രോഗങ്ങള്‍ക്ക് സര്‍വ്വനാശം, ആരോഗ്യം കുതിച്ചുയരും; ദിവസവും രാവിലെ അല്‍പം ഇഞ്ചി നീര്

Health Tips: ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ഒരു പ്രധാന ഘടകമാണ് ഇഞ്ചി. ഭക്ഷണത്തിന്റെ രുചിയും മണവും വര്‍ദ്ധിപ്പിക്കാനാണ് സാധാരണയായി ആളുകള്‍ ഇഞ്ചി ഉപയോഗിക്കുന്നത്. എന്നാല്‍ ഇഞ്ചി ഭക്ഷണത്തിന്റെ രുചി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യുമെന്ന് പറയുന്നു. ഇഞ്ചി ചായ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അതുകൊണ്ടാണ് ഏത് സീസണിലും ഇഞ്ചി ചായയോട് ആളുകള്‍ക്ക് പ്രിയം. ഇഞ്ചിയുടെ ഗുണങ്ങളെക്കുറിച്ച് പറയുമ്പോള്‍ അത്, ദഹനം മെച്ചപ്പെടുത്തുന്നതിനും ഗ്യാസിനെ ചെറുക്കാനും ഫലപ്രദമാണ്.

ഇഞ്ചി അതിന്റെ വൈവിധ്യമാര്‍ന്ന പോഷക ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. അതിനാല്‍ ഇത് നൂറ്റാണ്ടുകളായി ആയുര്‍വേദത്തിലും ഉപയോഗിച്ചുവരുന്നു. ദിവസവും നിങ്ങളുടെ ഭക്ഷണത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുന്നത് മലബന്ധം, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ തടയുന്നു. ഇഞ്ചിയുടെ ഗുണങ്ങള്‍ പൂര്‍ണമായി ലഭിക്കാനായി നിങ്ങളുടെ ഭക്ഷണത്തില്‍ ഇഞ്ചി നീരും ഉള്‍പ്പെടുത്താം. എല്ലാ ദിവസവും രാവിലെ വെറും വയറ്റില്‍ ഇഞ്ചി നീര് ജ്യൂസ് കുടിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

health benefits of ginger juice

ഓക്കാനം, ഛര്‍ദ്ദി എന്നിവ തടയുന്നു

ഇഞ്ചിയുടെ ഔഷധഗുണങ്ങള്‍ ഓക്കാനം, ഛര്‍ദ്ദി എന്നിവ തടയാന്‍ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. ഗര്‍ഭാവസ്ഥയില്‍ രാവിലെയുള്ള ഓക്കാനം തടയുന്നതില്‍ ഇത് വലിയ അളവില്‍ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. കീമോതെറാപ്പി, മോഷന്‍ സിക്ക്‌നസ് എന്നിവ മൂലമുണ്ടാകുന്ന ഓക്കാനം തടയാനും ഇഞ്ചി നീര് ഫലപ്രദമാണ്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഇഞ്ചി നീര് സഹായകമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇഞ്ചിക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ കുറയ്ക്കാനും എച്ച്എസ്ബിസി ലെവല്‍ മെച്ചപ്പെടുത്താനും കഴിയുമെന്ന് പല ഗവേഷണങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു

എല്‍ഡിഎല്‍ അളവ് കുറയ്ക്കുന്നതിനും എച്ച്ഡിഎല്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും ഇഞ്ചി ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഇഞ്ചി നീര് നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമാക്കുകയും ചെയ്യുന്നു. ഉയര്‍ന്ന അളവിലുള്ള എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ ഹൃദ്രോഗ രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ജലദോഷത്തിനും ചുമയ്ക്കും ഫലപ്രദം

ദിവസേന നിങ്ങളുടെ ഭക്ഷണത്തില്‍ ഇഞ്ചി നീര് ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു. ഇത് നിങ്ങളെ സീസണല്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. ശരീരത്തിലെ നീര്‍വീക്കം കുറയ്ക്കാനും ഇഞ്ചിനീര് നിങ്ങളെ സഹായിക്കുന്നു.

ദഹനശക്തി കൂട്ടുന്നു

നിങ്ങളുടെ ദഹനശക്തി മെച്ചപ്പെടുത്തുന്നു എന്നതാണ് ഇഞ്ചിനീരിന്റെ ഏറ്റവും വലിയ നേട്ടം. വയറ്റിലെ അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധിയാണിത്. ഇഞ്ചി നീരും നാരങ്ങാനീരും കലര്‍ത്തി കുടിക്കുന്നത് ഏറ്റവും ഉത്തമമാണ്.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇഞ്ചി നീര് സഹായകമാണ്. ഇത് രക്തം നേര്‍ത്തതാക്കാനും സഹായിക്കുന്നു. എന്നിരുന്നാലും, ശസ്ത്രക്രിയയ്ക്ക് പോകുന്നവര്‍ ഇത് കഴിക്കുന്നത് ഒഴിവാക്കണം.

പല്ല് വേദന, തലവേദന നീക്കുന്നു

ഇഞ്ചി നീര് ജ്യൂസില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ഏത് തരത്തിലുള്ള വേദനയെയും നിയന്ത്രിക്കുന്നു. പല്ല് വേദന, മൈഗ്രേന്‍ തലവേദന എന്നിവയ്ക്കും ഇത് സഹായകമാണ്. നിങ്ങള്‍ക്ക് പല്ലുവേദന അനുഭവപ്പെടുമ്പോള്‍, നിങ്ങളുടെ പല്ലിനും കവിളിനും ഇടയില്‍ ഒരു കഷണം ഇഞ്ചി അമര്‍ത്തുക.

വായ്‌നാറ്റം കുറയ്ക്കുന്നു

വായ്‌നാറ്റം കുറയ്ക്കാനും ഇഞ്ചി നീര് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. വായ്‌നാറ്റമുള്ളവര്‍ ഇഞ്ചി നീര് ജ്യൂസ് ഒരു തവണ കുടിച്ചാല്‍ മതി. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി നിങ്ങളുടെ വായില്‍ ദുര്‍ഗന്ധം വമിപ്പിക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Friday, June 14, 2024, 17:03 [IST]
X
Desktop Bottom Promotion