Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
40ലും 25ന്റെ കരുത്തും ചുറുചുറുക്കും; ഈ ശീലങ്ങള്‍ ഇപ്പോഴേ വളര്‍ത്തിയെടുക്കൂ
ആരോഗ്യമാണ് ഒരു മനുഷ്യന്റെ ആയുസ്സിന്റെ താക്കോല്‍. അതിനാല്‍ ആരോഗ്യം നമ്മുടെ ജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രായത്തിനനുസരിച്ച് ആരോഗ്യകരവുമായ ഒരു ജീവിതശൈലി എല്ലാവരും പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇന്നത്തെ ജീവിതശൈലി കാരണം ആളുകള്‍ അവരുടെ ആരോഗ്യത്തെ അവഗണിക്കുന്നു.
ഉദാസീനമായ ജീവിതശൈലിയും ജങ്ക് ഫുഡിന്റെ ഉപയോഗവുമെല്ലാം നിങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നു. നിങ്ങളുടെ 20-കളിലും 30-കളിലുമുള്ള ആരോഗ്യം 40-കളില്‍ മെല്ലെ ക്ഷയിച്ചു തുടങ്ങുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രായമാണ് 40. നിങ്ങളുടെ 40-കളിലും അതിനുശേഷവും 25ന്റെ ചുറുചുറുക്കോടെ ജീവിക്കാന്‍ ചില വഴികളുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മതിയായ ഉറക്കം
ദിവസവും കുറഞ്ഞത് 6-8 മണിക്കൂര്‍ ഉറങ്ങുക. ഇത് ശരീരത്തെ സുഖപ്പെടുത്താനും ആരോഗ്യം വീണ്ടെടുക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും മാനസികാവസ്ഥ, ഏകാഗ്രത, സമ്മര്‍ദ്ദം കുറയ്ക്കുന്ന ഹോര്‍മോണുകള്‍ എന്നിവ ഉയര്‍ത്തുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ദിവസവും വ്യായാമം ചെയ്യുക
ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മൊത്തത്തിലുള്ള ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും വ്യായാമം വളരെ പ്രധാനമാണ്. എയറോബിക് വ്യായാമങ്ങളും (വേഗതയുള്ള നടത്തം, സൈക്ലിംഗ് അല്ലെങ്കില്‍ നീന്തല്‍ പോലുള്ളവ) ശക്തി പരിശീലനവും ഉള്‍പ്പെടുത്തിക്കൊണ്ട് ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റ് മിതമായ തീവ്രതയുള്ള വ്യായാമം ചെയ്യുക.
സമീകൃതാഹാരം കഴിക്കുക
40 കഴിഞ്ഞവര്‍ അവരുടെ ഡയറ്റ് ശ്രദ്ധിക്കണം. സമീകൃതാഹാരം കഴിക്കുക. എളുപ്പത്തില്‍ ദഹിപ്പിക്കുന്നതും ശരിയായ അനുപാതത്തില്‍ പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുക. ജങ്ക് ഫുഡ് ഒഴിവാക്കുകയും പകരം പുതിയ പഴങ്ങള്‍, പച്ചക്കറികള്‍, നട്സ്, വിത്തുകള്‍ എന്നിവ കഴിക്കാന്‍ തുടങ്ങുകയും വേണം. സമീകൃതമായ ഭക്ഷണം കഴിച്ച് ശരീരത്തിന് അവശ്യ പോഷകങ്ങള്‍ നല്‍കുകയും മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുക.
കൂടുതല്‍ വെള്ളം കുടിക്കുക
ആരോഗ്യകരമായ ദഹനവ്യവസ്ഥയും ഊര്‍ജ്ജവും നിലനിര്‍ത്താന്‍ പ്രതിദിനം കുറഞ്ഞത് 3-4 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. വെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം സ്വാഭാവികമായി നിലനിര്‍ത്താനും ചര്‍മ്മത്തിലൂടെയും മൂത്രത്തിലൂടെയും വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. ദഹനത്തെ പിന്തുണയ്ക്കുന്നതിനും ശരീര താപനില നിയന്ത്രിക്കുന്നതിനും അവയവങ്ങളുടെ പ്രവര്‍ത്തനം നിലനിര്‍ത്താനും വെള്ളം നിങ്ങളെ സഹായിക്കുന്നു. എന്നാല്‍ മധുര പാനീയങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക്സ്, കാപ്പി, സോഡ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുക. കാരണം അവ നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കുകയും നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
പുകവലിയും മദ്യപാനവും ഒഴിവാക്കുക
പുകവലി ശ്വാസകോശ അര്‍ബുദം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകും. കൊറോണറി ആര്‍ട്ടറി ഡിസീസ് വായ, തൊണ്ട, പാന്‍ക്രിയാസ്, ഗര്‍ഭപാത്രം എന്നിവയിലെ ക്യാന്‍സറിലേക്കും ഇത് നയിച്ചേക്കാം. അമിതമായ മദ്യപാനം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ലിവര്‍ സിറോസിസ്, കരള്‍ കാന്‍സര്‍, ഓര്മ തകരാറ്, മറ്റ് മാനസിക അവസ്ഥകള്‍ എന്നിവയ്ക്ക് കാരണമാകും. 40 കഴിഞ്ഞവര്‍ ഈ ദുശ്ശീലങ്ങളില്‍ നിന്ന് പാടേ വിട്ടുനില്‍ക്കണം.
യോഗയും ധ്യാനവും പരിശീലിക്കുക
യോഗയും ധ്യാനവും ചെയ്യുന്നത് ജീവിതത്തില്‍ കാര്യമായ ഹോര്‍മോണ്‍, ശാരീരിക മാറ്റങ്ങളും പോസിറ്റിവിറ്റിയും കൊണ്ടുവരും. യോഗ പരിശീലിക്കുന്ന ആളുകള്‍ക്ക് സമ്മര്‍ദ്ദം, വിഷാദം എന്നിവയെ നന്നായി ചെറുക്കാനും ഹോര്‍മോണ്‍ ബാലന്‍സ്, ശരീര ശക്തി, വഴക്കം എന്നിവ ഉണ്ടാക്കാനും കഴിയും.
സമ്മര്‍ദ്ദം നിയന്ത്രിക്കുക
വിട്ടുമാറാത്ത സമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും, പ്രത്യേകിച്ച് 40 വയസ്സിനു ശേഷം. ധ്യാനം, ശ്വസന വ്യായാമങ്ങള്‍, യോഗ, അല്ലെങ്കില്‍ നിങ്ങളുടെ മനസിനെ ശാന്തമാക്കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുക. ഈ സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകള്‍ നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കും. നിങ്ങളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും തൊഴില്‍-ജീവിത സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതും ഇത് സഹായിക്കും.
രോഗപരിശോധന
രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, രക്തത്തിലെ പഞ്ചസാര തുടങ്ങിയ കാര്യങ്ങള്‍ ഇടയ്ക്കിടെ ചെക്ക് ചെയ്യുക. നിങ്ങളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിന് ഇത് സഹായിക്കും. എന്തെങ്കിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കില്‍ അത് നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് പതിവായുള്ള പരിശോധനയിലൂടെ സാധിക്കും. നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിലൂടെയും ചികിത്സയിലൂടെയും ഭാവിയിലെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications