Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
എത്ര കൂടിയ ബി.പിയും പെട്ടെന്ന് കുറയ്ക്കും, വെളുത്തുള്ളി ഒരു മരുന്ന്; ഉപയോഗം ശ്രദ്ധിച്ച് മതി
ഇന്നത്തെ കാലത്ത് അനാരോഗ്യകരമായ ഭക്ഷണക്രമവും ഉദാസീനമായ ജീവിതശൈലിയും കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലുള്ള രോഗങ്ങള്‍ വളരെ സാധാരണമായി മാറിയിരിക്കുന്നു. അമിത രക്തസമ്മര്‍ദ്ദം നമ്മുടെ ഹൃദയത്തെയും ദോഷകരമായി ബാധിക്കുന്നു. രക്തസമ്മര്‍ദ്ദം തുടര്‍ച്ചയായി വര്‍ദ്ധിക്കുന്ന ഒരു അവസ്ഥയാണ് ഹൈപ്പര്‍ടെന്‍ഷന്‍. നിശബ്ദ കൊലയാളി എന്നും രക്തസമ്മര്‍ദ്ദത്തെ വിളിക്കുന്നു. കാരണം തുടക്കത്തില്‍ ഇത് രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ കാണിക്കുന്നില്ല. അതിനാല്‍ തന്നെ അമിത രക്തസമ്മര്‍ദ്ദം എന്നത് വളരെ കരുതിയിരിക്കേണ്ട ഒരു രോഗാവസ്ഥയാണ്.
ചില വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കാനാകും. അതില്‍ പ്രധാനമാണ് വെളുത്തുള്ളി. ഹൈപ്പര്‍ടെന്‍ഷന്‍ രോഗികളില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വെളുത്തുള്ളി ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം വെളുത്തുള്ളിയുടെ ഒരു അല്ലി കഴിക്കുന്നത് അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഉത്തമമാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ബി 12 വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വെളുത്തുള്ളി എങ്ങനെ സഹായിക്കുന്നുവെന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെന്നും അറിയാന്‍ ലേഖനം വായിക്കൂ.

ബി.പി കുറയ്ക്കാന്‍ വെളുത്തുള്ളി എങ്ങനെ സഹായിക്കും
വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ എന്ന സംയുക്തം രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വെളുത്തുള്ളിയിലെ സള്‍ഫര്‍, ധമനികളിലെ നൈട്രിക് ഓക്‌സൈഡ് ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് അവയുടെ ഇലാസ്തികതയെ ലഘൂകരിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.
അസംസ്‌കൃത വെളുത്തുള്ളി
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള വീട്ടുവഴികളില്‍ ഒന്നാണ് പച്ച വെളുത്തുള്ളി കഴിക്കുന്നത്. ചവയ്ക്കുന്നതിലൂടെ വെളുത്തുള്ളിയില്‍ നിന്ന് പരമാവധി അല്ലിസിന്‍ പുറത്തുവരുന്നു. ആരോഗ്യപരമായ മുഴുവന്‍ ഗുണങ്ങളും ലഭിക്കുന്നതിന് അല്ലിസിന്‍ സജീവമായി 1-2 മണിക്കൂറിനുള്ളില്‍ വെളുത്തുള്ളി കഴിക്കണം. നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് നിങ്ങള്‍ക്ക് പ്രതിദിനം 1-1.5 ഗ്രാം അസംസ്‌കൃതമോ ഉണങ്ങിയതോ ആയ വെളുത്തുള്ളി കഴിക്കാം.
വെളുത്തുള്ളി പൊടി
ദിവസേന 600-900 മി.ഗ്രാം വെളുത്തുള്ളി പൊടി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം 9-12% വരെ കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. 600 മില്ലിഗ്രാം വെളുത്തുള്ളി പൊടിയില്‍ 3.6 മില്ലിഗ്രാം അല്ലിസിനും 900 മില്ലിഗ്രാമില്‍ 5.4 മില്ലിഗ്രാം അല്ലിസിനും അടങ്ങിയിരിക്കുന്നു. പ്രതിദിനം 600-900 മില്ലിഗ്രാം വെളുത്തുള്ളി പൊടി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഒരു മികച്ച വഴിയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള പ്രകൃതിദത്ത പരിഹാരങ്ങളില്‍ ഒന്നാണ് ഇത്.
വേവിച്ച വെളുത്തുള്ളി
മിക്കവരും വെളുത്തുള്ളി കഴിക്കുന്നത് പാചകം ചെയ്തശേഷമാണ്. സാധാരണയായി കറികളില്‍ ഇത് ഉപയോഗിക്കുന്നു. എന്നാല്‍ വെളുത്തുള്ളി പാചകം ചെയ്യുന്നത് അതിലെ അലിനേസും മറ്റ് സള്‍ഫര്‍ അടങ്ങിയ സംയുക്തങ്ങളും നിര്‍ജ്ജീവമാക്കും. അല്ലിസിന്‍ വളരെ അസ്ഥിരമാണ്. ഈ അസ്ഥിരത കാരണം, വേവിച്ച വെളുത്തുള്ളി അല്ലിസിന്‍ പുറത്തുവിടാനുള്ള സാധ്യത കുറവാണ്. വെളുത്തുള്ളി ചതച്ച് പാചകം ചെയ്യുന്നതിനുമുമ്പ് പത്ത് മിനിറ്റ് നില്‍ക്കാന്‍ അനുവദിക്കുക, അത് ചൂടിനാല്‍ നിര്‍ജ്ജീവമാകുന്നതിനുമുമ്പ് അലിനേസ് പ്രവര്‍ത്തിക്കാന്‍ മതിയായ സമയം ലഭിക്കും.
സാലഡുകളില്‍
വെളുത്തുള്ളി അരിഞ്ഞ് നേര്‍ത്ത കഷ്ണങ്ങളാക്കി നിങ്ങളുടെ പ്രിയപ്പെട്ട സലാഡുകളിലേക്ക് ചേര്‍ത്ത് നേരിട്ട് കഴിക്കാം. നിങ്ങളുടെ സാലഡ് ആകര്‍ഷകവും ആരോഗ്യകരവുമാക്കാന്‍ അസംസ്‌കൃത വെളുത്തുള്ളി ഉപയോഗിക്കുന്നത് ഒരു നല്ല വഴിയാണ്. വെളുത്തുള്ളി ഉപയോഗിച്ചുള്ള സാലഡ് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ മറ്റൊരു വഴിയാണ് ഇത്.
വെളുത്തുള്ളി ഓയില്‍
വെളുത്തുള്ളി ഓയില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാം. അല്‍പം വെളുത്തുള്ളി അല്ലി ഒലിവ് എണ്ണയില്‍ ഇട്ട് ഇടത്തരം ചൂടില്‍ 3-5 മിനിറ്റ് വഴറ്റുക. ചൂട് കുറയ്ക്കുക, കുമിളകള്‍ വരുന്നതുവരെ കാത്തിരിക്കുക. ഇത് പതിനഞ്ച് മിനിറ്റ് നേരം തിളപ്പിക്കട്ടെ. തീ ഓഫ് ചെയ്ത് എണ്ണ തണുത്ത ശേഷം അരിച്ചെടുക്കുക. ഈ സ്വാദിഷ്ടമായ എണ്ണ റൊട്ടിയിലോ മറ്റോ ചേര്‍ത്ത് കഴിക്കാവുന്നതാണ്.
വെളുത്തുള്ളി ചായ
നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് വെളുത്തുള്ളി ചായ. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് നിങ്ങളെ സഹായിക്കും. 1-3 അല്ലി വെളുത്തുള്ളി അരിഞ്ഞ് വയ്ക്കുക. ഒരു കപ്പ് വെള്ളം തിളപ്പിക്കുക. തീ ഓഫ് ചെയ്ത് അരിഞ്ഞ വെളുത്തുള്ളി ചേര്‍ക്കുക. അഞ്ച് മിനിറ്റ് കാത്തിരിക്കുക, തുടര്‍ന്ന് ചായ അരിച്ചെടുക്കുക. ചായ രുചികരമാക്കാന്‍ ½ ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒഴിവാക്കാന്‍ ദിവസവും ഒരു കപ്പ് വെളുത്തുള്ളി ചായ കുടിക്കുക.
പാര്‍ശ്വഫലങ്ങള്‍
മറ്റെല്ലാ പ്രകൃതിദത്ത പരിഹാരങ്ങളും പോലെ, ചിലപ്പോള്‍ വെളുത്തുള്ളിയും ചില അസ്വസ്ഥതകള്‍ ഉണ്ടാക്കും. അസംസ്‌കൃത വെളുത്തുള്ളി വെറും വയറ്റില്‍ കഴിക്കുമ്പോള്‍ വയറു വീര്‍ക്കല്‍, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. നിങ്ങള്‍ക്ക് വെളുത്തുള്ളിയോട് അലര്‍ജിയുണ്ടെങ്കില്‍ അത് ഓക്കാനം, ഛര്‍ദ്ദി, തലവേദന, ശ്വാസംമുട്ടല്‍ എന്നിവയ്ക്ക് കാരണമായേക്കാം. അതിനാല്‍ ഇവയെല്ലാം ശ്രദ്ധിച്ചശേഷം മാത്രം വെളുത്തുള്ളി കഴിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications