക് അല്ലെങ്കിൽ പ്രമേഹമുള്ളവരോ ആണെങ്കിൽ, തേൻ കഴിക്കുന്നത് ഒരു പക്ഷെ ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്തക്കാം. തേനിന് ചില പ്രശ്നങ്ങള്‍ കൂടിയുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ശരീരഭാരം :
ഒരു ടേബിൾ സ്പൂൺ തേനിൽ (21 ഗ്രാം) 64 കലോറി എന്നിവ അടങ്ങിയിരിക്കുന്നു. ഇത് താരതമ്യേന ഉയർന്ന കലോറിയാണ്. വളരെയധികമായി കാണുന്നില്ലെങ്കിലും, ദിവസേനെ ഉപയോഗിക്കുന്നത് ശരീര ഭാരം കൂട്ടുവാനുള്ള വിവിധ കാരണങ്ങളില്‍ ഒന്നയെക്കാം.
അലർജി :
തേൻ മൂലം ഉണ്ടാകുന്ന അലർജികൾ വിരളമാണെങ്കിലും, ഒരുപക്ഷെ തേന്‍ ഒരു പ്രധാന ഘടകമായി ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് അലര്‍ജിക്ക് കാരണമായേക്കാം.
പൂമ്പൊടിയോട് അലർജിയുള്ള വ്യക്തികൾക്ക് തേനിനോടും അലർജിയുണ്ടാകാം. തേൻ അലർജി കാലക്രമേണ അനാഫൈലക്സിസിലേക്ക് നയിച്ചേക്കാം, ഇത് ജീവന് പോലും അപകടമുണ്ടായെക്കാവുന്ന അവസ്ഥയാണ്. ചർമ്മത്തിലെ തിണർപ്പ്, മുഖത്തെ നീർവീക്കം, ഓക്കാനം, ഛർദ്ദി, ശ്വാസംമുട്ടൽ, ചുമ, തലവേദന, തലകറക്കം, ക്ഷീണം, ഞെട്ടൽ എന്നിവ ഇതിന്‍റെ ലക്ഷണങ്ങള്‍ ആണ്.
ബോട്ടുലിസം :
ശരീരത്തിനുള്ളിൽ വിഷവസ്തു ഉൽപ്പാദിപ്പിക്കുന്ന ഒരു ബാക്ടീരിയൽ ബീജം കുട്ടികള്‍ വിഴുങ്ങുമ്പോഴാണ് ബോട്ടുലിസം സംഭവിക്കുന്നത്. തേനിൽ സി ബോട്ടുലിനത്തിന്റെ സാന്നിധ്യം ഉള്ളതിനാല്‍ ബോട്ടുലിനസിത്തിന് കാരണമായേക്കാം.ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് തേൻ നൽകരുതെന്ന് അതിനാല്‍ തന്നെ ചില ഗവേഷണങ്ങൾ ശുപാർശ ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയെ ഉയര്‍ത്തുന്നു :
ടേബിൾ ഷുഗറിന് പകരം തേൻ നല്ലൊരു ബദലായി കാണുന്ന ആളുകളുണ്ട്. എന്നാല്‍ തേനില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവർ ജാഗ്രതയോടെ തേൻ കഴിക്കണമെന്ന് പഠനങ്ങൾ പറയുന്നു. തേൻ കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിൻ A1C (ഗ്ലൂക്കോസുമായി ബന്ധിപ്പിച്ചിരിക്കുന്ന ഹീമോഗ്ലോബിൻ) അളവ് വർദ്ധിപ്പിക്കും, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ഉയർന്ന അളവിലുള്ള ഹീമോഗ്ലോബിൻ എ 1 സി പ്രമേഹത്തിനുള്ള ഉയർന്ന സാധ്യതയെ അർത്ഥമാക്കുന്.
തേനിന് ടേബിൾ ഷുഗർ, ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ് (ഹാനികരമായ അഡിറ്റീവ്) എന്നിവയ്ക്ക് സമാനമായ ഫലങ്ങൾ ഉണ്ട്. ഒരു പഠനത്തിൽ, ഈ മൂന്ന് ചേരുവകളും ട്രൈഗ്ലിസറൈഡിന്റെ അളവ് ഉയർത്തുകയും ഗ്ലൂക്കോസ് പ്രതികരണത്തെ സമാനമായ രീതിയിൽ ബാധിക്കുകയും ചെയ്തു. പക്ഷെ, ചില പഠനങ്ങൾ തേനിന് പ്രമേഹത്തെ എതിര്‍ക്കുവാനുള്ള കഴിവുകളും ഉണ്ടെന്ന് സ്ഥാപിക്കുന്നുണ്ട്. പ്രമേഹമുള്ളവർക്ക് തേൻ ദോഷകരമല്ല, മാത്രമല്ല ഇതിന് ചില ഗുണകരമായ ഫലങ്ങളും ഉണ്ട്. എന്നാൽ പ്രമേഹരോഗത്തിനന്‍റെ മൂര്‍ത്തന്യാവസ്ഥയില്‍ ആണെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും തേന്‍ ഉപയോഗിക്കുന്നതിനു മുന്‍പേ ഡോക്റ്ററുടെ അഭിപ്രായം ആരായെണ്ടാതാണ്.
വയറിളക്കത്തിന് കാരണമാകാം :
തേൻ വയറിളക്കത്തിന് കാരണമായെക്കാം. എന്തെന്നാല്‍ തേനിൽ ഗ്ലൂക്കോസിനേക്കാള്‍ അധികമായി ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അപൂർണ്ണമായ ഫ്രക്ടോസ് ആഗിരണത്തിലേക്ക് നയിച്ചേക്കാം ഇത് ചിലപ്പോള്‍ വയറിളക്കത്തിന് കാരണമാകും.
ഭക്ഷ്യവിഷബാധ
തേനിൽ സ്വാഭാവികമായും സൂക്ഷ്മാണുക്കൾ അടങ്ങിയിട്ടുണ്ട്. പൊടി, വായു, അഴുക്ക്, കൂമ്പോള എന്നിവയിൽ നിന്ന് വരുന്ന ബാക്ടീരിയ, യീസ്റ്റ്, പൂപ്പൽ എന്നിവ തേനില്‍ അടങ്ങിരിക്കാം എന്നാൽ തേനിന് ആന്റിമൈക്രോബയൽ ഗുണങ്ങൾ ഉള്ളതിനാൽ, ഈ സൂക്ഷ്മാണുക്കൾ സാധാരണയായി പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ല. പക്ഷെ തേനിന് രണ്ടാം തല മലിനീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തേന്‍ സംസ്കരനത്തിനിടെ മനുഷ്യരില്‍ നിന്നോ, ഉപയോഗിച്ച പാത്രങ്ങളിലൂടെയോ, കാറ്റ്, പൊടി എന്നിവയുടെ നിന്നൊ ഇത് സംഭവിക്കാം. വളരെ അപൂർവമാണെങ്കിലും, ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. ഭക്ഷ്യവിഷബാധയുടെ സാധ്യത കാണുന്നു എങ്കില്‍ , തേൻ ഒഴിവാക്കുക അല്ലെങ്കിൽ വിശ്വസനീയമായ വിൽപ്പനക്കാരനിൽ നിന്ന് മാത്രം വാങ്ങുക.
ദന്തക്ഷയം :
തേനിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്, മാത്രമല്ല ഇത് ഒട്ടിപ്പിടിക്കുന്നതുമാണ്. അതിനാല്‍ തന്നെ തേൻ കഴിച്ച ശേഷം വായ നന്നായി കഴുകിയില്ലെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ പല്ല് നശിക്കാൻ ഇടയാക്കും. തേൻ പോലുള്ള പ്രകൃതിദത്ത പഞ്ചസാരകൾക്ക് ശുദ്ധീകരിച്ച പഞ്ചസാരയുടെ അതേ ഫലമുണ്ടാകുമെന്ന് ചിലർ വിശ്വസിക്കുന്നു. പക്ഷെ ഈ രീതിയില്‍ ഉള്ള കാര്യങ്ങളിന്മേല്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്.
രക്തസ്രാവത്തിന് കാരണമാകാം :
തേനിന് രക്ത ശീതീകരണത്തെ തടയാൻ കഴിയും എന്നതിനാല്‍ രക്തസ്രാവത്തിന് കാരണമാകുമോ എന്ന് വ്യക്തമല്ലെങ്കിലും, ഒരു സാധ്യത നിലനില്‍ക്കുന്നു. നിങ്ങൾക്ക് രക്തസ്രാവ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, തേൻ കഴിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക.
മുഖക്കുരു വർദ്ധിപ്പിക്കും :
തേനിന് ചർമ്മത്തെ സുഖപ്പെടുത്തുന്ന ഫലങ്ങളുണ്ടെങ്കിലും, എല്ലാ ചർമ്മ വിഭാഗങ്ങള്‍ക്കും ഇത് അനുയോജ്യമല്ല. തേനിലെ ഉയർന്ന പഞ്ചസാരയുടെ അംശം ചിലരിൽ മുഖക്കുരു വര്‍ദ്ധിപ്പിക്കുവാന്‍ കാരണമായേക്കാം. കൂടാതെ, വാണിജ്യപരമായ രീതിയില്‍ നിര്‍മ്മിക്കുന്ന തേനിൽ മറ്റ് അഡിറ്റീവുകളും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്, അത് സെൻസിറ്റീവ് ചർമ്മത്തില്‍ അലര്‍ജ്ജിക്ക് കാരണമാവുകയും മറ്റ് ചർമ്മ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടാക്കുകയും ചെയ്തേക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











