Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
ആയുസ്സ് വര്‍ദ്ധിപ്പിക്കാം ആരോഗ്യത്തോടെ ജീവിക്കാം; ജീവിതശൈലിയില്‍ വരുത്തൂ ഈ ചെറിയ മാറ്റങ്ങള്‍
ദീര്‍ഘായുസ്സോടെ ജീവിക്കാന്‍ ആഗ്രഹിക്കാത്ത ആരുംതന്നെയില്ല. എന്നാല്‍ ആഗ്രഹം കൊണ്ട് മാത്രം ഇതിന് സാധിക്കില്ല. ഇതിനായി നിങ്ങളുടെ ജീവിതശൈലിയും ശീലങ്ങളുമെല്ലാം ആരോഗ്യകരവും കൂടിയായിരിക്കണം. അതെ, നല്ല ആരോഗ്യമാണ് ദീര്‍ഘായുസ്സിന്റെ താക്കോല്‍. നല്ല ആരോഗ്യമുണ്ടെങ്കില്‍ ഒരു വ്യക്തിക്ക് രോഗങ്ങളില്ലാതെ ഏറെക്കാലം ജീവിക്കാന്‍ സാധിക്കുന്നതായിരിക്കും. ജീവിതത്തിലെ ഓരോ നിമിഷവും നിങ്ങള്‍ സമ്മര്‍ദ്ദത്തില്‍ അടിപ്പെടാതെ പുഞ്ചിരിച്ചുകൊണ്ട് ജീവിക്കണം. പലപ്പോഴും ചെറിയ കാര്യങ്ങളില്‍ ആളുകള്‍ വളരെയധികം സങ്കടപ്പെടുന്നു.
സങ്കടം, സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയെല്ലാം നിങ്ങളുടെ പ്രായം കുറയ്ക്കും. എന്നാല്‍ ചില നല്ല ജീവിതശൈലി ശീലങ്ങള്‍ സ്വീകരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് തീര്‍ച്ചയായും നിങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ആരോഗ്യകരമായ ചില ശീലങ്ങള്‍ സ്വീകരിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യകരമായ ജീവിതവും നയിക്കാനാകും. അത്തരത്തിലുള്ള ചില ജീവിതശൈലി മാറ്റങ്ങളെക്കുറിച്ചാണ് ഇവിടെ ഞങ്ങള്‍ നിങ്ങളോട് പറയുന്നത്. ഇവ ശീലിച്ചാല്‍ നിങ്ങള്‍ക്ക് ആരോഗ്യത്തോടെ ദീര്‍ഘായുസ്സോടെ ജീവിക്കാന്‍ സാധിക്കും.

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം
നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങളായ പഴങ്ങളും പച്ചക്കറികളും ഓട്സ്, പരിപ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരമായ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും. ഭക്ഷണത്തിലെ നാരുകള്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുകയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുകയും ചെയ്യുന്നു. ബി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ തലച്ചോറിനെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ബി -6 ഉം ഫോളേറ്റും പ്രധാനമാണ്. ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം എന്നിവ ഒഴിവാക്കാന്‍ ധാന്യങ്ങള്‍ സഹായിക്കുന്നു. ക്വിനോവ, സൂജി, ഗോതമ്പ് അല്ലെങ്കില്‍ പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഇതിനായി കഴിക്കുക.
ആവശ്യത്തിന് വെള്ളം കുടിക്കുക
മനുഷ്യശരീരത്തില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് വെള്ളമാണ്. വെള്ളം കുടിക്കാതിരുന്നാല്‍ അത് ശരീരത്തെ മോശമായി ബാധിക്കുകയും വേഗത്തില്‍ വാര്‍ദ്ധക്യം പിടികൂടുകയും ചെയ്യുന്നു. പ്രായം കൂടുന്നതനുസരിച്ച് നിങ്ങളുടെ ശരീരത്തിന് വെള്ളം നഷ്ടപ്പെടുന്നു, നിങ്ങളുടെ ദാഹം മങ്ങാന്‍ തുടങ്ങുന്നു. നിങ്ങളുടെ ശരീരത്തില്‍ വെള്ളം കുറവായിരിക്കുമ്പോള്‍ അറിയാന്‍ കൂടുതല്‍ സമയമെടുക്കുന്നു. ആവശ്യത്തിന് വെള്ളം ശരീരത്തിലില്ലെങ്കില്‍ അത് നിങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കുകയും നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. അതിനാല്‍ ദിവസം എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക.
വ്യായാമം ചെയ്യുക
നിങ്ങളുടെ പ്രായം കൂടുന്തോറും ശരീര ചലനങ്ങള്‍ അല്‍പ്പം മന്ദഗതിയിലാകും. നിങ്ങളുടെ ശരീരത്തെയും തലച്ചോറിനെയും ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. അതിനാല്‍ വ്യായാമം നിങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുക. അസ്ഥികള്‍, പേശികള്‍, സന്ധികള്‍ എന്നിവ ആരോഗ്യകരമായി നിലനിര്‍ത്താനും ഓസ്റ്റിയോപൊറോസിസിന്റെ സാധ്യത കുറക്കാനും രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാനും സമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കാനുമൊക്കെ വ്യായാമം നിങ്ങളെ സഹായിക്കും. ഇത് സന്ധിവാതം അല്ലെങ്കില്‍ പ്രമേഹം പോലുള്ള വിട്ടുമാറാത്ത അവസ്ഥകളെ നിയന്ത്രിക്കാനും സന്തുലിതാവസ്ഥ നിലനിര്‍ത്താനും സഹായിക്കുന്നു. ആരോഗ്യമുള്ള ഒരു മുതിര്‍ന്നയാള്‍ ഓരോ ആഴ്ചയും കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ആവശ്യമാണ്.
വിറ്റാമിന്‍ സപ്ലിമെന്റുകള്‍
ചില സമയങ്ങളില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യത്തിന് വിറ്റാമിനുകളോ അല്ലെങ്കില്‍ ധാതുക്കളോ ലഭിക്കാതെവരാം. സ്വാഭാവികമായും ഇവയുടെ അഭാവം മൂലം നിങ്ങളുടെ ശരീരം ശരീരത്തിനാവശ്യമായ ചില ഘടകങ്ങള്‍ ആഗിരണം ചെയ്യുകയോ ഉത്പാദിപ്പിക്കുകയോ ചെയ്യാതെവരും. ഈ അവസ്ഥ പരിഹരിക്കാന്‍ വിറ്റാമിന്‍ സപ്ലിമെന്റുകള്‍ ആവശ്യമാണ്. അതിനായി നിങ്ങളുടെ ഡോക്ടറുടെ അഭിപ്രായം തേടുക. പ്രായത്തിനനുസരിച്ച്, നിങ്ങളുടെ ശരീരം ആഗിരണം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം നഷ്ടപ്പെടാന്‍ തുടങ്ങും. ഇതിന്റെ അഭാവം നിങ്ങളുടെ അസ്ഥികളെ വേഗത്തില്‍ ക്ഷയിപ്പിക്കും.
പ്രത്യേകിച്ച് ആര്‍ത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകള്‍ക്ക് ഓസ്റ്റിയോപൊറോസിസ് കണ്ടുവരുന്നു. പാല്‍, തൈര്, ചീസ് എന്നിവ കാല്‍സ്യം ലഭിക്കുന്നതിനുള്ള നല്ല ഭക്ഷണ സ്രോതസുകളാണ്. കാല്‍സ്യം ആഗിരണം ചെയ്യാന്‍ നിങ്ങളുടെ ശരീരത്തിന് വിറ്റാമിന്‍ ഡി ആവശ്യമാണ്. ഇത് നിങ്ങളുടെ പേശികള്‍, ഞരമ്പുകള്‍, രോഗപ്രതിരോധ ശേഷി എന്നിവ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം തട്ടിക്കുക. വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമായ സാല്‍മണ്‍, അയല, മത്തി തുടങ്ങിയ കൊഴുപ്പ് മത്സ്യങ്ങള്‍ കഴിക്കുക.
സ്ട്രെസ് കുറക്കുക
ജോലിയുമായി ബന്ധപ്പെട്ട ക്ഷീണം കോശങ്ങളിലെ ഗുരുതരമായ ഡി.എന്‍.എയെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ടെലോമിയേഴ്സ് എന്നറിയപ്പെടുന്ന ഡി.എന്‍.എ വിഭാഗങ്ങളുടെ ദൈര്‍ഘ്യം ഗവേഷകര്‍ കണക്കാക്കി. കൂടുതല്‍ ജോലി സമ്മര്‍ദ്ദമുള്ള വ്യക്തികള്‍ക്ക് കുറഞ്ഞ അളവിലാണ് ടെലോമിയറുകളെന്ന് കണ്ടെത്തി. ടെലോമിയറുകള്‍ വളരെ കുറയുമ്പോള്‍ കോശങ്ങള്‍ക്ക് നാശമോ കേടുപാടുകളോ സംഭവിക്കുന്നു. ജോലിഭാരം അനുഭവിക്കാത്തവര്‍ക്ക് കൂടുതല്‍ ടെലോമിയറുകളുണ്ട്. ടെലോമിയര്‍ കുറവ് ശരീരത്തില്‍ പാര്‍ക്കിന്‍സണ്‍സ്, ടൈപ്പ് 2 പ്രമേഹം, ഹൃദയ രോഗങ്ങള്‍, കാന്‍സര്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ പുകവലിക്കുന്നവരാണെങ്കില്‍ ആ ശീലം ഉപേക്ഷിക്കുക. പുകവലി മസ്തിഷ്‌കത്തെ ബാധിക്കുകയും പ്രായമാകല്‍ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











