Latest Updates
-
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
വേനലില്‍ വാടിത്തളരും ശരീരം, ശക്തമായ പ്രതിരോധശേഷിക്ക് കഴിക്കണം ഈ സാധനങ്ങള്‍
വേനല്‍ക്കാലത്ത് പലപ്പോഴും ആരോഗ്യം പെട്ടെന്ന് വഷളാകുന്നു. നിര്‍ജ്ജലീകരണം, ഭക്ഷണത്തിന്റെ അഭാവം അല്ലെങ്കില്‍ മോശം ജീവിതശൈലി എന്നിവ കാരണം ഇത് സംഭവിക്കാം. മാറുന്ന സീസണുകളില്‍ നിങ്ങള്‍ വീണ്ടു വീണ്ടും രോഗബാധിതനാകുകയാണെങ്കില് നിങ്ങളുടെ പ്രതിരോധശേഷി ദുര്‍ബലമാണെന്ന് മനസിലാക്കുക. പ്രതിരോധശേഷി നിലനിര്‍ത്തുക എന്നത് ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, മതിയായ ഉറക്കം തുടങ്ങിയ ശീലങ്ങളെല്ലാം നിങ്ങളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.
ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ പിന്തുടരുന്നത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഇത് പല തരത്തിലുള്ള അണുബാധകളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. ചില ഭക്ഷണങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ശരീരത്തെ പോഷിപ്പിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കും. വേനല്‍ക്കാലത്ത് നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനായി കഴിക്കേണ്ട ചില ഭക്ഷണസാധനങ്ങള്‍ ഇതാ.

സിട്രിക് പഴങ്ങള്‍
വിറ്റാമിന്‍ എ, ബി6, സി എന്നിവയും മറ്റ് പല പോഷകങ്ങളും സിട്രിക് പഴങ്ങളില്‍ വളരെ കൂടുതലാണ്. ജോലിക്ക് മുമ്പോ ഉറക്കമുണര്‍ന്നതിന് ശേഷമോ ഒരു ഗ്ലാസ് തേന്‍ ചേര്‍ത്ത നാരങ്ങാവെള്ളം കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ദിവസം മുഴുവന്‍ നിങ്ങളെ ഊര്‍ജസ്വലമാക്കാനും സഹായിക്കും.
ഗ്രീന്‍ ടീ
മസാല ചായയും കാപ്പിയും പോലുള്ള ചൂടുള്ള പാനീയങ്ങള്‍ക്ക് പകരമായുള്ള ആരോഗ്യകരമായ ഒരു ബദലാണ് ഗ്രീന്‍ ടീ. ശരീരഭാരം നിലനിര്‍ത്തുന്നതിനോ കുറയ്ക്കുന്നതിനോ മാത്രമല്ല, ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കുന്നതിനും ഗ്രീന്‍ ടീ സഹായിക്കുന്നു. വേനല്‍ക്കാലത്ത് ചൂടുള്ള പാനീയങ്ങള്‍ ആസ്വദിക്കുന്ന ആളുകള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന് ജലാംശം നല്കുന്നതിനുമുള്ള മികച്ച ബദലാണിത്.
തൈര്
തൈര് വേനല്‍ക്കാലത്ത് നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. തൈരില്‍ പ്രോബയോട്ടിക്സ് കൂടുതലാണ്. പ്രോബയോട്ടിക്സിന് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ നിരവധി ഗുണങ്ങളുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ ദഹനം, ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉച്ചഭക്ഷണത്തോടൊപ്പം ഒരു സൈഡ് ഡിഷായി കഴിച്ചുകൊണ്ട് തൈര് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം അല്ലെങ്കില്‍ അതില്‍ കുറച്ച് തേന്‍ ചേര്‍ത്ത് ആസ്വദിക്കാം.
ഇഞ്ചി
സൂപ്പര്‍ ഫുഡുകളിലൊന്നായാണ് ഇഞ്ചിയെ കണക്കാക്കുന്നത്. ഇഞ്ചിക്ക് വൈവിധ്യമാര്‍ന്ന ഗുണങ്ങളുണ്ട്, കൂടാതെ ശരീരത്തെ ഏതെങ്കിലും അസുഖങ്ങളില്‍ നിന്നും രോഗവാഹകരില്‍ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു. ഇഞ്ചി നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക. നിങ്ങള്‍ കുടിക്കുന്ന ജ്യൂസുകളില്‍ കുറച്ച് ഇഞ്ചി കലര്‍ത്തി കുടിക്കുക.
ബട്ടണ്‍ കൂണ്
ഒരു പ്രതിരോധശേഷി ബൂസ്റ്ററാണ് ബട്ടര്‍ കൂണ്. ബട്ടണ്‍ കൂണില്‍ റൈബോഫ്ളേവിന്‍, നിയാസിന് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിനുകളും ശരീരത്തിന് വളരെയധികം ഗുണം ചെയ്യും. കൂണ് കറിവച്ചോ മറ്റോ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
മധുരക്കിഴങ്ങ്
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പോഷകങ്ങളുടെ മികച്ച ഉറവിടവുമാണ് മധുരക്കിഴങ്ങ്. ഇത് ഉരുളക്കിഴങ്ങിന് ആരോഗ്യകരമായ ഒരു പകരക്കാരനാണ്. അതിനാല്‍ ഉരുളക്കിഴങ്ങിന് പകരമായി നിങ്ങളുടെ ഭക്ഷണത്തില്‍ മധുരക്കിഴങ്ങ് ഉള്‍പ്പെടുത്താവുന്നതാണ്.
വെളുത്തുള്ളി
ഇഞ്ചി പോലെ വെളുത്തുള്ളിയും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഏറ്റവും മികച്ച സൂപ്പര്‍ ഫുഡായി കണക്കാക്കപ്പെടുന്നു. വെളുത്തുള്ളിക്ക് മികച്ച രോഗശാന്തി ഗുണങ്ങളുണ്ട്, മാത്രമല്ല ബാക്ടീരിയ, ഫംഗസ് മുതലായ വിവിധ രോഗകാരികളെയും ചെറുക്കാന്‍ സഹായിക്കുന്നു.
ഫ്രൂട്ട് ജ്യൂസ്
പഴങ്ങള്‍ എല്ലാംതന്നെ വൈവിധ്യമാര്‍ന്ന പോഷകങ്ങളും രോഗശാന്തി ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ വേനല്‍ക്കാലത്ത് രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും പഴങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ നല്ല മാര്‍ഗമില്ല. പക്ഷേ ഫ്രഷ് ഫ്രൂട്ട് ജ്യൂസ് തന്നെ പതിവായി കഴിക്കുക. പഴങ്ങള്‍ പലതരം പോഷകങ്ങള്‍ നല്‍കിക്കൊണ്ട് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തില്‍ ജലാംശം നല്‍കുകയും നിറയ്ക്കുകയും ചെയ്യുന്നു. അങ്ങനെ രോഗവാഹകരില്‍ നിന്ന് സ്വയം സംരക്ഷിക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
