Latest Updates
-
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
മരുന്നിന്റെ കൂട്ട് വേണ്ട; പ്രമേഹത്തിന് പ്രതിവിധി ഈ ആയുര്‍വേദ പരിഹാരങ്ങള്‍
ഇന്നത്തെ കാലത്ത് പ്രമേഹം വളരെ സാധാരണമായ ഒരു രോഗാവസ്ഥയാണ്. പ്രായമായവര്‍ മാത്രമല്ല കുട്ടികള്‍ വരെ ഇന്ന് പ്രമേഹത്തിന് ഇരയാകുന്നു. പ്രമേഹം പോലുള്ള രോഗങ്ങള്‍ 40-50 വയസ്സിനു ശേഷം മാത്രം വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ തെറ്റായ ജീവിതശൈലി കാരണം ചെറിയ കുട്ടികള്‍ പോലും ഇതിന് ഇരയാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഇന്ന് ലോകമെമ്പാടുമുള്ള ഏകദേശം 350 ദശലക്ഷം ആളുകള്‍ ഈ രോഗം ബാധിക്കുന്നു. അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ ഈ എണ്ണം ഇരട്ടിയാകും.
ഒരിക്കല്‍ വന്നാല്‍ പിന്നെ ഭേദമാക്കാനാവാത്ത രോഗമാണ് പ്രമേഹം. ഇതിന് ചികിത്സയില്ല, നിയന്ത്രിച്ച് നിര്‍ത്താനേ സാധിക്കു. എന്നാല്‍ പ്രമേഹം മാരകമായാല്‍ അത് ശരീരത്തിന് കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് പ്രമേഹ രോഗികളില്‍ പല ലക്ഷണങ്ങളും ഉണ്ടാക്കുന്നു. ലളിതവും ഫലപ്രദവുമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രമേഹം നിങ്ങള്‍ക്ക് നിയന്ത്രിക്കാം. പ്രമേഹം ഗുരുതരാവസ്ഥയില്‍ എത്തുന്നതിന് മുമ്പ് അത് കണ്ടെത്തേണ്ടത് പ്രധാനമാണ്.

സമയബന്ധിതമായി തിരിച്ചറിയുകയും രോഗനിര്‍ണയം നടത്തുകയും ചെയ്താല്‍, നിങ്ങള്‍ക്ക് പ്രമേഹം നല്ല രീതിയില്‍ നിയന്ത്രിക്കാനാകും. പ്രമേഹം നിയന്ത്രിക്കാനായി നിങ്ങള്‍ക്ക് ആരോഗ്യകരമായ ജീവിതശൈലി, വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, മരുന്നുകള്‍, ചില വീട്ടുവൈദ്യങ്ങള്‍ എന്നിവ പരീക്ഷിക്കാം. പ്രമേഹം നിയന്ത്രിക്കാനായി നിങ്ങളെ സഹായിക്കുന്ന ചില ആയുര്‍വേദ വഴികള്‍ എന്തൊക്കെയാണെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.
ചില പ്രമേഹരോഗ ലക്ഷണങ്ങള്‍
പല്ല്, കണ്ണ്, ചെവി എന്നിവിടങ്ങളില്‍ അഴുക്ക് അടിയുക. കൈകാലുകളില്‍ ചൂട് അനുഭവപ്പെടുക. കഫവും ദുര്‍മേദസും ഉണ്ടാവുക. വായില്‍ മധുരരസം അനുഭവപ്പെടുക. ദാഹം വര്‍ധിക്കുക, തലമുടിയുടെ സ്വാഭാവികത നഷ്ടപ്പെടുക, സാധാരണയില്‍ അധികമായി നഖം വളരുക എന്നിവയെല്ലാം വരാന്‍പോകുന്ന പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങളാണ്. ചികിത്സിക്കാതെയിരുന്നാല്‍ എല്ലാവിധ പ്രമേഹവും മധുമേഹം ആയിത്തീരും. തേനിന്റെ നിറത്തോടും കൊഴുപ്പോടും കൂടിയ മൂത്രം കൂടുതലായി പോകുന്നതിനാലാണ് ഈ അവസ്ഥയെ മധുമേഹം എന്ന് വിളിക്കുന്നത്. ആയുര്‍വേദം പറയുന്നതനുസരിച്ച് പ്രമേഹത്തെ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കുറച്ച് വഴികള്‍ ഇതാ.
ആയുര്‍വേദ നുറുങ്ങുകള്‍
* 10 തുളസി ഇല, 10 വേപ്പ് ഇല, 10 കൂവളത്തില എന്നിവ വേര്‍തിരിച്ചെടുത്ത ഒരു ഗ്ലാസ് വെള്ളം ഒഴിഞ്ഞ വയറ്റില്‍ കുടിക്കുക.
* ആയുര്‍വേദത്തില്‍ പറയുന്ന പ്രമേഹ മരുന്നുകളില്‍ പ്രധാനമാണ് ഞാവല്‍. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് വെള്ളവും ഒരു ടീസ്പൂണ്‍ ഞാവല്‍ പഴത്തിന്റെ പൊടിയും വെറും വയറ്റില്‍ കഴിക്കുക.
ആയുര്‍വേദ നുറുങ്ങുകള്‍
* രാത്രിയില്‍ ഒരു കപ്പ് വെള്ളം ഒരു ചെമ്പ് പാത്രത്തില്‍ വയ്ക്കുക, രാവിലെ വെള്ളം കുടിക്കുക.
* കഫം കുറയ്ക്കുന്നതിന്, നിങ്ങള്‍ കഫം ശമിപ്പിക്കുന്ന ഭക്ഷണക്രമം പാലിക്കണം. പ്രത്യേകിച്ചും മധുര പലഹാരങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ്, പാല് ഉല്പന്നങ്ങള് എന്നിവ ഒഴിവാക്കുക. കൂടുതലായി പച്ചക്കറികളും കയ്പുള്ള സസ്യങ്ങളും കഴിക്കുക.
ആയുര്‍വേദ നുറുങ്ങുകള്‍
* രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള മറ്റൊരു മാര്‍ഗം മഞ്ഞള്‍ ഉപയോഗിക്കുക എന്നതാണ്. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ മഞ്ഞള്‍ ചേര്‍ക്കുക.
* കൂവളം ഇലയുടെ നീര് 14 - 28 മില്ലി വരെ എടുത്ത് തേന്‍ ചേര്‍ത്ത് ദിവസം മൂന്നു പ്രാവശ്യം കഴിക്കുക. പ്രമേഹത്തിനു ഗുണം ചെയ്യുന്ന വഴിയാണിത്.
ആയുര്‍വേദ നുറുങ്ങുകള്‍
* പ്രമേഹരോഗികള്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട ഒന്നാണ് ഉലുവ. വീടുകളില്‍ ഉലുവ എപ്പോഴും സ്റ്റോക്ക് ഉണ്ടായിരിക്കണം. എല്ലാ ദിവസവും രാവിലെ ഉലുവ ഇട്ട് കുതിര്‍ത്ത വെള്ളം കുടിക്കുക.
* നിങ്ങളുടെ ശരീരത്തിലെ അധിക കഫം കുറയ്ക്കുന്നതിന് ഗുണം ചെയ്യുന്ന, ദഹനത്തെ ഉത്തേജിപ്പിക്കാന്‍ ഇഞ്ചി ചായ സഹായിക്കുന്നു.
* നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍, ഒരു ആയുര്‍വേദ വിദഗ്ദ്ധനെ സന്ദര്‍ശിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുക.
* പ്രമേഹരോഗികള്‍ വേണ്ട പഥ്യങ്ങളും ചികിത്സകളും ചെയ്യാതെയിരുന്നാല്‍ അത് മറ്റ് പല മാരക രോഗങ്ങളെയും ക്ഷണിച്ചുവരുത്താന്‍ കാരണമാകും.
പഥ്യവും ചികിത്സകളും
മദ്യം, പാല്, എണ്ണ, നെയ്യ്, ശര്‍ക്കര, പഞ്ചസാര, തൈര്, അരി പലഹാരങ്ങള്‍, പഴങ്കഞ്ഞി, കൊഴുപ്പ് അധികമടങ്ങിയ മാംസങ്ങള്‍ എന്നിവ പ്രമേഹ രോഗികള്‍ ഉപയോഗിക്കരുത്. ചെന്നല്ല്, നവര, യവം, ഗോതമ്പ്, വരക്, മുളയരി, മുതലായവയുടെ അരികൊണ്ട് ഉള്ള ആഹാരം, ചണമ്പയര്‍, തുവര, മുതിര, ചെറുപയര്‍, എന്നിവയാല്‍ തയാറാക്കിയ ആഹാരങ്ങളും കറികളും കയ്പുരസമുള്ളതും ചവര്‍പ്പുരസമുള്ളതുമായ ഇലവര്ഗങ്ങള് ഓടല്, കടുക്, അതസി എന്നിവയുടെ എണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.
പഥ്യവും ചികിത്സകളും
ഞാവല്‍, തേന്‍, ത്രിഫല എന്നിവയും പ്രമേഹ രോഗികള്‍ക്ക് ഉത്തമമാണ്. പ്രമേഹരോഗമുള്ളവര്‍ വേങ്ങ, കരിങ്ങാലി മുതലായവയുടെ കാതലിട്ട് തിളപ്പിച്ച വെള്ളം, ദര്‍ഭയുടെ വേരിട്ടു തിളപ്പിച്ച വെള്ളം, തേന്‍ചേര്‍ത്ത വെള്ളം എന്നിവ കുടിക്കുക. ഭക്ഷണകാര്യത്തിലും പ്രമേഹ രോഗികള്‍ അല്പം ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications