Latest Updates
-
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശരീരത്തിലെ വേദനകളും നീരും അവഗണിക്കരുത്, നീര്‍ക്കെട്ട് നിസ്സാരമല്ല, തിരിച്ചറിയാം 5 ലക്ഷണങ്ങളിലൂടെ
ശരീരത്തില്‍ നീര്‍ക്കെട്ട് അഥവാ വീക്കം ഉണ്ടാക്കുക വളരെ സാധാരണമായ കാര്യമാണ്. പരിക്കോ അണുബാധയോ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ ഉണ്ടാകുമ്പോള്‍ ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ സ്വാഭാവിക പ്രതിരോധമാണത്. വളരെ പെട്ടെന്ന് വന്നുപോകുന്ന നീര്‍ക്കെട്ടുകള്‍ ഉണ്ട്. അതുപോലെ ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന നീര്‍ക്കെട്ടുകളും ഉണ്ട്. ആ അവസ്ഥയില്‍ നിന്നും സുഖപ്പെടാനുള്ള ശരീരത്തിന്റെ ശ്രമം പല ലക്ഷണങ്ങളിലൂടെ തിരിച്ചറിയാന്‍ സാധിക്കും. നീര്‍ക്കെട്ടുകളെ ഭയക്കേണ്ടതില്ലെങ്കിലും അവ തിരിച്ചറിയേണ്ടതും കൃത്യമായി പരിഗണിക്കേണ്ടതും അത്യാവശ്യമാണ്.

നീര്‍ക്കെട്ട് ഉണ്ടാകുമ്പോള്‍ സാധാരണയായി ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
വേദന
വേദന തന്നെയാണ് നീര്‍ക്കെട്ടിന്റെ ഏറ്റവും പ്രകടമായ ലക്ഷണം. നീര്‍ക്കെട്ട് ഉള്ള സ്ഥലത്ത് വിട്ടുമാറാത്ത വേദനയോ അല്ലെങ്കില്‍ തൊടുമ്പോള്‍ മാത്രമേ വേദന തോന്നാം. പ്രശ്നമുള്ള സ്ഥലം കൂടുതല്‍ സചേതനമാകാന് അവിടുത്തെ നാഡികളെ ഉത്തേജിപ്പിക്കാന്‍ ശരീരം രാസവസ്തുക്കളെ അയക്കുന്നത് കൊണ്ടാണ് അവിടെ വേദന അനുഭവപ്പെടുന്നത്. കടുത്ത, കുറച്ചുകാലം മാത്രമുള്ള വേദന പെട്ടെന്ന് മാറുന്ന പരിക്കുകളിലാണ് ഉണ്ടാകുക. എന്നാല്‍ വാതം പോലുള്ള രോഗാവസ്ഥകളില്‍ വേദന കാലങ്ങളോളം നിലനില്ക്കും. സാധാരണയായി പരിക്ക് പറ്റിയ സ്ഥലത്ത് മാത്രമാണ് വേദന തോന്നുകയെങ്കിലും വളരെ അപൂര്‍വ്വമായി അടുത്ത സ്ഥലങ്ങളിലേക്കും അത് വ്യാപിക്കാറുണ്ട്.
ചുവപ്പ്
ശരീരത്തിലെ ഒരു ഭാഗത്ത് നീര്‍ക്കെട്ട് വന്നാല്‍, ആ സ്ഥലം ചുവന്ന നിറത്തിലാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. കൂടുതല്‍ പ്രതിരോധ കോശങ്ങള്‍ അവിടേക്ക് എത്തുന്നതിനായി ആ സ്ഥലത്തെ രക്തക്കുഴലുകള്‍ വികസിക്കുകയും കൂടുതല്‍ രക്ത ഒഴുക്ക് ഉണ്ടാകുകയും ചെയ്യുന്നതിന്റെ ഫലമായാണ് ചുവന്ന നിറം വരുന്നത്. കീടാണുക്കളോട് പൊരുതാനും കേശങ്ങളുടെ തകരാറുകള്‍ പരിഹരിക്കാനും ഈ പ്രക്രിയ സഹായിക്കുന്നു. മുറിവ്, അണുബാധ പോലെ ഹ്രസ്വകാല നീര്‍ക്കെട്ട് ആണെങ്കില്‍ വളരെ വേഗം സ്ഥലം ചുവക്കും. സുഖപ്പെടുന്നത് അനുസരിച്ച് ചുവപ്പ് കുറയുകയും ചെയ്യും. എന്നാണ് ദീര്‍ഘകാല നീര്‍ക്കെട്ട് ആണെങ്കില്‍ സ്ഥിരമായ ചുവപ്പ് അവിടെ ഉണ്ടാകും. സോറിയാസിസ്, റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് എന്നിവയെല്ലാം ഉദാഹരണമാണ്
നീര്
നീര് നീര്‍ക്കെട്ടിന്റെ സുപ്രധാന ലക്ഷണമാണ്. പ്രദേശത്തെ കോശകലകളില്‍ ദ്രവങ്ങള്‍ അടിഞ്ഞുകൂടുന്നതിന്റെ ഫലമായാണ് നീരം ഉണ്ടാകുന്നത്. നീര് ഉണ്ടായ സ്ഥലത്ത് തടിപ്പ് ഉണ്ടാകാം. സുഖപ്പെടുന്നതിനായി ആ സ്ഥലത്തേക്ക് പ്ലാസ്മ പ്രോട്ടീനുകളും പ്രതിരോധ കോശങ്ങളും കൂടുതലാി ലന്നെത്തുന്നതും തടിപ്പിന് കാരണമാകും. നീര് ഉണ്ടാകുമ്പോള്‍ അസ്വസ്ഥതയും മരവിപ്പും അനുഭവപ്പെടാം.
താപം
നീര്‍ക്കെട്ടിന്റെ മറ്റൊരു ലക്ഷണമാണ് താപം. പ്രദേശം ചുവന്നുതടിക്കുന്നതിനൊപ്പം അവിടെ ചൂടും അനുഭവപ്പെടാറുണ്ട്. ഇവിടേക്ക് കൂടുതലായി രക്തം വന്നെത്തുന്നത് കൊണ്ടാ് ചൂട് തോന്നുന്നത്. മുറിവുകളോ മറ്റ് പരിക്കുകളോ വന്നാല്‍ ഐസ് വെക്കുന്നതിന്റെ ഒരു കാരണം ഇതാണ്. അണുബാധ കൊണ്ടുള്ള നീര്‍ക്കെട്ടിന് പനിയും ഉണ്ടാകാം. ശരീരം രോഗാണുവിനെതിരെ പോരാടുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്. ബാക്ടീരിയയ്ക്കും വൈറസിനും അനുകൂലമല്ലാത്ത സാഹചര്യം സൃഷ്ടിക്കാനാണ് ഇവിടെ ശരീരം ശ്രമിക്കുന്നത്.
ചലിപ്പിക്കാന്‍ ബുദ്ധിമുട്ട്
നീര്‍ക്കെട്ട് കാരണം ശരീരത്തിലെ ആ മേഖല ചലിപ്പിക്കാന്‍ കഴിയാതെ വരികയോ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വരികയോ ചെയ്യും. ഉദാഹരണത്തിന് സന്ധികളില്‍ നീര്‍ക്കെട്ട് വന്നാല്‍ ആ ഭാഗത്തിന്റെ ചലനം സാരമായി ബാധിക്കപ്പെടും. ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് വന്നാല്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകും. ഏറെക്കാലം നീണ്ടുനില്‍ക്കുന്ന നീര്‍ക്കെട്ട് കൈകാലുകളുടെ ശേഷിക്കുറവ് സ്ഥിരമായ ക്ഷീണം പോലുള്ള സ്ഥായിയായ തകരാറുകളിലേക്കും നയിച്ചേക്കും. അതുകൊണ്ട് ഇത്തരം നീര്‍ക്കെട്ടുകള്‍ നേരത്തെ തിരിച്ചറിഞ്ഞ് പരിഹരിക്കേണ്ടത് പ്രധാനമാണ്.
നീര്‍ക്കെട്ടിന്റെ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ തിരിച്ചറിയുകയും അതിന് പിന്നിലുള്ള യഥാര്‍ത്ഥകാരണം കണ്ടെത്തുകയും ചെയ്യുന്നത് നീര്ക്കെട്ട്് മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. പെട്ടന്നുണ്ടാകുന്ന കടുത്ത നീര്‍ക്കെട്ട് ചികിത്സയിലൂടെ മാറ്റാം. എന്നാല്‍ ഏറെക്കാലം നിലനില്‍ക്കുന്ന നീര്‍ക്കെട്ട് മാറാന്‍ ജീവിതശൈലി മാറ്റങ്ങളും ഭക്ഷണക്രമീകരണവും ആവശ്യമായി വരും. നീര്‍ക്കെട്ട് ദൈനംദിന ജീവിതത്തെ ബാധിക്കുന്ന സ്ഥിതി വന്നാല്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് പരിഹാരം തേടുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
