Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
രോഗപ്രതിരോധശേഷിക്ക് കരുത്തേകും; വേനല്‍ക്കാലത്ത് ഒരു സ്പൂണ്‍ നെയ്യ്, അമൃതാണ് ആരോഗ്യത്തിന്
പലയിടത്തും ഇന്ത്യക്കാരുടെ ഭക്ഷണക്രമത്തിന്റെ അവിഭാജ്യ ഘടകമാണ് നെയ്യ്. ഒരു വൈവിധ്യമാര്‍ന്ന ഭക്ഷണമാണ് ഇത്. നെയ്യ് കഴിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കും. വേനലായാലും മഞ്ഞുകാലത്തായാലും വര്‍ഷം മുഴുവനും നിങ്ങള്‍ക്ക് നെയ്യ് ഉപയോഗിക്കാം. എന്നിരുന്നാലും, വേനല്‍ക്കാലത്ത് നെയ്യ് കഴിക്കുന്നത് പൊതുവെ നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഒമേഗ 3 ഫാറ്റി ആസിഡുകളും എ, സി വിറ്റാമിനുകള്‍ ധാരാളമായി നെയ്യില്‍ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ പോഷിപ്പിക്കുകയും ശരീരാവയവങ്ങളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിലെ ചൂട് കുറയ്ക്കാനുള്ള നല്ലൊരു വീട്ടുവൈദ്യമാണ് നെയ്യ്. വേനല്‍ക്കാലത്ത് നെയ്യ് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നം
ആരോഗ്യകരമായ കോശ വളര്‍ച്ചയ്ക്ക് നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പും ഊര്‍ജ്ജവും ആവശ്യമാണ്. ആരോഗ്യകരമായ കൊഴുപ്പുകള്‍ നിങ്ങളുടെ ശരീരത്തെ പോഷകങ്ങള്‍ ആഗിരണം ചെയ്യാനും പ്രധാനപ്പെട്ട ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാനും സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകളാല്‍ സമ്പന്നമാണ് നെയ്യ്.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതില്‍ നാമ കഴിക്കുന്ന ഭക്ഷണത്തിന് വലിയ പങ്കുണ്ട്. നെയ്യില്‍ അടങ്ങിയിരിക്കുന്ന ബ്യൂട്ടിക് ആസിഡ് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന വിറ്റാമിന്‍ എ, സി എന്നിവയുടെ പ്രധാന ഉറവിടമാണ് നെയ്യ്. രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും നെയ്യ് നമ്മെ സംരക്ഷിക്കുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തും. ഇതില്‍ ശക്തമായ ആന്റി ഫംഗല്‍, ആന്റി വൈറല്‍ ഗുണങ്ങള്‍ കാണപ്പെടുന്നു, ഇത് രോഗങ്ങളെ തടയാന്‍ സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്ന മികച്ച ഭക്ഷണങ്ങളിലൊന്നാണ് നെയ്യ്.
ശരീരത്തെ തണുപ്പിക്കുന്നു
നെയ്യ് ഉപയോഗിക്കുന്നത് നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും തണുപ്പിക്കാന്‍ സഹായിക്കും. വീക്കം കുറയ്ക്കാന്‍ നെയ്യ് സഹായിക്കും. വേനല്‍ക്കാലത്ത് നെയ്യ് കഴിക്കുന്നത് വളരെ അനുയോജ്യമാണ്.
സന്ധി വേദന കുറയ്ക്കുന്നു
സന്ധി വേദന അനുഭവിക്കുന്നവര്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ നെയ്യ് ഉള്‍പ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പ്രകൃതിദത്തമായ ഒരു ലൂബ്രിക്കന്റായി കാണപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ദിവസവും 1 ടീസ്പൂണ്‍ നെയ്യ് കഴിക്കുന്നത് സന്ധിവേദനകുറയ്ക്കാന് സഹായിക്കും.
ഹൃദയാരോഗ്യം
നെയ്യ് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. തലച്ചോറിന്റെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നു
കൊളസ്ട്രോളിന്റെ ഉയര്‍ന്ന അളവ് കാരണം പല രോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ദ്ധിക്കുന്നു, അതിനാല്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. നെയ്യ് നിങ്ങളുടെ കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പശുവിന്റെ നെയ്യ് ബിലിയറി ലിപിഡുകളുടെ സ്രവണം വര്‍ദ്ധിപ്പിക്കുകയും രക്തത്തിലും കുടലിലുമുള്ള കൊളസ്ട്രോളിന്റെ അളവ് കുറയുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
പ്രമേഹസാധ്യത കുറയ്ക്കുന്നു
തെറ്റായ ജീവിതശൈലിയും തെറ്റായ ഭക്ഷണശീലങ്ങളും മൂലമുണ്ടാകുന്ന സാധാരണ രോഗങ്ങളില്‍ ഒന്നാണ് പ്രമേഹം. പശു നെയ്യില്‍ ഹൈഡ്രജന്‍ എണ്ണയോ അധിക കൊഴുപ്പോ അടങ്ങിയിട്ടില്ല. അത്തരം സാഹചര്യങ്ങളില്‍ ഇതിന്റെ പ്രമേഹ സാധ്യത കുറയ്ക്കാന്‍ പ്രയോജനകരമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications