Latest Updates
-
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ
സൂക്ഷിക്കണം സ്ത്രീകള്‍ ഈ ആറ് ലക്ഷണങ്ങള്‍; ഹൃദയാഘാതത്തിന്റെ സൂചനയാകാം
ഹൃദയാഘാതവും ഹൃദ്രോഗങ്ങളും കൂടുതലായും പുരുഷന്മാരിലാണ് പറഞ്ഞുകേള്‍ക്കാറ്. പക്ഷേ, പുരുഷന്മാരില് ഉള്ളത് പോലെ തന്നെ ഹൃദയാഘാത സാധ്യത സ്ത്രീകളിലും ഉണ്ട്. പക്ഷേ പുരുഷന്മാരെ അപേക്ഷിച്ച് വ്യത്യസ്ത ലക്ഷണങ്ങളാണ് സ്ത്രീകളില്‍ ഹൃദയാഘാതത്തിന് മുന്നോടിയായി ഉണ്ടാകുക. ഈ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതിരിക്കുന്നത് സ്ത്രീകളെ അപകടാവസ്ഥയില്‍ എത്തിക്കും. അതുകൊണ്ടുതന്നെ ഹൃദയാഘാതത്തിന് മുന്നോടിയായി ശരീരം കാണിക്കുന്ന മുന്നറിയിപ്പുകള്‍ ഓരോ സ്ത്രീകളും അറിഞ്ഞിരിക്കണം. അവ എന്തെല്ലാമാണെന്ന് നോക്കാം.

നെഞ്ചില്‍ അസ്വസ്ഥത, വേദന
നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ സാധാരണലക്ഷണമാണ്. സ്ത്രീകളിലും പുരുഷന്മാരിലും അതുണ്ടാകാറുണ്ട്. പക്ഷേ സ്ത്രീകളില്‍ ഇത് അല്‍പ്പം വ്യത്യസ്തമായിരിക്കും. പുരുഷന്മാരിലേത് പോലെ കുത്തിയുള്ള, തീവ്രമായ വേദനയ്ക്ക് പകരം സ്ത്രീകള്‍ക്ക് ഒരു സമ്മര്‍ദ്ദമോ വലിച്ചിലോ നെഞ്ച് നിറഞ്ഞത് പോലെ ഒരു അസ്വസ്ഥതയോ ആണ് തോന്നുക. അല്ലെങ്കില്‍ നെഞ്ചിന് നടുഭാഗത്തായി വേദന തോന്നും. മിനിട്ടുകളോളം ഈ വേദന നിലനില്ക്കും. വന്നും പോയും ഇരിക്കും. അതുകൊണ്ട് ഗ്യാസോ, സ്ട്രെസ്സോ ആണെന്ന് കരുതി പലരും അത് കാര്യമാക്കില്ല.
മറ്റ് ശരീരഭാഗങ്ങളില്‍ വേദന
ഹൃദയാഘാതത്തിന് നെഞ്ചില്‍ തന്നെ വേദന വന്നുകൊള്ളണമെന്നില്ല. കൈകള്‍, പുറം, കഴുത്ത്, താടി, വയറ് എന്നീ ഭാഗങ്ങളിലും സ്ത്രീകള്‍ക്ക് ഹൃദയാഘാതത്തിന്റെ വേദന അനുഭവപ്പെടാറുണ്ട്. വളരെ പെട്ടെന്ന് വേദന വരികയോ അല്ലെങ്കില്‍ ക്രമേണ വേദന വരികയോ ചെയ്യാം. അതുകൊണ്ട് പലപ്പോഴും പേശീവേദന ആയോ പല്ലുവേദന ആയോ ഒക്കെ ഈ വേദന തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്
ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് ഹൃദയാഘാതത്തിന്റെ പ്രാരംഭലക്ഷണങ്ങളില്‍ ഒന്നാണ്. നെഞ്ചില്‍ അസ്വസ്ഥതയോടുകടിയോ അല്ലാതെയോ ഇത് തോന്നാം. ശരീരം അനങ്ങാതെ തന്നെ ഓടിക്കഴിഞ്ഞാലുള്ളത് പോലെയുള്ള കിതപ്പ് തോന്നും. പെട്ടെന്ന് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ, ശ്വാസമെടുക്കാന്‍ ബുദ്ദിമുട്ട് തോന്നിയാല്‍ ഡോക്ടറെ കാണേണ്ടതാണ്. പ്രത്യേകിച്ച് മറ്റ് ലക്ഷണങ്ങളും ഉണ്ടെങ്കില്‍.
ഛര്‍ദ്ദി, ഓക്കാനം
ഛര്‍ദ്ദി , ഓക്കാനം അല്ലെങ്കില്‍ ക്ഷീണമോ വയ്യെന്നുള്ള തോന്നലോ ഹൃദയാഘാതത്തിന്റെ മറ്റൊരു സൂചനയാണ്. ഭക്ഷണം അമിതമായി കഴിച്ചതോ, ഭക്ഷ്യവിഷബാധയോ പനിയോ ഒക്കെയായി ഇത് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മറ്റ് ഹൃദയാഘാത ലക്ഷണങ്ങള്‍ കൂടി ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
