Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
നാവില്‍ കാണുന്ന ഈ മാറ്റം കാന്‍സറിന്റെ ലക്ഷണം! അപകട മുന്നറിയിപ്പ്
Health Tips: ക്യാന്‍സര്‍ എന്നത് വളരെ ഗുരുതരമായതും മാരകവുമായ രോഗമാണെന്ന് അറിയമല്ലോ? സമയബന്ധിതമായ ചികിത്സയുടെ അഭാവമാണ് പല കാന്‍സറുകളും വഷളാക്കുന്നത്. ക്യാന്‍സര്‍ നിങ്ങളുടെ ശരീരത്തിന്റെ ഏത് ഭാഗത്തും വരാം. ഒരു അവയവത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അത് എലുപ്പത്തില്‍ പടരുകയും ചെയ്യുന്നു. ക്യാന്‍സര്‍ കോശങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ശരീരത്തില്‍ പല മാറ്റങ്ങളും കാണപ്പെടുന്നു.
അത്തരം പ്രാരംഭ ലക്ഷണങ്ങള്‍ മനസ്സിലാക്കുകയും ശരിയായ സമയത്ത് പരിശോധന നടത്തുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ ജീവന് രക്ഷിക്കാനാകും. ശരീരത്തില്‍ ക്യാന്‍സര്‍ വളരുമ്പോള്‍ പല ലക്ഷണങ്ങളും നിങ്ങളുടെ നാവില്‍ പ്രത്യക്ഷപ്പെടുമെന്ന് നിങ്ങള്‍ക്കറിയാമോ? ഈ ലക്ഷണങ്ങള്‍ കൃത്യസമയത്ത് തിരിച്ചറിയുന്നതിലൂടെ, നിങ്ങള്‍ക്ക് ഗുരുതരമായ ക്യാന്‍സറിന്റെ പിടിയില്‍ നിന്ന് രക്ഷനേടാനാകു. ശരീരത്തില്‍ ക്യാന്‍സര്‍ വളരുമ്പോള്‍ നിങ്ങളുടെ നാവില്‍ കാണുന്ന അത്തരം ചില ലക്ഷണങ്ങള്‍ ഇതാ.(symptoms of cancer)

നാവില്‍ വെളുത്ത പാടുകള്‍
നാവില്‍ വെളുത്ത പാടുകള്‍ കാണുമ്പോഴോ നാവ് പൂര്‍ണ്ണമായും വെളുത്തതായാലോ ക്രീം പോലുള്ള ചിലത് നാക്കില്‍ പറ്റിപ്പിടിച്ചതായി തോന്നുമ്പോഴോ അത് ഒരു മുന്നറിയിപ്പ് ലക്ഷണമായി കണക്കാക്കാം. ഫംഗസ് അണുബാധ മൂലമാകാം നാവില്‍ ഇത്തരം ക്രീം പോലെ വരുന്നത്. എന്നാല്‍ ഇത് കഠിനമാകുമ്പോള്‍, ഇത് ല്യൂക്കോപ്ലാകിയ എന്ന രോഗത്തിലേക്ക് നയിച്ചേക്കാം. ഇത് ക്രമേണ ക്യാന്‍സറായും മാറും. അത്തരമൊരു സാഹചര്യത്തില്‍, നാവില്‍ കാണുന്ന ഇത്തരം വെളുത്ത പാടുകള്‍ ഒരിക്കലും അവഗണിക്കരുത്.
നാവില്‍ രോമം പോലെയാകല്‍
നിങ്ങളുടെ നാവില്‍ രോമം പോലെ ചില മുള്ളുകള്‍ വളരാന്‍ തുടങ്ങുന്നുവെങ്കില്‍ അത് അപകടകരമായ സൂചനയാണ്. ഈ രോമങ്ങള്‍ കാഴ്ചയില്‍ വെളുത്തതോ കറുപ്പോ തവിട്ടോ നിറത്തിലാകാം. സാധാരണയായി ഇത് നാവിലെ പ്രോട്ടീന്‍ അസന്തുലിതാവസ്ഥ മൂലമാണ് സംഭവിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന ബാക്ടീരിയകള്‍ അതില്‍ കുടുങ്ങിയേക്കാം.
നാവിന്റെ ചുവപ്പ്
നിങ്ങളുടെ നാവിന്റെ നിറം പിങ്ക് നിറത്തില്‍ നിന്ന് സ്കാര്‍ലറ്റ് നിറമായി മാറുമ്പോള്‍, അത് രോഗങ്ങളുടെ മുന്നറിയിപ്പ് ലക്ഷണം കൂടിയാണ്. ഇത് കാവസാക്കി രോഗത്തിന്റെ ലക്ഷണമായി കണക്കാക്കാം. ഇതുകൂടാതെ, വിറ്റാമിന്‍ 3 യുടെ കുറവുണ്ടെങ്കിലും നാവ് ചുവപ്പായി മാറിയേക്കാം. കുട്ടികളിലെ കവാസാക്കി രോഗത്തിലും നാവിന്റെ നിറം ചുവപ്പായി മാറുന്നു.
നാവിന്റെ കറുപ്പ്
ഇത് വളരെ അപൂര്‍വമായേ സംഭവിക്കാറുള്ളൂ. എന്നിരുന്നാലും നാവിന്റെ നിറം കറുത്തു തുടങ്ങിയാല്‍ അല്പം ശ്രദ്ധിക്കണം. ആന്റാസിഡ് ഗുളികകള്‍ കഴിച്ചതിന് ശേഷമാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ആന്റാസിഡുകളില്‍ അടങ്ങിയിരിക്കുന്ന ബിസ്മത്ത് സംയുക്തം തുപ്പലിനൊപ്പം നാവിന്റെ മുകളിലെ പാളിയില്‍ തങ്ങിനില്ക്കുന്നു. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കാജനകമല്ലെങ്കിലും പ്രമേഹരോഗികള്‍ക്ക് നാവ് കറുക്കുന്ന പ്രശ്നമുണ്ടാകാം. എന്നാല്‍, ആന്റാസിഡ് ഇല്ലാതെ തന്നെ നിങ്ങളുടെ നാവ് കറുത്ത നിറമായിട്ടുണ്ടെങ്കില്‍, ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.
നാവില്‍ ഉണങ്ങാത്ത മുറിവ്
നാവില്‍ ഒരു മുറിവ് പ്രത്യക്ഷപ്പെടുകയും ദിവസങ്ങളോളം അത് സുഖപ്പെടാതിരിക്കുകയും ചെയ്താല്‍ അല്പം ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് ഉണ്ടായാല്‍ മരുന്ന് കഴിച്ചിട്ടും ഭേദമായില്ലെങ്കില്‍ അത് ക്യാന്‍സറിന്റെ ലക്ഷണമാകാം. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ഉടനെ ഒരു ഡോക്ടറെ ബന്ധപ്പെടണം.
നാവില്‍ പൊള്ളല്‍ പോലെ
നിങ്ങളുടെ നാവില്‍ ഒരു പൊള്ളല്‍ പോലെ അനുഭവപ്പെടുകയും അത് പെട്ടെന്ന് ഭേദമാകാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍, അത് ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാകാം. സാധാരണയായി ഇത് അസിഡിറ്റി മൂലമാകാം. പക്ഷേ ചിലപ്പോള്‍ നാഡി സംബന്ധമായ തകരാറുകള്‍ കാരണവും നാവില്‍ കത്തുന്ന സംവേദനം പോലെ തോന്നിയേക്കാം.
നാവ് പൊട്ടല്‍
നാവ് പൊട്ടാന്‍ തുടങ്ങിയാല്‍ അത് സോറിയാസിസ് സിന്‍ഡ്രോമിന്റെ ലക്ഷണമാകാം. ഇത് അത്ര പേടിക്കേണ്ട കാര്യമല്ല. എന്നാല്‍ ഇത് ശരിയായി പരിപാലിച്ചില്ലെങ്കില്‍ അത് പല രോഗങ്ങള്‍ക്കും കാരണമാകും. ദോഷകരമായ ബാക്ടീരിയകള്‍ നിങ്ങളുടെ നാക്കിനെ കീഴടക്കും.
കാന്‍സര്‍ പ്രതിരോധ വഴികള്‍
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, പുകയില, മദ്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, ഉദാസീനമായ ജീവിതശൈലി എന്നിവ ക്യാന്‍സറിനുള്ള പ്രധാന അപകട ഘടകങ്ങളാണ്. തെറ്റായ ഭക്ഷണ ശീലങ്ങളും ജീവിതശൈലിയും കാരണം ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുന്നു. കാന്‍സറിന്റെ അപകട സാധ്യതകള്‍ ഒഴിവാക്കാന്‍, ആരോഗ്യകരമായ ഭക്ഷണക്രമവും സജീവമായ ജീവിതശൈലിയും സ്വീകരിക്കുക. ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടനെ ഡോക്ടറെ കണ്ട് കൃത്യസമയത്ത് പരിശോധന നടത്തുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
