Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വില്ലന്‍ എണ്ണ മാത്രമല്ല, ഹൃദയാരോഗ്യത്തിന് 30 കഴിഞ്ഞവര്‍ തീര്‍ച്ചയായും ചെയ്യേണ്ട രണ്ടുകാര്യങ്ങള്‍
കൊളസ്ട്രോള്‍ അല്‍പ്പമൊന്ന് കൂടിയാലും ചെറിയൊരു നെഞ്ചെരിച്ചില്‍ വന്നാല്‍ പോലും ആളുകള്‍ പേടിച്ച് അകറ്റിനിര്‍ത്തുന്ന ഒരു ഭക്ഷ്യവസ്തുവുണ്ട്, എണ്ണ. രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാക്കുകയും ഹൃദയാരോഗ്യത്തിന് വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യുന്നതില്‍ പ്രധാനി എണ്ണയാണെന്നാണ് മിക്കവരും കരുതുന്നത്. എന്നാലത് പൂര്‍ണ്ണമായും ശരിയല്ലെന്നാണ് പ്രശസ്ത കാര്‍ഡിയോളജിസ്റ്റും പത്മശ്രീ, പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവുമായ ഡോ. ദേവി പ്രസാദ് ഷെട്ടി പറയുന്നത്. എല്ലാ പഴിയും എണ്ണ കേള്‍ക്കുമ്പോള്‍ ഒന്നും മിണ്ടാതെ ഹൃദയാരോഗ്യത്തെ തകര്‍ക്കുകയാണ് മധുരങ്ങളും പഞ്ചസാരയും ചോറും ചപ്പാത്തിയുമെല്ലാമെന്ന് ഡോ. ഷെട്ടിയെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു . ഇവയിലെല്ലാം അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റാണ് ഹൃദയത്തിന്റെ യഥാര്‍ത്ഥ വില്ലന്‍.

ഹൃദയാഘാതം മൂലമുള്ള മരണങ്ങള് വര്‍ധിച്ചുവരികയും ഹൃദ്രോഗബാധിതരുടെ എണ്ണം കൂടിവരികയും ചെയ്യുമ്പോള്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഏവരും ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഡോക്ടര്‍ എന്താണ് പറയുന്നതെന്ന് നോക്കാം.
ജീവിതശൈലിയാണ് മാറേണ്ടത്
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം വളരെ ആക്ടീവ് ആയ ജീവിതശൈലി പിന്തുടരുക എന്നതാണ് ഹൃദയാരോഗ്യത്തിനായി ചെയ്യേണ്ട പ്രധാനകാര്യം. എണ്ണയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, മധുരവും പഞ്ചസാരയും ചോറും ചപ്പാത്തിയും അതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റും ഹൃദയത്തിന് മോശമാണ്. നടത്തം അടക്കം കൃത്യമായ വ്യായാമവും പതിവായ ഹൃദയാരോഗ്യ പരിശോധനകളും ഹൃദയാരോഗ്യം സംരക്ഷിക്കാനും നിരീക്ഷിക്കാനും ആവശ്യമാണ്.
കൊളസ്ട്രോളോ ഹൃദ്രോഗമോ നെഞ്ചുവേദനയോ വരുമ്പോള്‍ മാത്രമേ ആളുകള്‍ ഹൃദയാരോഗ്യത്തെ കുറിച്ച് ബോധവാന്മാരുകയുള്ളു. സ്ഥിരമായി ഹൃദയാരോഗ്യ പരിശോധനകള്‍ നടത്തുകയും രക്തക്കുഴലിലെ ബ്ലോക്കുകളും മറ്റ് പ്രശ്നങ്ങളും നേരത്തെ കണ്ടുപിടിക്കുകയും ചെയ്താല്‍ ഹൃദയാഘാതം കൊണ്ടുള്ള നിരവധി മരണങ്ങള് തടയാന്‍ സാധിക്കും. 30 വയസ്സ് പിന്നിട്ട എല്ലാ ആളുകളും യോഗ പരിശീലിക്കണമെന്നും ദിവസവും 10,000 അടിയെങ്കിലും നടക്കണമെന്നും ഡോ.ഷെട്ടി ഉപദേശിക്കുന്നു. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക എക്കാലത്തെയും പോലെ ഇപ്പോഴും പ്രസക്തമാണ്. സ്മാര്‍ട്ട് വാച്ച് പോലെ ആരോഗ്യത്തെ കുറിച്ച് സൂചനകള്‍ നല്കുന്ന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ ആളുകള്‍ തയ്യാറാകണമെന്നും ഡോ. ഷെട്ടി പറയുന്നു.
10,000 അടി നടത്തം
ദിവസവും 10,000 അടി നടക്കുന്നയാളുകള്ക്ക് ലഭിക്കുന്ന ആരോഗ്യനേട്ടങ്ങള്‍ നിരവധി ശാസ്ത്രീയ പഠനങ്ങള്‍ ശരിവെക്കുന്നുണ്ട്. ഇവര്‍ക്ക് ഓര്‍മ്മക്കുറവ്, കാന്‍സര്‍, മറ്റ് രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറവാണ്. എന്നാല്‍ ഇതില്‍ കുറഞ്ഞ ദൂരം നടക്കുന്നവര്‍ക്ക് 10,000 അടി നടന്നവരെ അപേക്ഷിച്ച് ഹൃദയാരോഗ്യ പ്രശ്നങ്ങളും നിയന്ത്രണാതതീതമായ പ്രമേഹവും ഉണ്ടാകുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
നേരത്തെയുള്ള രോഗനിര്‍ണ്ണയം
ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ പതിവ് ആരോഗ്യ പരിശോധനകള്‍ നിര്‍ണായകമാണ്. ഈ പരിശോധനകളിലൂടെ സമയബന്ധിതമായി ആരോഗ്യ ഇടപെടല്‍ സാധിക്കുകയും സാധ്യതയുള്ള പ്രശ്നങ്ങള്‍ നേരത്തേ കണ്ടെത്താന്‍ കഴിയുകയും ചെയ്യുന്നു. നിശബ്ദ കൊലയാളി എന്നാണ് ഹൃദ്രോഗങ്ങള്‍ അറിയപ്പെടുന്നത്. ഒരു സൂചനയും നല്‍കാതെ അവ അപകടകരമായി മാറുകയും പെട്ടെന്ന് ജീവന് തന്നെ ആപത്തുണ്ടാക്കുകയും ചെയ്യു. അതുകൊണ്ട് ഇതിനെതിരെ പതിവ് നിരീക്ഷണം അത്യാവശ്യമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ കൊളസ്ട്രോള്‍ പോലുള്ള അപകടസാധ്യത ഘടകങ്ങള്‍ നേരത്തേ തിരിച്ചറിയുന്നതിലൂടെ, ആളുകള്‍ക്ക് അവരുടെ ഹൃദയത്തെ സംരക്ഷിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും.
പതിവ് പരിശോധനകളുടെ പ്രയോജനങ്ങള്‍
പതിവ് പരിശോധനകള്‍ ഒരാളുടെ ഹൃദയത്തിന്റെ അവസ്ഥയെക്കുറിച്ച് സമഗ്രമായ ഒരു അവലോകനം നല്കുന്നു. രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, ഇസിജി തുടങ്ങിയ പരിശോധനകള്‍ ഹൃദയാരോഗ്യ പരിശോധനയുടെ ഭാഗമാണ്. ഇവയിലൂടെ ഹൃദയവുമായി ബന്ധപ്പെട്ട അനാരോഗ്യവും മറ്റ് അപകടസാധ്യതകളും നേരത്തെ തിരിച്ചറിയാന്‍ സാധിക്കും.
ജീവിതശൈലി മാറ്റങ്ങളുടെ പങ്ക്
പതിവ് പരിശോധനയ്ക്കൊപ്പം ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതും പ്രധാനമാണ്. സമീകൃതാഹാരം, ചിട്ടയായ വ്യായാമം, പുകവലി ഒഴിവാക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ മാറ്റങ്ങള്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ വര്‍ധിക്കുന്നതിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
