Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
ആരോഗ്യം തകരാറിലാക്കുന്ന വില്ലന്‍, കൊളസ്ട്രോള്‍ ലെവല്‍ ഉയര്‍ത്തും ഈ ഭക്ഷണങ്ങള്‍
ശരീരത്തിന് കൊളസ്ട്രോള്‍ ഒരു അവിഭാജ്യ ഘടകമാണ്. എന്നാല്‍ അത് കൂടാതെ നോക്കേണ്ടതാണ് പ്രധാനം. ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ കൊളസ്ട്രോള്‍ നിങ്ങളെ സഹായിക്കുന്നു. രണ്ട് വ്യത്യസ്ത തരം കൊളസ്ട്രോള്‍ ഉണ്ട്. ഈ രണ്ട് തരങ്ങളെ എച്ച്ഡിഎല്‍ (ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍), എല്‍ഡിഎല്‍ (ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍) എന്ന് തരംതിരിച്ചിരിക്കുന്നു.
ഇതില്‍ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ ആരോഗ്യകരവും ശരീരത്തിന് പ്രധാനപ്പെട്ടതുമാണ്. എന്നാല്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ ശരീരത്തിന് അങ്ങേയറ്റം അനാരോഗ്യകരമാണ്. കൊളസ്ട്രോള്‍ കൂടാന്‍ കാരണം പ്രധാനമായും അനാരോഗ്യകരമായ ഭക്ഷണങ്ങളാണ്. കൊളസ്ട്രോള്‍ അടങ്ങിയ വിവിധ ഭക്ഷണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. ഈ ലേഖനത്തില്‍ നിങ്ങളുടെ ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിപ്പിക്കുന്ന ചില ഭക്ഷണസാധനങ്ങളെക്കുറിച്ച് വായിച്ചറിയാം.

നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും
ശരീരത്തിന് ആവശ്യമായ മൊത്തം കൊളസ്ട്രോളിന്റെ 80 ശതമാനവും കരളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനം കൊളസ്ട്രോള്‍ മാത്രമേ കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് നമ്മുടെ ശരീരത്തിനു ലഭിക്കുന്നുള്ളു.
എല്‍.ഡി.എല്‍
ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നതാണ് ഈ കൊളസ്ട്രോള്‍. രക്തത്തില്‍ ഇതിന്റെ അളവ് കൂടിയാല്‍ ഇത് രക്തധമനികള്‍ക്കുള്ളില്‍ അടിഞ്ഞുകൂടി ആരോഗ്യപരമായ പല അപകടങ്ങള്‍ക്കും കാരണമാകും.
എച്ച്.ഡി.എല്‍
ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ നല്ല കൊളസ്ട്രോള്‍. ഈ കൊളസ്ട്രോള്‍ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാതെ അതിനെ കരളിലെത്തിക്കാന്‍ സഹായിക്കുന്നു.
ശരീരത്തില്‍ മോശം കൊളസ്ട്രോള്‍ എങ്ങനെ വര്‍ദ്ധിപ്പിക്കുന്നു ?
ഉദാസീനമായ ജീവിതശൈലിയിലോ അനാരോഗ്യകരമായ ഭക്ഷണശീലത്തിലോ നിങ്ങളുടെ ശരീരത്തില്‍ മോശം കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നത് സാധാരണയായി ശരീരത്തില്‍ ഉണ്ടാകുന്ന ഒന്നാണ്. എന്നാല്‍ ഇത് ദീര്‍ഘകാലം തുടര്‍ന്നാല്‍ ഹൃദയാഘാതത്തിനും ഹൃദയസംബന്ധമായ മറ്റു രോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. എന്നിരുന്നാലും, ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് ഒരു നിശ്ചിത അളവിലുള്ള കൊളസ്ട്രോള്‍ ആവശ്യമാണ്. പക്ഷേ ശരീരത്തില്‍ മോശം കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നത് അമിതവണ്ണത്തിനും ഹൃദയ രോഗങ്ങള്‍ക്കും കാരണമാകും. എണ്ണമയമുള്ളതുമായ ഭക്ഷണങ്ങളില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും ദോഷകരമായ ഘടകങ്ങളായി കൊളസ്ട്രോളിനെ പലപ്പോഴും കണക്കാക്കപ്പെടുന്നു എന്നതാണ് ശ്രദ്ധേയം. എന്നാല്‍ ശരീരത്തില്‍ കൊളസ്ട്രോള്‍ വര്‍ദ്ധിക്കാന്‍ നിരവധി കാരണങ്ങളുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ശരീരം കൊളസ്ട്രോളിനെ എങ്ങനെ നിയന്ത്രിക്കും
ശരീരത്തിലെ കൊളസ്ട്രോളിന്റെ 25% മാത്രമേ ഭക്ഷണ സ്രോതസ്സുകളില്‍ നിന്നുള്ളൂ. ബാക്കിയുള്ളവ കരള്‍ ഉത്പാദിപ്പിക്കുന്നു. വാസ്തവത്തില്‍, കൊളസ്ട്രോളിന്റെ അമിത ഉപഭോഗം തുലനം ചെയ്യാന്‍ ശരീരം സ്വാഭാവികമായും ഉണ്ടാക്കുന്ന കൊളസ്ട്രോളിന്റെ അളവ് കുറച്ചുകൊണ്ട് സഹായിക്കുന്നു. ഭക്ഷണത്തിലെ കൊളസ്ട്രോള്‍ ഉപഭോഗം കുറയുമ്പോള്‍, ആരോഗ്യകരമായ ബാലന്‍സ് നിലനിര്‍ത്തുന്നതിന് ശരീരം കൊളസ്ട്രോള്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. നല്ല കൊളസ്ട്രോള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ മോശം കൊളസ്ട്രോള്‍ നിലയെ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നും പഠനങ്ങള്‍ പറയുന്നു.
ചീത്ത കൊളസ്ട്രോളിന് കാരണമാകുന്ന ഭക്ഷണങ്ങള്‍
മുട്ട, മത്തി, കക്കയിറച്ചി, മറ്റ് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഉയര്‍ന്ന കൊളസ്ട്രോള്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന കുറച്ച് ഭക്ഷണങ്ങള്‍ നമുക്ക് നോക്കാം. ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നന്ന്.
വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങള്‍
കലോറി, ട്രാന്‍സ് ഫാറ്റ്, അമിതമായ ലവണങ്ങള്‍ എന്നിവ അടങ്ങിയ വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങളോട് തീര്‍ച്ചയായും നിങ്ങള്‍ നോ പറയണം. കാരണം, ഇവ ശരീരത്തില്‍ എളുപ്പത്തില്‍ ചീത്ത കൊളസ്ട്രോള്‍ നിറയ്ക്കുന്നവയാണ്. വാസ്തവത്തില്‍, ഈ ഭക്ഷണങ്ങളില്‍ അവശ്യ പോഷകങ്ങള്‍ ഒന്നും തന്നെ അടങ്ങിയിട്ടില്ല. മാത്രമല്ല ഇവയുടെ അമിതമായ കൊഴുപ്പ് ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും.
മധുരപലഹാരങ്ങള്‍
കേക്ക്, ഐസ്ക്രീം, പേസ്ട്രി, മിഠായി എന്നിവ പോലുള്ള മധുരപലഹാരങ്ങള്‍ അമിതവണ്ണത്തിനും ട്രൈഗ്ലിസറൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. ഇത് പ്രമേഹം, ഹൃദയ രോഗങ്ങള്‍, മറ്റ് ജീവിതശൈലി വൈകല്യങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യതും വര്‍ദ്ധിപ്പിക്കും. മാത്രമല്ല, പഞ്ചസാര നിറച്ച പലഹാരങ്ങളില്‍ പോഷകങ്ങളും കുറവാണ്. മിക്കവയിലും സീറോ കലോറിയാണ്. അതിനാല്‍ ചീത്ത കൊളസ്ട്രോളിന് കാരണമാകുന്ന ഇത്തരം ഭക്ഷണങ്ങളും പരമാവധി കുറയ്ക്കുക.
ഫാസ്റ്റ് ഫുഡുകള്‍
ജങ്ക് ഫുഡ് അല്ലെങ്കില്‍ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ആരോഗ്യപരമായ നിരവധി അസ്വസ്ഥതകള്‍ക്ക് കാരണമാകും. ഇവ പതിവായി കഴിക്കുന്നത് കൊളസ്ട്രോള്‍, അമിതവണ്ണം, രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനവ് എന്നിവയ്ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഹൃദ്രോഗങ്ങള്‍ അല്ലെങ്കില്‍ ധമനികളുടെ തടസ്സം കുറയ്ക്കുന്നതിന് ഫാസ്റ്റ് ഫുഡുകള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
പ്രോസസ് ചെയ്ത മാംസം
റെഡി-ടു-ഈറ്റ് മാംസങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രധാന ഭക്ഷണസാധനമാണ്. കൂടാതെ, സോസേജുകള്‍, ബേക്കണ്‍ പോലുള്ള സംസ്കരിച്ച മാംസങ്ങളുടെ അമിത ഉപഭോഗം ഹൃദ്രോഗ സാധ്യതയും വന്‍കുടല്‍ കാന്‍സര്‍ പോലുള്ള ചില അര്‍ബുദങ്ങളും വര്‍ദ്ധിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
