Latest Updates
-
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം
കുഞ്ഞുങ്ങള്ക്ക് നല്കാം ചിയ സീഡ്സ്: പ്രോട്ടീന് സമ്പുഷ്ടം , ഗുണങ്ങളുടെ കലവറ
സൂപ്പര് ഫുഡ് വിഭാഗത്തില്പെടുന്ന ചിയ സീഡ്സ് എല്ലാവര്ക്കും ഇന്ന് സുപരിചിതമായ ഒന്നാണ്. അമിതവണ്ണം കുറയ്ക്കാന് സഹായിക്കുന്ന ഇവ മുതിര്ന്നവര്ക്ക് ഏറെ ഉപകാരപ്രദമായ ഒരു ഭക്ഷണമായി വിലയിരുത്തപ്പെടുന്നു. ചിയ സീഡ്സ് തെക്കേ അമേരിക്കന് ഉല്പന്നമാണ്.നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമായ ചിയ മുതിര്ന്നവര്ക്ക് എന്ന പോലെ കുട്ടികള്ക്കും ഒരു സൂപ്പര് ഫുഡാണ് എന്ന് പലര്ക്കും അറിയില്ല.

ആരോഗ്യവിദഗ്ധര് പറയുന്നത് പ്രകാരം, ആറ് മാസം മുതല് പ്രായമുള്ള കുഞ്ഞുങ്ങള്ക്ക് മിതമായ അളവില് ചിയ സീഡ്സ് നല്കാവുന്നതാണ്. വെള്ളത്തില് ഇരുപത് മിനുട്ട് നേരത്തോളം കുതിര്ത്തിയ ശേഷം പുഡ്ഡിംഗ് , കുറുക്ക്, കുടിക്കാനുള്ള വെള്ള, ജ്യുസ് എന്നിവയിലെല്ലാം ചേര്ത്ത് കുട്ടികള്ക്ക് ചിയ വിത്തുകള് നല്കാം. ഇനി ഇത് കുട്ടികള്ക്ക് എങ്ങനെ ഗുണം ചെയ്യുന്നുവെന്ന് നോക്കാം.
കാല്സ്യത്തിന്റെ കലവറ
പലകുട്ടികള്ക്കും പാല് കുടിക്കുക, മുട്ട കഴിക്കുക തുടങ്ങിയ കാര്യങ്ങള്ക്കു വലിയ മടിയാണ്. അതിനാല് തന്നെ പലപ്പോഴും ആവശ്യമായ കാല്സ്യം ശരീരത്തില് എത്തുന്നില്ല. ചിയ കാല്സ്യത്തിന്റെ കലവറയാണ്.പാലിലുള്ളത്രത്തോളം കാല്സ്യം ഈ വിത്തുകളിലുമുണ്ട്. പാലുല്പന്നങ്ങള് കഴിയ്ക്കാന് താല്പര്യപ്പെടാത്തവര്ക്ക് ചിയ നിര്ബന്ധമായും നല്കാം. പ്രോട്ടീന് സമ്പുഷ്ടമായ ഇത് മസില് ആരോഗ്യത്തിന് സഹായിക്കും.
മലബന്ധം ഇല്ലാതാക്കുന്നു
കുട്ടികള്ക്ക് ഉണ്ടാകുന്ന ഒരു പ്രധാന ശാരീരിക പ്രശ്നമാണ് മലബന്ധം. നാരുകള് ഏറെ അടങ്ങിയ ഭക്ഷണമാണ് ചിയ. ഈ ഫൈബറുകള് ശോധന സുഗമമാക്കാനും കുടലിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്നു. ചെറുപ്പം മുതല്ക്ക് ചിയ ശീലമാക്കിയാല് കാന്സറിനെ വരെ പ്രതിരോധിക്കാന് കഴിയുമെന്നാണ് കരുതുന്നത്. ആറ് മാസം മുതല് പ്രായമുള്ള കുഞ്ഞുങ്ങളില് ചിയ സീഡ്സ് സ്ഥിരമായി കഴിക്കുന്നത് മൂലം രോഗപ്രതിരോധ ശേഷി പോലും വര്ധിച്ചതായി കണ്ടു വരുന്നു.
ചര്മത്തിനും മുടിക്കും ഉത്തമം
ചര്മം തിളങ്ങാനും ഇടതൂര്ന്ന ആരോഗ്യമുള്ള മുടി വളരാനും ചിയ വിത്തുകള് സഹായിക്കുന്നു. ചിയ ഓരോ വ്യക്തിയും ആഴ്ചയില് രണ്ടു മൂന്നു തവണയെങ്കിലും കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധര് പറയുന്നത്. ഗര്ഭിണികള്ക്കും ഇത് മിതമായ തോതില് കഴിയ്ക്കാം. ഇത് കുതിര്ത്ത് കഴിയ്ക്കാം. എന്തെങ്കിലും ഭക്ഷണത്തില് ഇട്ടു കഴിയ്ക്കുന്നതാണ് കൂടുതല് നല്ലത്. എല്ലുകള്ക്ക് ബലം നല്കാനും ഇത് ഉത്തമമാണ്.
ഉണര്വോടെ ഇരുത്തുന്നു
പഠിക്കുന്ന കുട്ടികളില് ഏറ്റവും അത്യാവശ്യമായി വേണ്ട ഒരു കാര്യം എനര്ജിയാണ്. ചിയ സീഡ്സ് എനര്ജിയുടെ കൂടാരമാണെന്നു പറയാം. രാവിലെ ഭക്ഷണത്തോടൊപ്പം ചിയ സീഡ്സ് കഴിക്കുന്നത് ദിവസം മുഴുവന് കൂടുതല് മികച്ച ഉണര്വോടെ ഇരിക്കാനും കളിക്കാനും പഠിക്കാനുമെല്ലാം കുട്ടികളെ സഹായിക്കുന്നു. അതിനാല് ഈ സൂപ്പര് ഫുഡ് ഭക്ഷണത്തിന്റെ ഭാഗമാക്കി കുട്ടികളില് പുത്തനുണര്വ് ഉണ്ടാക്കിയെടുക്കുക എന്നത് പ്രധാനമാണ്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
