Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
എഴുന്നേല്‍ക്കുമ്പോഴുള്ള ക്ഷീണം കിടക്കയില്‍ കളയാം: ദിവസം മുഴുവന്‍ ഉഷാറാവാന്‍ ഇവ കഴിക്കാം
പലപ്പോഴും രാവിലെ എഴുന്നേല്ക്കുമ്പോള് ചിലരിലെങ്കിലും നില്ക്കുന്ന ക്ഷീണം ആ ദിവസത്തെ മുഴുവന്‍ പ്രശ്നത്തിലാക്കുന്നതാണ്. പലപ്പോഴും നിങ്ങള്‍ ശ്രദ്ധിക്കാതെ വിടുന്ന പല കാര്യങ്ങളും ആ ക്ഷീണത്തിന് പുറകിലുണ്ടാവാം എന്നതാണ് സത്യം. പക്ഷേ ഇതിന്റെ യഥാര്‍ത്ഥ കാരണം പലരും ചിന്തിക്കുന്നില്ല. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഇത്തരം ക്ഷീണത്തെ പ്രതിരോധിക്കാനുള്ള വഴിയാണ് നാം ചിന്തിക്കേണ്ടത്. അതില്‍ രാവിലെ തന്നെ കഴിക്കുന്ന ഭക്ഷണവും ഒരു വലിയ പങ്ക് വഹിക്കുന്നു.
പല കാരണങ്ങള്‍ കൊണ്ട് രാവിലെ നമുക്ക് ക്ഷീണം ഉണ്ടാവാം. പലരും പറഞ്ഞ് കേട്ടിട്ടില്ലേ, ഒരു ഗ്ലാസ്സ് ചായ രാവിലെ തന്നെ കുടിക്കുമ്പോള്‍ അത് നിങ്ങളുടെ ക്ഷീണത്തെ ഇല്ലാതാക്കും ഉന്മേഷം കിട്ടും എന്നെല്ലാം. അതേ തിയറി തന്നെയാണ് നാം കഴിക്കുന്ന ഭക്ഷണത്തിലും പ്രാവര്‍ത്തികമാവുന്നത്. എന്തായിരിക്കാം ക്ഷീണത്തിന് കാരണം എന്നതു പോലെ തന്നെയാണ് എന്ത് കഴിച്ചാല്‍ ഈ ക്ഷീണത്തെ ഒഴിവാക്കാം എന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകള്‍
അതിരാവിലെയുള്ള ക്ഷീണത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഇത്. പലപ്പോഴുംമധുരമുള്ള ഭക്ഷണങ്ങളും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകളും കഴിക്കുന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. അതുപോലെ തന്നെ പെട്ടെന്ന് കുറയുകയും ചെയ്യും. അതാണ് പ്രമേഹ രോഗമുള്ളവര്‍ക്ക് രാവിലെ ക്ഷീണം തോന്നുന്നത്. ഇവര്‍ക്ക് ഉറക്കം കൂടുതലാവുന്നതിന്റെഫലമായി പലപ്പോഴും അത് രാവിലെ ഒരു ക്ഷീണത്തിലേക്ക് എത്തുകയും ചെയ്യും.
പോഷകങ്ങളുടെ കുറവ്
നമ്മുടെ ശരീരത്തില്‍ ആവശ്യത്തിന് പോഷകങ്ങള്‍ എത്താത്ത അവസ്ഥയിലും അത് ശരീരത്തിന് ക്ഷീണമുണ്ടാക്കുന്നു. പ്രത്യേകിച്ച് അയേണ്‍ പോലുള്ളവയുടെ പോരായ്മകള്‍ നമ്മുടെ ക്ഷീണത്തിന് കാരണമാരുന്നു. ഇത് രക്തത്തിലെ ഓക്സിജന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നു. ഇതാണ് ബലഹീനതയും ക്ഷീണവും വര്‍ദ്ധിപ്പിക്കുന്നത്. കൂടാതെ വിറ്റാമിന്‍ ബി 12 ന്റെ കുറവും ഒരു കാരണം തന്നെയാണ്. ഇതിനെ പരിഹരിക്കാനായി മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ദിനവും കഴിക്കാന്‍ ശ്രദ്ധിക്കണം.
നിര്‍ജ്ജലീകരണം
ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വെള്ളം ലഭിക്കാത്തത് പലപ്പോഴും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നിങ്ങളിലുണ്ടാക്കുന്നു. ക്ഷീണം, തലവേദന എന്നിവ രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ നിങ്ങളെ അലട്ടുകയാണെങ്കില്‍ അത് നല്ലതുപോലെ ശ്രദ്ധിക്കേണ്ടതാണ്. നിര്‍ജ്ജലീകരണം മൂലം ശാരീരിക മാനസിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നുണ്ട്. ഇതെല്ലാം രാവിലെയുള്ള ക്ഷീണത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇതിനെയെല്ലാം പരിഹരിക്കുന്നതിനും ക്ഷീണമേതുമില്ലാതെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ അല്ലെങ്കില്‍ എന്തൊക്കെ ഭക്ഷണങ്ങള്‍ ശീലമാക്കണം എന്ന് നമുക്ക് നോക്കാം.
ഓട്സ്
ദിവസം മുഴുവന്‍ നില്ക്കുന്ന ഊര്‍ജ്ജം ശരീരത്തിന് നല്കുന്ന ഒന്നാണ് ഓട്സ്. ഇത് അതിസങ്കീര്‍ണ ഗുണങ്ങള്‍ നല്കുന്ന കാര്‍ബോഹൈഡ്രേറ്റാണ്. കൂടാതെ നാരുകളുടെ കലവറ കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ദഹനാരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരുന്നതിനും എല്ലാം പരിഹാരം കാണാന്‍ രാവിലെ ഓട്സ് കഴിക്കുന്നത് നല്ലതാണ്. അരക്കപ്പ് ഓട്സ് ആണ് കൃത്യമായ അളവ്. ഇത് അമിതവണ്ണത്തെ ചെറുക്കുകയും ചെയ്യുന്നു.
മുട്ട
പ്രോട്ടീന്റെ കലവറയാണ് മുട്ട എന്ന് നമുക്കറിയാം. ഇത് ശരീരത്തിന്റെ ടിഷ്യൂകളുടെ പുനരുത്പാദനത്തിനും ആരോഗ്യത്തിനും സഹായിക്കുന്നു. കൂടാതെ ഊര്‍ജ്ജ ഉത്പാദനത്തിന് ആവശ്യമായ വിറ്റാമിന്‍ ബിയും മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദിനവും രാവിലെ ഒരു മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് വയറു നിറക്കുക മാത്രമല്ല ശാരീരിക മാനസിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ദിനവും ഒരു മുട്ടകഴിക്കാമെങ്കിലും കൊളസ്ട്രോള്‍ ഉള്ളവര്‍ മുട്ടയുടെ വെള്ള മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം.
യോഗര്‍ട്ട്
ഗ്രീക്ക് യോഗര്‍ട്ട് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ്. ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും എല്ലാം ഗ്രീക്ക് യോഗര്ട്ട്സഹായിക്കുന്നു. ശരീരത്തിന് ആവശ്യത്തിനുള്ള പ്രോബയോട്ടിക്സ് ഇതിലുണ്ട്. കൂടാതെ ഇതില്‍ പഞ്ചസാരയുടെ അളവ് വളരെ കുറവാണ്. രാവിലേയും വൈകുന്നേരവും ഇത് ശീലമാക്കാം. ശാരീരിക മാനസിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് യോഗര്‍ട്ട് സഹായിക്കും.
നട്സ്
നട്സ് പലരും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്നാല്‍ ഇത് അതിരാവിലെ കഴിച്ച് നോക്കിയിട്ടുണ്ടോ? നിങ്ങളെ ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ സംരക്ഷിക്കുന്നതിനായി സഹായിക്കുന്നതാണ് നട്സ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവയെല്ലാം തന്നെ നട്സില്‍ ധാരാളം ഉണ്ട്. ഇതെല്ലാം ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് പരിമിതപ്പെടുത്തുന്നതിനും ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ബെറി
ബെറികള്‍ നമ്മുടെ നാട്ടില്‍ അത്ര സുലഭമല്ലെങ്കിലും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ആരേയും തോല്‍പ്പിക്കും. ഇതിലുള്ള ആന്റിഓക്സിഡന്റുകളും നാരുകളും തന്നെയാണ് ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നത്. ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ ഇരിക്കുന്നതിനും ശരീരത്തെ കൂടുതല്‍ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. രാവിലെ ബ്രേക്ക്ഫാസ്റ്റിനോടൊപ്പം ഇത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലാവും. കൂടാതെ നല്ല ഓര്‍മ്മശക്തിക്കും മികച്ചതാണ് ഇത്തരം ബെറികള്‍
വാഴപ്പഴം
നിങ്ങളുടെ ഊര്‍ജ്ജനിലയെ വര്‍ദ്ധിപ്പിക്കുന്നതിന് ഇതിലും നല്ലൊരു ഓപ്ഷനില്ല എന്ന് തന്നെ പറയാം. അത്രയധികം ഗുണങ്ങളാണ് വാഴപ്പഴം ശരീരത്തിന് നല്‍കുന്നത്. കൂടാതെ ദീര്‍ഘദൂര യാത്ര നടത്തുമ്പോള്‍ പോലും നിങ്ങള്‍ക്ക് വാഴപ്പഴം ശീലമാക്കാം. ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ വാഴപ്പഴം നിങ്ങളെ സഹായിക്കുന്നു. പഴത്തില്‍ ആവശ്യത്തിന് പൊട്ടാസ്യം, നാരുകള്‍, വിറ്റാമിനുകള്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്െന ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
