Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ബീജത്തിന്റെ ഗുണനിലവാരം നശിപ്പിക്കും ഈ ഭക്ഷണങ്ങള്‍; ഇവ ഒഴിവാക്കൂ
ഇന്നത്തെ മോശപ്പെട്ട ജീവിതരീതി കാരണം പുരുഷന്മാരില് വന്ധ്യത ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മദ്യപാനം, പുകവലി തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങളാണ് ഇതിന് പ്രധാനമായും കാരണം. എന്നാല്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണവും നിങ്ങളെ ദോഷകരമായി ബാധിക്കും. വൈദ്യശാസ്ത്രപരമായ കാരണങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ചില ഭക്ഷണങ്ങള്‍ പോലും പുരുഷന്റെ പ്രത്യുല്‍പാദനക്ഷമതയെ നശിപ്പിക്കും. നിങ്ങളുടെ ഭക്ഷണക്രമം നിങ്ങളുടെ ലൈംഗിക ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പുരുഷന്മാരുടെ പ്രത്യുല്‍പാദനക്ഷമതയെ വലിയ തോതില്‍ ദോഷകരമായി ബാധിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അത്തരം ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കൂ. ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ പുരുഷന്മാര് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

പ്രോസസ് ചെയ്ത മാസം
ഓര്‍ഗാനിക് മാംസം നല്ലതാണ്, പക്ഷേ പ്രോസസ് ചെയ്ത മാംസം നിങ്ങള്‍ ഒഴിവാക്കുക. കാരണം, പ്രോസസ് ചെയ്ത മാംസം കഴിക്കുന്നത് നിങ്ങളുടെ ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കും. ഹാംബര്‍ഗറുകള്‍, ബേക്കണ്‍, ഹോട്ട് ഡോഗ് എന്നിവ അധികമായി കഴിക്കുന്നത്, കുറഞ്ഞ അളവില്‍ കഴിക്കുന്നവരെ അപേക്ഷിച്ച് ബീജങ്ങളുടെ എണ്ണം 23% കുറയ്ക്കും. പ്രോസസ് ചെയ്ത മാംസത്തില്‍ ഹോര്‍മോണ്‍ ഉണ്ട്, അത് പ്രത്യുല്പാദന വ്യവസ്ഥയെ ദോഷകരമായി ബാധിക്കും.
കൊഴുപ്പുള്ള പാലുല്‍പ്പന്നങ്ങള്‍
കൊഴുപ്പുള്ള പാല്, ചീസ് തുടങ്ങിയ കൊഴുപ്പ് നിറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ ബീജ ചലനത്തെ ദോഷകരമായി ബാധിക്കും. കൊഴുപ്പ് നിറഞ്ഞ പാല് സ്ഥിരമായി കുടിക്കുന്നത് ബീജങ്ങളുടെ എണ്ണം കുറയ്ക്കുന്ന കാരണങ്ങളിലൊന്നാണ്. യുവാക്കള്‍ അതിനാല്‍ ഫുള്‍ ഫാറ്റ് പാലുല്പന്നങ്ങള് കഴിക്കുന്നത് കുറയ്ക്കുക.
മധുരപാനീയങ്ങള്‍
സോഡ, എനര്‍ജി ഡ്രിങ്കുകള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ തുടങ്ങിയ മധുര പാനീയങ്ങള്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നെങ്കില് ഒന്നു ശ്രദ്ധിക്കുക. കാരണം കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഒരു ദിവസം ഒന്നില്‍ കൂടുതല്‍ കഴിക്കുന്നത് ശുക്ല ചലനം കുറയുന്നതിന് കാരണമാകുമെന്ന് ഒരു പഠനം കാണിക്കുന്നു. അമിതമായ പഞ്ചസാര ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കും, ഇത് ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തിന് കാരണമാകും. തല്‍ഫലമായി ബീജങ്ങളുടെ ചലനവും കുറയുന്നു.
ഓര്‍ഗാനിക് അല്ലാത്ത ഭക്ഷണങ്ങള്‍
ഓര്‍ഗാനിക് അല്ലാത്ത ഭക്ഷണങ്ങള്‍ കഴിയുന്നത് പരമാവധി ഒഴിവാക്കുക. ഓര്‍ഗാനിക് അല്ലാത്ത ഭക്ഷണങ്ങളിലെ ഉയര്‍ന്ന തോതിലുള്ള കീടനാശിനികളും ഹോര്‍മോണുകളും നിങ്ങളുടെ ബീജത്തെ നശിപ്പിക്കും. പ്രോസസ് ചെയ്ത മാംസം, ആപ്പിള്‍, സ്ട്രോബെറി, മുന്തിരി, സെലറി, കക്കിരി, ചീര എന്നിവ കീടനാശിനികളും ഹോര്‍മോണുകളും ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഭക്ഷണങ്ങളാണ്. ഇവ നന്നായി വൃത്തിയാക്കി മാത്രം ഉപയോഗിക്കുക.
കഫീന്‍ അടങ്ങിയ പാനീയങ്ങള്‍
ചായയും കാപ്പിയും വളരെയേറെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എന്നാല്‍ ശ്രദ്ധിക്കൂ, കാപ്പിയും ചായയും യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ലൈംഗികാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് അറിയാമോ? ഒരു ദിവസം രണ്ട് കപ്പില്‍ കൂടുതല്‍ ചായയോ കാപ്പിയോ കഴിക്കുന്നത് നിങ്ങളുടെ പ്രത്യുത്പാദന കോശങ്ങളെ ദോഷകരമായി ബാധിക്കും. നിങ്ങള്‍ക്ക് കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഒരു ദിവസം രണ്ട് കപ്പ് മാത്രമായി ഇതിന്റെ ഉപഭോഗം പരിമിതപ്പെടുത്തണം.
കൊഴുപ്പ് കൂടിയ ജങ്ക് ഫുഡുകള്‍
കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ചില ജങ്ക് ഫുഡുകള്‍ നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്കും ഹൃദയത്തിനും പ്രത്യുല്പാദനത്തിനും വരെ ഹാനികരമാണ്. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ബീജവളര്ച്ച കുറയ്ക്കുന്നു. നിരോധിത മരുന്നുകളും സ്റ്റിറോയിഡുകളും ഉപയോഗിക്കുന്നതും നിങ്ങള്‍ക്ക് പ്രശ്നമാണ്.
മദ്യം
നിങ്ങള്‍ എത്രയധികം മദ്യം കുടിക്കുന്നുവോ അത്രയധികം അത് നിങ്ങളുടെ ബീജസംഖ്യയെ ബാധിക്കുന്നു. ചില പഠനങ്ങള്‍ അനുസരിച്ച്, നിങ്ങള്‍ മിതമായ അളവില്‍ മദ്യപിച്ചാലും നിങ്ങളുടെ ബീജത്തിന്റെ ഗുണനിലവാരം കുറയുന്നുവെന്നാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
