വൈകിയെത്തുന്ന ആർത്തവത്തിന് പിന്നിൽ ഒന്നല്ല, 8 കാരണങ്ങൾ

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ബയോളജിക്കൽ പ്രോസസ് ആണ് ആർത്തവം. ഓരോ 28 ദിവസം കൂടുംതോറും അണ്ഡാശയത്തിൽ നിക്ഷേപിക്കപ്പെടുന്ന അണ്ഡങ്ങൾ ബീജസങ്കലനം നടക്കാത്ത അവസ്ഥയിൽ ശരീരം പുറംതള്ളുന്ന പ്രക്രിയയെയാണ് ആർത്തവം എന്ന് പറയുന്നത്. ബീജസങ്കലനം നടന്നാൽ ഗർഭധാരണത്തിന്റെ ഭാഗമായി ആർത്തവം നിലയ്ക്കുന്നു. എന്നാൽ ഗർഭം ധരിക്കാത്ത അവസ്ഥയിലും ആർത്തവം വൈകിയെത്താറുണ്ട്. ഇതിനു പിന്നിൽ ശാരീരികവും മാനസികവുമായ പല കാരണങ്ങളുമുണ്ട്.വൈകിയെത്തുന്ന ആർത്തവത്തിന് പിന്നിലെ 8 കാരണങ്ങൾ അറിഞ്ഞിരിക്കാം.

reproduction

1. മാനസിക സമ്മർദ്ദം

മാനസികവും ശാരീരികവുമായി സമ്മർദ്ദം അനുഭവിക്കുന്ന അവസ്ഥയിലൂടെയാണ് ഒരു സ്ത്രീ കടന്നു പോകുന്നത് എങ്കിൽ തീർച്ചയായും ആർത്തവത്തെ ബാധിക്കാം. കൃത്യമായ സമയത്ത് ആർത്തവം ഉണ്ടാകാതിരിക്കുകയും ആഴ്ചകൾ മുതൽ മാസങ്ങൾ വരെ വൈകിയെത്തുകയും ചെയ്യാം. യോഗ , മെഡിറ്റേഷൻ എന്നിവയിലൂടെ സമ്മർദ്ദത്തെ നിയന്ത്രിക്കുക എന്നതാണ് ആർത്തവം കൃത്യമായി എത്താനുള്ള വഴി. ഇല്ലെങ്കിൽ പലവിധത്തിലുള്ള ഹോർമോൺ പ്രശ്നങ്ങൾക്കും ഇത് വഴിയാകും.

2. പെരിമെനോപോസ്


52 വയസ്സിന് അടുത്താണ് ആർത്തവവിരാമത്തിൻ്റെ ശരാശരി ആരംഭം. പല സ്ത്രീകളിലും ആർത്തവവിരാമത്തിന് 10 മുതൽ 15 വർഷം മുമ്പ് തന്നെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നു. ഇത് പെരിമെനോപോസ് എന്നറിയപ്പെടുന്നു. ഈസ്ട്രജൻ്റെ അളവ് ഏറ്റക്കുറച്ചിലുകൾമൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ക്രമരഹിതമായ ഈസ്ട്രജൻ്റെ അളവ് ആർത്തവ ചക്രത്തെ ബാധിക്കുകയും ആർത്തവം വൈകുകയും ചെയ്യും.ഒരു സ്ത്രീക്ക് ഒരു വർഷം മുഴുവനും ആർത്തവമില്ലാതെ വന്നാൽ അവർക്ക് പെരിമെനോപോസ് എന്ന അവസ്ഥയുടെ ഭാഗമായി ആർത്തവ വിരാമം ഉണ്ടായെന്നു പറയാം.

3. ശരീരഭാരം കുറയ്ക്കൽ

പെട്ടന്ന് ക്രമാധീതമായി ശരീര ഭാരം കുറയ്ക്കാനായി ഡയറ്റ്, വ്യായാമം എന്നിവ ചെയ്യുകയും ഭാരം കുറയുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് ആർത്തവത്തെ ബാധിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയുന്നത് പ്രത്യുൽപാദന ഹോർമോണുകളുടെ അളവ് വ്യത്യസപ്പെടുത്തും. അതിന്റെ ഭാഗമായി അണ്ഡോത്പാദനവും ആർത്തവവും ഉണ്ടാകാത്ത അവസ്ഥ വരുന്നു. ആവശ്യമായ വിറ്റാമിനുകൾ, ധാതുക്കൾ, പോഷകങ്ങൾ എന്നിവ ശരീരത്തിലേക്ക് എത്തുമ്പോൾ ഈ അവസ്ഥ പരിഹരിക്കപ്പെടുന്നു.

4. പൊണ്ണത്തടി

ശരീരഭാരം കുറയുന്നത് ക്രമം തെറ്റിയ ആർത്തവംകാരണമാകുന്നത് പോലെ തന്നെ അമിതഭാരവും സ്ത്രീയുടെ ആർത്തവചക്രത്തെയും ബാധിക്കും. അമിതവണ്ണമുള്ള സ്ത്രീകൾക്ക് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) പോലുള്ള അവസ്ഥ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.


5. ജനന നിയന്ത്രണം

ചില ഗർഭനിരോധന ഗുളികകൾ ആർത്തവം വൈകാൻ ഇടയാക്കും. ഹോർമോണിൽ വരുന്ന വ്യതിയാനമാണ് ഇതിനുള്ള കാരണം. ഇത്തരം ഗുളികൾ ഉപയോഗിക്കുമ്പോൾ

ഒരു നിശ്ചിത സമയത്തേക്ക് പ്രൊജസ്റ്ററോണുമായി ചേർന്ന് ഈസ്ട്രജനു മാറ്റം സംഭവിക്കുന്നു. തുടർന്ന് ശരീരത്തിൽ നിരവധി ഹോർമോൺ രഹിത ദിവസങ്ങൾ ഉണ്ടായേക്കാം. ഹോർമോണുകളുടെ ഈ പിൻവലിയാൽ ആർത്തവത്തെ വൈകിക്കുന്നു.

6. ഹോർമോൺ വ്യതിയാനം

പ്രോലാക്റ്റിൻ അല്ലെങ്കിൽ തൈറോയ്ഡ് ഹോർമോണുകൾ പോലെയുള്ള ചില ഹോർമോണുകൾ ശരീരത്തിൽ കൂടുന്നതും കുറയുന്നതും സ്ത്രീക്ക് ആർത്തവം നഷ്ടപ്പെടാൻ ഉള്ള കാരണമാണ്. ഇതാണ് ആർത്തവം വൈകാനുള്ള കാരണമെങ്കിൽ അത് രക്ത പരിശോധന വഴി കണ്ടെത്താൻ കഴിയും.

7. പി.സി.ഒ.എസ്

സ്ത്രീകളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ഹോർമോൺ തകരാറുകളിലൊന്നാണ് പിസിഒഎസ്.

ഓരോ സ്ത്രീകളിലും ഇതിന്റെ ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും, PCOS ഉള്ളവർക്ക് അസാധാരണമായ ഹോർമോൺ വ്യതിയാനം ഉണ്ടാകാറുണ്ട്. ഇത് മൂലം അണ്ഡാശയത്തിൽ ചെറിയ സിസ്റ്റുകൾ, മുഖക്കുരു, അമിതമായ മുഖത്തും ശരീര രോമങ്ങൾ, പൊണ്ണത്തടി എന്നിവയ്ക്ക് ഉണ്ടാകുന്നു. പിസിഒഎസ് ഉണ്ടെന്ന് സംശയിക്കുന്ന സ്ത്രീകൾ ഡോക്ടറെ കാണുകയും ചികിത്സ തേടുകയും വേണം. ശരിയായി ചികിത്സിച്ചില്ലെങ്കിൽ എൻഡോമെട്രിയൽ ക്യാൻസറിന് വരെ ഇത് കാരണമാകും.

8. ഗർഭധാരണം

ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽപ്പോലും, ആർത്തവം വൈകാനുള്ള കാരണമായി ഗർഭധാരണത്തെ കാണാം. കൃത്യമായി ഗർഭനിരോധന മാർഗ്ഗം ഉപയോഗിച്ചാലും സ്ത്രീകൾക്ക് ഗർഭിണിയാകാം.ആർത്തവം വൈകിയ , ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ഒരു സ്ത്രീ നിർബന്ധമായും ഗർഭ പരിശോധന നടത്തണം. 100 ശതമാനം ഫലപ്രദമായ ഗർഭനിരോധന മാർഗ്ഗങ്ങളൊന്നുമില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Monday, July 1, 2024, 22:38 [IST]
X
Desktop Bottom Promotion