Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഊര്‍ജ്ജം നിറഞ്ഞ ശരീരം ഉറപ്പ്, ആരോഗ്യത്തിന് അമൃത് ശര്‍ക്കര ചേര്‍ത്ത ജീരക വെള്ളം
Health Tips: ആരോഗ്യം വളര്‍ത്താനായി സഹായിക്കുന്ന പലതരം ഭക്ഷ്യവസ്തുക്കളുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ശര്‍ക്കരയും ജീരകവും. ശര്‍ക്കരയും ജീരകവും പൊതുവെ എല്ലാ വീടുകളിലും ഉപയോഗിക്കാറുണ്ട്. ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു പ്രധാന ഭാഗമാണ് ജീരകം. ഭക്ഷണത്തിന് രുചിയും സുഗന്ധവും നല്കാന് ഇത് ഉപയോഗിക്കുന്നു. ഇവ രണ്ടും നിങ്ങളുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു.
ശര്‍ക്കര- ജീരകവെള്ളം കുടിച്ചാല്‍ വിളര്‍ച്ച മാറുമെന്ന് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അറിയൂ. ആരോഗ്യത്തിന് ആവശ്യമായ ഇരുമ്പ്, വിറ്റാമിനുകള്‍, കാല്‍സ്യം, നാരുകള്‍ തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ശര്‍ക്കര ചേര്‍ത്ത ജീരക വെള്ളം കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

പുറം വേദനക്ക് പരിഹാരം
നടുവേദനയും ഉള്ളവര്‍ ശര്‍ക്കരയും ജീരകവെള്ളവും ചേര്‍ത്ത് കുടിക്കണം. കാരണം നടുവേദന പോലുള്ള പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കുന്ന ധാരാളം പോഷകങ്ങള്‍ ശര്‍ക്കര-ജീരക വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.
വിളര്‍ച്ച നീക്കുന്നു
ശര്‍ക്കരയും ജീരകവും ചേര്‍ത്ത വെള്ളം കുടിച്ചാല്‍ നിങ്ങളുടെ വിളര്‍ച്ച മാറും. കാരണം ശര്‍ക്കരയിലും ജീരക വെള്ളത്തിലും ആവശ്യത്തിന് ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ രക്തക്കുറവ് നികത്തുന്നു. ഇതോടൊപ്പം, രക്തത്തില്‍ അടങ്ങിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ശര്‍ക്കര-ജീരക വെള്ളം സഹായിക്കുന്നു.
ആര്‍ത്തവ വേദനയ്ക്ക് പരിഹാരം
ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ക്ക് കഠിനമായ വേദന അനുഭവിക്കേണ്ടി വരുന്നതായി പൊതുവെ കാണാറുണ്ട്. ആര്‍ത്തവസമയത്ത് വേദനയുണ്ടാകാതിരിക്കാന്‍ ദിവസവും കുറഞ്ഞത് ഒരു ഗ്ലാസ് ശര്‍ക്കര- ജീരക വെള്ളം കുടിക്കുക. കാരണം ശര്‍ക്കരയിലും ജീരകത്തിലും അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ ആര്‍ത്തവ ക്രമക്കേട്, വേദന തുടങ്ങിയ പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാന്‍ നിങ്ങളെ സഹായിക്കുന്നു. ജീരകവും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന ലായനി സ്ത്രീകളുടെ ശരീരത്തിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ നിയന്ത്രിക്കുന്നു.
ശരീര താപനില കുറയ്ക്കുന്നു
ഈ പ്രകൃതിദത്ത പാനീയം ശരീര താപനില കുറയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. അതുവഴി പനി, തലവേദന, പ്രകോപനം മുതലായവയില്‍ നിന്ന് ആശ്വാസം ലഭിക്കും. ഈ മിശ്രിതം ശരീര വേദനയും കുറയ്ക്കുന്നു.
തലവേദനക്ക് പരിഹാരം
പതിവായി തലവേദന പ്രശ്നത്താല്‍ ബുദ്ധിമുട്ടുന്നവര്‍ യുള്ളവര്‍ ദിവസവും ഒരു ഗ്ലാസ് ശര്‍ക്കരയും ജീരക വെള്ളവും ചേര്‍ത്ത് കുടിക്കണം. ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ തലവേദനയില്‍ നിന്ന് മോചനം നല്‍കുകയും മറ്റ് രോഗങ്ങളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
രോഗപ്രതിരോധശേഷി
ശര്‍ക്കരയും ജീരകവും ചേര്‍ത്ത വെള്ളം കുടിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തും. ഇതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ ഗുണങ്ങള്‍ ശരീരത്തെ ഉള്ളില്‍ നിന്ന് ശുദ്ധീകരിക്കുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
നല്ല ദഹനാരോഗ്യം
ജീരകവും ശര്‍ക്കരയും വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നല്ലതായി കണക്കാക്കപ്പെടുന്നു. ഇവ രണ്ടും വെവ്വേറെ കഴിക്കുന്നത് ഗ്യാസ്, മലബന്ധം, വയറുവേദന, വായുവിന്റെ മുതലായ പ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്കുന്നു. ദഹനശക്തി കുറവുള്ളവര്‍ ശര്‍ക്കരയും ജീരകവും ചേര്‍ത്ത വെള്ളം കുടിക്കണം. ശര്‍ക്കര-ജീരക വെള്ളത്തില്‍ ധാരാളം ഫൈബര്‍ കാണപ്പെടുന്നതിനാല്‍ മലബന്ധം, ഗ്യാസ് തുടങ്ങിയ വയറ്റിലെ പ്രശ്നങ്ങളില്‍ നിന്ന് ഇത് നിങ്ങള്‍ക്ക് ആശ്വാസം നല്കുന്നു.
വിഷാംശം നീക്കുന്നു
ജീരകത്തിന്റെയും ശര്‍ക്കരയുടെയും ഈ മിശ്രിതം ശരീരത്തിലെ സ്വാഭാവിക വിഷാംശം നീക്കം ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്നു. അങ്ങനെ നിങ്ങളുടെ ശരീരം ആരോഗ്യകരവും വൃത്തിയുള്ളതുമായി നിലനിര്‍ത്തുന്നു.
തയാറാക്കുന്ന വിധം
ജീരകവും ശര്‍ക്കരയും ചേര്‍ത്ത വെള്ളം ഉണ്ടാക്കാന്‍, ആദ്യം ഒരു പാത്രത്തില്‍ രണ്ട് കപ്പ് വെള്ളം എടുക്കുക. ഇതിനു ശേഷം ഒരു സ്പൂണ്‍ ശര്‍ക്കര പൊടിച്ചതും ഒരു സ്പൂണ്‍ ജീരകവും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. തിളച്ച് തണുത്ത ശേഷം ഈ വെള്ളം നിങ്ങള്‍ക്ക് കുടിക്കാം. ദിവസവും രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ശര്‍ക്കര-ജീരക വെള്ളം കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വലിയ ഗുണം നല്‍കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
