Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
വെറും വയറ്റില്‍ രണ്ടല്ലി വെളുത്തുള്ളി എന്നും കഴിച്ച് നോക്കൂ, അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ അനുഭവിച്ചറിയാം
വയറുവേദന വരുമ്പോള്‍, പല്ലുവേദന വരുമ്പോള്‍, ഗ്യാസ് കേറുമ്പോഴെല്ലാം നീ രണ്ടല്ലി വെളുത്തുള്ളി എടുത്ത് കഴിക്ക് എന്ന ഉപദേശം അമ്മമാരില്‍ നിന്നോ മുത്തശ്ശിമാരില്‍ നിന്നോ കേട്ടിട്ടുള്ളവരായിരിക്കും നമ്മളില്‍ മിക്കവരും.വെളുത്തുള്ളിയുടെ ഔഷധഗുണങ്ങള്‍ അത്ര കേമമാണ്. അക്കാര്യം കൂടി കണക്കിലെടുത്താണ് ഭക്ഷണങ്ങളില്‍ വെളുത്തുള്ളി ചേര്‍ക്കുന്നതും. നൂറ്റാണ്ടുകളായി ഔഷധമായും രുചി വര്‍ധിപ്പിക്കുന്ന ചേരുവയായും നമ്മള്‍ വെളുത്തുള്ളി ഉപയോഗിക്കുന്നുണ്ട്. പക്ഷേ വെറുംവയറ്റില്‍ വെളുത്തുള്ളി കഴിച്ചിട്ടുണ്ടോ? എങ്കിലത് ശീലമാക്കിക്കോളൂ, വെറുയല്ല, അതുകൊണ്ട് ചില ഗുണങ്ങളുണ്ട്.

വെറും വയറ്റില്‍ വെളുത്തുള്ളി കഴിച്ചാല്‍ ആരോഗ്യത്തിന് നിരവധി നേട്ടങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ദിനചര്യയില്‍ വെറുംവയറ്റില്‍ വെളുത്തുള്ളി കഴിക്കുന്ന ശീലം കൂടി ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിലുണ്ടാകുന്ന പത്ത് മാറ്റങ്ങളും നേട്ടങ്ങളും എന്തെല്ലാമാണെന്ന് അറിയാം.
പ്രതിരോധശേഷി വര്‍ധിക്കും
വെളുത്തുള്ളിയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ രോഗാണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന അലിസിന്‍ സംയുക്തവും വെളുത്തുള്ളിയില്‍ ഉണ്ട്. അതുകൊണ്ട് ദിവസവും വെളുത്തുള്ളി കഴിക്കുന്ന രോഗങ്ങള്‍ക്കെതിരായ പ്രതിരോധശേഷി വര്‍ധിപ്പിക്കും. സ്ഥിരമായി വെളുത്തുള്ളി കഴിക്കുന്നവര്‍ക്ക് ജലദോഷവും മറ്റ് സാധാരണ അസുഖങ്ങളും വരുന്നത് കുറവായിരിക്കും.
രക്തസമ്മര്‍ദ്ദം കുറയ്ക്കും
രക്തക്കുഴലുകളിലെ മര്‍ദ്ദം കുറയ്ക്കാനും രക്തത്തിന്റെ സുഗമമായ ഒഴുക്ക് സാധ്യമാക്കാനും വെളുത്തുള്ളിയിലെ അലിസിന് കഴിവുണ്ട്. ര്കതസമ്മര്‍ദ്ദം കൂടുതല്‍ ഉള്ളവര്‍ക്ക് എന്നും വെളുത്തുള്ളി കഴിക്കുന്നതിലൂടെ ഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സാധിക്കും.
കൊളസ്‌ട്രോള്‍ കുറയും
ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ വെളുത്തുള്ളിക്ക് കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല നല്ല കൊളസ്‌ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും വെളുത്തുള്ളി സഹായിക്കും. കൊളസ്‌ട്രോള്‍ നിയന്ത്രണത്തിലായാല്‍ ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കാന്‍ കഴിയും.
വിഷാംശങ്ങള്‍ നീക്കം ചെയ്യും
ദിവസവും ഭക്ഷണത്തിലൂടെയും അല്ലാതെയും പലതരം ദോഷകാരികളായ വസ്തുക്കള്‍ അഥവാ വിഷാംശങ്ങള്‍ നമ്മുടെ ശരീരത്തില്‍ കടന്നുകൂടുന്നുണ്ട്. കരളിള്‍ ഉല്‍പ്പാദിപ്പിക്കുന്ന എന്‍സൈം ഇത്തരം വസ്തുക്കളെ ശരീരത്തില്‍ നിന്നും പുറന്തള്ളാന്‍ സഹായിക്കും. ആ എന്‍സൈമിന്റെ ഉല്‍പ്പാദനം മെച്ചപ്പെടുത്താന്‍ വെളുത്തുള്ളി സഹായിക്കുന്നുണ്ട്. കൂടാതെ വെളുത്തുള്ളിയില്‍ കാണപ്പെടുന്ന സള്‍ഫര്‍ സംയുക്തങ്ങളും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഗുരുതര രോഗങ്ങള്‍ വരാതിരിക്കാനും സഹായിക്കും.
ദഹനം എളുപ്പമാക്കുന്നു
ദഹനം എളുപ്പമാക്കുന്ന വെളുത്തുള്ളിയുടെ കഴിവ് മിക്കവര്‍ക്കും അറിയുന്നതാണ്. വെളുത്തുള്ളി ദഹനരസങ്ങളുടെ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നു. കൂടാതെ വെളുത്തുള്ളിയുടെ പ്രീബയോട്ടിക് ഗുണങ്ങള്‍ കുടലിലെ നല്ല ബാക്ടീരിയകളുടെ അളവ് മെച്ചപ്പെടുത്തുന്നു. സ്ഥിരമായി വെളുത്തുള്ളി കഴിച്ചാല്‍ വയറ് സ്തംഭനം, ഗ്യാസ്, മലബന്ധം എന്നിവ മാറിക്കിട്ടും. കൂടാതെ ഭക്ഷണത്തിലെ പോഷകങ്ങളുടെ ആഗിരണവും വര്‍ധിക്കും.
നീര്‍ക്കെട്ട് കുറയ്ക്കും
വെളുത്തുള്ളിയിലെ സള്‍ഫര്‍ സംയുക്തങ്ങള്‍ക്ക് നീര്‍ക്കെട്ട് കുറയ്ക്കാനുള്ള ശക്തമായ കഴിവുണ്ട്. വാതരോഗങ്ങളും മറ്റ് നീര്‍ക്കെട്ടുകളും ഇല്ലാതാക്കാന്‍ ഇവ സഹായിക്കും. സ്ഥിരമായി വെളുത്തുള്ളി കഴിക്കുന്നവര്‍ക്ക് അത്തരം രോഗങ്ങള്‍ കുറവായിരിക്കും.
എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും
വെളുത്തുള്ളിയിലെ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, മാംഗനീസ് എന്നീ പോഷകങ്ങള്‍ എല്ലുകളുടെ ആരോഗ്യത്തിനും ബലത്തിനും ആവശ്യമാണ്. സ്ഥിരമായി വെളുത്തുള്ളി കഴിച്ചാല്‍ ഓസ്റ്റിയോപോറോസിസ് പോലുള്ള അസ്ഥിസംബന്ധമായ അസുഖങ്ങള്‍ വരുന്നത് കുറയ്ക്കാം. മാത്രമല്ല ഇവ എല്ലുകളുടെ ബലവും വര്‍ധിപ്പിക്കും.
ചര്‍മ്മാരോഗ്യം മെച്ചപ്പെടുത്തും
എല്ലിനും പല്ലിനും വയറിനും മാത്രമല്ല, ചര്‍മ്മത്തിനും വെളുത്തുള്ളി നല്ലതാണ്. വെളുത്തുള്ളിയിലെ ആന്റി ഓക്‌സിഡന്റുകളും ആന്റിബാക്ടീരിയല്‍ ഗുണങ്ങളും ചര്‍മ്മാരോഗ്യം മെച്ചപ്പെടുത്തുകയും മുഖക്കുരുവും ചര്‍മ്മത്തിലെ മറ്റ് പ്രശ്‌നങ്ങളും കുറച്ച് ആരോഗ്യവും തിളക്കവുമുള്ള ചര്‍മ്മം പ്രദാനം ചെയ്യുന്നു. ദിവസവും വെളുത്തുള്ളി കഴിക്കുകയോ അരച്ച് മുഖത്ത് തേക്കുകയോ ചെയ്താല്‍ ചര്‍മ്മത്തിന്റെ സനിഗ്ദത മെച്ചപ്പെടും.
കായികശേഷി വര്‍ധിപ്പിക്കും
വെളുത്തുള്ളി ശരീരത്തില്‍ നൈട്രിക് ഓക്‌സൈഡിന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കും. കൂടാതെ രക്തത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്തുകയും പേശികളിലേക്കുള്ള ഓക്‌സിജന്‍ വിതരണം വേഗത്തിലാക്കുകയും ചെയ്യും. രക്തമൊഴുക്ക് വര്‍ധിച്ചാല്‍ കായികമായ ശേഷികള്‍ മെച്ചപ്പെടുകയും ക്ഷീണം കുറയുകയും ചെയ്യും.
വെളുത്തുള്ളി ആള് നിസ്സാരക്കാരനല്ലെന്ന് മനസ്സിലായില്ലേ. ഇന്നുമുതല്‍ ദിവസവും രാവിലെ വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്ന ശീലം ആരംഭിച്ച് മാറ്റം അനുഭവിച്ചറിയൂ.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











