Latest Updates
-
വിജയദശമിക്ക് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കുക; ചൂലും ഷൂ റാക്കും എവിടെ വെക്കണം? വാസ്തു പറയുന്നത് ഇതാണ് -
Q2 FY27 ഫലങ്ങൾ: ബജാജ് ഫിനാൻസ് മുതൽ ഐആർഇഡിഎ വരെ; ഇന്ന് വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ -
വിജയദശമി നാളിൽ വീട്ടിൽ ഐശ്വര്യം നിറയണോ? ഈ വാസ്തു മാറ്റങ്ങൾ ഇന്ന് തന്നെ പരീക്ഷിക്കൂ -
വിദ്യാരംഭം 2026: കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
കനത്ത മഴ: ബംഗളൂരു-മൈസൂരു യാത്രകളിൽ ജാഗ്രത; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു -
ചെന്നൈയിലെ മഴക്കാലം: ചർമ്മവും മുടിയും നശിക്കാതിരിക്കാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വെടിവെയ്പ്പിനിടയിലും ടൈഗർ ഷ്രോഫിന്റെ ഫിറ്റ്നസ് രഹസ്യം; 6 സെക്കൻഡ് ട്രാൻസ്ഫോർമേഷന് പിന്നിലെ കഠിനാധ്വാനം ഇതാണ് -
ദുർഗ്ഗാഷ്ടമി അവധി: കേരളത്തിൽ കനത്ത മഴയും യെല്ലോ അലർട്ടും; ഇന്ന് എന്തൊക്കെ പ്രവർത്തിക്കും? -
ശുക്ര മൗഢ്യം 2026: വിവാഹങ്ങൾക്കും ആഡംബരങ്ങൾക്കും ഇനി ഇടവേള; അറിയേണ്ടതെല്ലാം -
സൂര്യന്റെ തുലാം രാശി പ്രവേശം: ഈ 12 രാശിക്കാർക്കും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മഞ്ഞുകാലമാണ്, ദാഹം അറിയില്ല, നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ എന്തെല്ലാം ശ്രദ്ധിക്കാം
ശൈത്യകാലത്ത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് വളരെ പ്രധാനവും എന്നാല്‍ പലപ്പോഴും ആളുകള്‍ അവഗണിക്കുന്നതുമായ കാര്യമാണ്. തണുത്ത കാലാവസ്ഥ പലപ്പോഴും നമ്മുടെ ദാഹം കുറയ്ക്കുന്നു, ഇത് വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത മറക്കാന്‍ കാരണമാകുന്നു. പക്ഷേ, മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് നിര്‍ണായകമാണ്. അതിനുള്ള വഴികള്‍ നോക്കാം.

എന്തുകൊണ്ട് ജലാംശം പ്രധാനമാണ്
ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കുന്നതിലും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിലും ദഹനത്തെ സഹായിക്കുന്നതിലും വെള്ളം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശൈത്യകാലത്ത്, നിര്‍ജ്ജലീകരണം ഉണ്ടാകും. അതിനാല്‍, ദാഹം തോന്നാത്തപ്പോള്‍ പോലും ബോധപൂര്‍വം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
ജലാംശം നിലനിര്‍ത്തുന്നതിനുള്ള നുറുങ്ങുകള്‍
ഒരു ഗ്ലാസ് വെള്ളം കുടിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുക. ഈ ലളിതമായ ശീലം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ശരീരത്തിന് ഉന്മേഷം നല്‍കും. വെള്ളം കുടിക്കുന്നത് മറക്കാതിരിക്കാന്‍ എവിടെ പോയാലും വാട്ടര്‍ ബോട്ടില്‍ കരുതുക.
ഉപഭോഗം നിരീക്ഷിക്കുക
നിങ്ങള്‍ ദിവസേന കുടിക്കുന്ന വെള്ളത്തിന്റെ അളവ് നിരീക്ഷിക്കുക. ഒരു ദിവസം കുറഞ്ഞത് എട്ട് ഗ്ലാസുകളെങ്കിലും വെള്ളം കുടിക്കുക, എന്നാല്‍ ചിലപ്പോള്‍ ദൈനംദിനപ്രവര്ത്തനവും വ്യക്തിഗത ആവശ്യങ്ങളും അടിസ്ഥാനമാക്കി അതില്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടി വന്നേക്കാം .
നിര്‍ജ്ജലീകരണം ഒഴിവാക്കുക
കഫീനും മദ്യവും ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കും. അതുകൊണ്ട് ഇവയുടെ ഉപഭോഗം പരിമിതപ്പെടുത്തുക. അവ ഉപയോഗിക്കുന്ന സാഹചര്യങ്ങളില്‍ കൂടുതല്‍ വെള്ളം കുടിക്കുക. വരണ്ട ചര്‍മ്മം അല്ലെങ്കില്‍ ക്ഷീണം പോലുള്ള നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക.
ശൈത്യകാലത്തെ സൂപ്പര്‍ഫുഡുകള്‍
ഇഞ്ചി
ശൈത്യകാലത്ത് ഇഞ്ചി ഒരു ജനപ്രിയ തിരഞ്ഞെടുപ്പാണ്. ഇതിന് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ദഹനത്തെ സഹായിക്കും. ചായയിലോ ഭക്ഷണത്തിലോ ഇഞ്ചി ചേര്‍ക്കുന്നത് ഊഷ്മളതയും ആശ്വാസവും നല്‍കും.
മഞ്ഞള്‍
ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള കുര്ക്കുമിന് അടങ്ങിയതാണ് മഞ്ഞള്‍. ഇത് നീര്‍ക്കെട്ട് തടയാനും രോഗപ്രതിരോധ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
സിട്രസ് പഴങ്ങള്‍
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഈ വിറ്റാമിന്‍ അത്യാവശ്യമാണ്. ഈ പഴങ്ങള്‍ കഴിക്കുന്നത് ജലദോഷവും പനിയും അകറ്റാന്‍ സഹായിക്കും.
പരിപ്പ്, വിത്തുകള്‍
അണ്ടിപ്പരിപ്പും വിത്തുകളും ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടങ്ങളാണ്. അവ ഊര്‍ജ്ജം പ്രദാനം ചെയ്യുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ ബദാം, വാല്‍നട്ട് അല്ലെങ്കില്‍ ചിയ വിത്തുകള്‍ ഉള്‍പ്പെടുത്തുന്നത് പ്രയോജനകരമാണ്.
ഇലക്കറികള്‍
ചീര, മുരിങ്ങയിസ തുടങ്ങിയ ഇലക്കറികളില്‍ വിറ്റാമിന്‍ എ, സി, കെ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ശക്തമായ പ്രതിരോധശേഷി നിലനിര്‍ത്തുന്നതില്‍ ഈ പോഷകങ്ങള്‍ പങ്കുവഹിക്കുന്നു. സൂപ്പുകളിലോ സലാഡുകളിലോ ഇവ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങില്‍ ബീറ്റാ കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തില്‍ വിറ്റാമിന്‍ എ ആയി മാറുന്നു. രോഗപ്രതിരോധ ആരോഗ്യത്തിന് ഈ പോഷകം അത്യന്താപേക്ഷിതമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
