Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
പാവപ്പെട്ടവന്റെ ആപ്പിള്‍; എന്നും കഴിച്ചാല്‍ കാന്‍സര്‍ വരെ തോറ്റുപോകും, യൗവ്വനം ഒപ്പം നില്ക്കും
എല്ലാ ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റിനിര്‍ത്താമെന്നാണ് ചൊല്ല്. അതായത് രോഗങ്ങള്‍ ഉണ്ടാകില്ലെന്ന്. കാര്യം ശരിയാണ്, ആപ്പിളിന്റെ ആരോഗ്യഗുണങ്ങള്‍ അത്രയ്ക്കാണ്. പക്ഷേ എന്നും ആപ്പിള്‍ കഴിക്കണമെങ്കില്‍ ഒരാള്‍ക്ക് മാത്ര കുറഞ്ഞത് ഒരുകിലോ ആപ്പിള്‍ വേണം. ഒരു കിലോ ആപ്പിളിന് ഒരു കിലോ ആപ്പിളിന് എത്രയാണ് വിലയെന്നറിയാമോ. കുറഞ്ഞത് 250 രൂപയെങ്കിലും വേണം നല്ല ഇനത്തില്‍ പെട്ട ആപ്പിള്‍ ഒരു കിലോ വാങ്ങാന്‍. ആപ്പിളിന്റെ വില കണക്കിലെടുത്ത് എന്നും ഒരു ആപ്പിള്‍ എന്നത് മാസത്തിലൊരു ആപ്പിള്‍ ആക്കി മാറ്റുന്നവര്‍, അതും ഇല്ലാത്തവര്‍ ധാരാളമാണ്. പക്ഷേ അവര്‍ക്കും വേണ്ടേ ആരോഗ്യം.

മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന പഴഞ്ചല്ലിലേക്ക് വരാം. ആപ്പിളിന്റെയും വിലകൂടിയ മറ്റ് പഴങ്ങളുടെയും ആരോഗ്യഗുണങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മുറ്റത്തും പറമ്പിലും ആരോടും ചോദിക്കാതെ പൊട്ടിമുളച്ച് വളമോ വെള്ളമോ തരാത്തതിന് ഒരു പരിഭവവും കാണിക്കാതെ അതിവേഗം വളര്‍ന്ന് നിറഞ്ഞുകായ്ച്ച് പഴുത്ത കായ്ക്കളുമായി ഇവയൊന്ന് പറിക്കൂ എന്ന ദയനീയ യാചനയോട് നില്ക്കുന്ന ഒരു കക്ഷിയുണ്ട്, സാക്ഷാല്‍ പപ്പായ. കറമൂസയെന്നും ഓമയ്ക്കയെന്നുമെല്ലാം അറിയപ്പെടുന്ന ഈ പാവപ്പെട്ട പഴത്തിന് ആപ്പിളിനെ വെല്ലുന്ന ഗുണങ്ങളാണ്. ഒരിത്തിരി സ്ഥലമുണ്ടെങ്കില്‍ ആര്‍ക്കും ഒരു ശല്യമാകാതെ പപ്പായ മരം വളരും. വളമൊന്നും കൂടാതെ കായ്ക്കും. പച്ച കായ കൊണ്ട് കറിയും തോരനും വെക്കാം. തേനൂറും രുചിയുള്ള പഴുത്ത പപ്പായ പോഷകങ്ങളുടെ കലവറായാണ്. ഇനി വല്ലാതെ പഴുത്തുപോയവ മുഖത്ത് തേക്കുകയാണെങ്കില്‍ ഇതിലും നല്ല ഫേഷ്യല്‍ വേറെ കിട്ടില്ല.
എപ്പോഴും സുലഭമായി ലഭിക്കുന്ന പപ്പായ എന്നും കഴിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുക എന്ന് നോക്കാം.
പപ്പായയുടെ പോഷക ഗുണങ്ങള്‍
പപ്പായയില്‍ ധാരാണം എന്‍സൈമുകളും ആന്റിഓക്സിഡന്റുകളും പലതരം പോഷകങ്ങളും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ പ്രാതലിന് മുമ്പ് കഴിക്കാന്‍ ഏറ്റവും നല്ല പഴമാണ് പപ്പായ. കലോറി കുറവാണ് എന്നതിനാല്‍ എത്ര കഴിച്ചാലും വണ്ണം വെക്കുമെന്ന പേടി വേണ്ട. 157 ഗ്രാം പപ്പായയില്‍ കേവലം 68 കലോറി മാത്രമേ ഉള്ളൂ എന്നാണ് പറയപ്പെടുന്നത്. കൂടാതെ ഫൈബര്‍, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിന്‍ എ, സി, ഇ, കരെ എന്നിവയുടെയും മികച്ച കലവറയാണ് പപ്പായ.
വെറും വയറ്റില്‍ പപ്പായ കഴിച്ചാലുള്ള ഗുണങ്ങള്‍
വണ്ണം കുറയ്ക്കാം
അമിതവണ്ണവും കുടവയറും കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഉത്തമ പ്രതിവിധിയാണ് പപ്പായ. ഇവര്‍ക്ക് വിശപ്പ് തോന്നുമ്പോള്‍ പട്ടിണി കിടക്കണ്ട, ധൈര്യമായി പപ്പായ കഴിക്കാം. രാവിലെ തന്നെ വെറുംവയറ്റില്‍ പപ്പായ കഴിക്കുമ്പോള്‍ ദിവസം മുഴുവന്‍ വിശപ്പിനെ അകറ്റിനിര്‍ത്താം. കലോറി കുറവായത് കൊണ്ടും ഫൈബര്‍ ധാരാളം ഉണ്ട് എന്നതിനാലും പപ്പായ കഴിച്ചത് കൊണ്ട് വണ്ണം കൂടില്ല. വിശപ്പ് കുറയുന്നത് കൊണ്ട് മറ്റ് ഭക്ഷണങ്ങളിലൂടെ ശരീരത്തിലെത്തുന്ന കലോറി കുറയ്ക്കാനുള്ള അവസരവും ലഭിക്കും.
ഹൃദയത്തിന് കരുതല്‍
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, ഫൈബര്‍, വൈറ്റമിന്‍ എന്നിവ ഹൃദയവുമായി ബന്ധപ്പെട്ട തകരാറുകളെയും രോഗങ്ങളെയും അകറ്റി നിര്‍ത്തും. കൊളസ്ട്രോള്‍ കൂടിയവര്‍ക്ക് ആശാനെ വരുതിയില്‍ നിര്‍ത്താനും പപ്പായ ബെസ്റ്റാണ്. രക്തത്തിന്റെ ഒഴുക്ക് മെച്ചപ്പെടുത്തിക്കൊണ്ട് ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും പപ്പായ സഹായിക്കും. പപ്പായയ്ക്ക് നല്ല മധുരമാണെങ്കിലും അതിലെ പഞ്ചസാരയുടെ അളവ് കുറവാണ്. മാത്രമല്ല പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് പ്രമേഹമുള്ളവര്‍ക്ക് ഷുഗറ് നിയന്ത്രിക്കാനും പപ്പായ കഴിക്കാം. പപ്പായയിലെ പപ്പൈയ്ന്‍ എന്‍സൈം ഒരു വേദനാസംഹാരിയാണ്. സൈറ്റോക്കിനിന് ഉല്‍പ്പാദനത്തിലൂടെ നീര്‍ക്കെട്ട് തടയാനും ഇവ സഹായിക്കും.
ചര്‍മ്മസൗന്ദര്യം കാത്തുസൂക്ഷിക്കും
വിലകൂടിയ സൗന്ദര്യസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ക്ക് പിന്നാലെ പോകുന്നവര്‍ പപ്പായയുടെ ഗുണങ്ങള്‍ അറിഞ്ഞുവെക്കുന്നത് നല്ലതാണ്. പപ്പായയില്‍ കാണപ്പെടുന്ന എന്‍സൈമുകളും ആന്റി ഓക്സിഡന്റുകളും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കുകയും സുഷിരങ്ങള്‍ അടയ്ക്കുകയും ചുളിവുകളെ തടയുകയും ചെയ്യും. ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഒറ്റമൂലിയാണ് പപ്പായ. ചര്‍മ്മത്തിലെ മുറിവുകള്‍ മാറാനും പൊള്ളലേല്ക്കുമ്പോള് ഉണ്ടാകുന്ന അണുബാധ തടയാനും പപ്പായയ്ക്ക് കഴിയും. എന്നും വെറും വയറ്റില്‍ പപ്പായ കഴിക്കുമ്പോള്‍ ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുകയും മികച്ച ദഹനത്തിലൂടെ ചര്‍മ്മ സൗന്ദര്യം ലഭിക്കുകയും ചെയ്യും.
മലബന്ധത്തിനോട് ബൈ പറയാം
വെറുംവയറ്റില്‍ പപ്പായ കഴിച്ചാല്‍ ശോധന കൃത്യമാകും. പപ്പായയിലെ ഫൈബര്‍ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യും. അതിലുള്ള ദഹനരസങ്ങള്‍ ഭക്ഷണത്തെ വിഘടിപ്പിക്കുകയും ഉദരത്തിലെ ഭക്ഷണാവശിഷ്ടങ്ങള്‍ പൂര്‍ണമായി നീക്കുകയും ചെയ്യും.
കാന്‍സര്‍ തടയും
കാന്‍സര്‍ വരാതിരിക്കുന്നതിനുള്ള വഴികള്‍ തേടി ദൂരയെങ്ങും പോകണ്ട. എന്നും ഒരു പാത്രം പപ്പായ കഴിച്ചാല്‍ മതി. പപ്പായയില്‍ അടങ്ങിയിട്ടുള്ള ലൈക്കോപീന്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ കോശവളര്‍ച്ചയും ഓക്സിഡേറ്റീവ് സ്ട്രെസ്സും കുറയ്ക്കും. ഇത് കാന്‍സര്‍ സാധ്യത കുറയ്ക്കും. സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് പപ്പായ എന്നും കഴിക്കുന്നത് വളരെ നല്ലതാണ്. പപ്പായയിലെ കരോട്ടിന്‍ ഗര്‍ഭപാത്രത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. മാത്രമല്ല ആര്‍ത്തവചക്രം ക്രമപ്പെടുത്താനും കരോട്ടിന്‍ സഹായിക്കും. ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കാന്‍ ഇത് നല്ലതാണ്.
പാര്‍ശ്വഫലങ്ങള്‍
പപ്പായയ്ക്ക് ഇത്രയേറെ ആരോഗ്യഗുണങ്ങള്‍ ഉണ്ടെങ്കിലും ചില പാര്‍ശ്വഫലങ്ങളും ഉണ്ട്. പച്ച പപ്പായ, അല്ലെങ്കില്‍ പകുതി പഴുത്ത പപ്പായയില്‍ ലാറ്റക്സിന്റെ അളവ് കൂടുതലാണ്. പൂരിതമായ ലാറ്റക്സ് ഗര്‍ഭപാത്ര സങ്കോചത്തിനിടയാക്കുമെന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടാണ് ഗര്‍ഭിണികളായവര്‍ പച്ച പപ്പായ കഴിക്കരുത് എന്ന് പറയുന്നത്. അമിതമായി പച്ച പപ്പായ കഴിക്കുന്നതിലൂടെ ലാറ്റക്സ് കൂടുതലായി അകത്ത് ചെല്ലുകയും അത് അന്നനാളത്തിലെ സ്തരത്തിന് കേടുണ്ടാക്കുകയും ചെയ്യും.രക്തസമ്മര്‍ദ്ദം കുറഞ്ഞവരും ഭക്ഷണ അലര്‍ജി ഉള്ളവരും പപ്പായ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
