Latest Updates
-
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്!
മെമ്മറി ഷാര്‍പ്പാകും, ഓര്‍മ്മശക്തി രണ്ടിരട്ടി കൂടും; ഈ 8 കാര്യങ്ങള്‍ ചെയ്താല്‍ മതി
Health Tips: ബുദ്ധശക്തിയും ഓര്‍മ്മശക്തിയുള്ള ആളുകള്‍ വിദ്യാഭ്യാസ കാര്യത്തിലും തൊഴിലിന്റെ കാര്യത്തിലുമെല്ലാം വളരെ മികച്ച് നില്ക്കുന്നതായി നാം കാണാറുണ്ട്. അത്തരക്കാര്‍ എല്ലാത്തിലും ഉയര്‍ന്ന സ്ഥാനങ്ങള്‍ നേടുന്നു. ഇത്തരക്കാര്‍ പെട്ടെന്ന് തന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കാര്യങ്ങള്‍ വരെ ഓര്‍ക്കുന്നു. അത്തരക്കാരെ എല്ലാവരും ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഓര്‍മ്മശക്തി തീരെ കുറഞ്ഞ ചിലരുണ്ട്. തീയതി, ദിവസം, വര്‍ഷം മുതലായ ചെറിയ കാര്യങ്ങള്‍ പോലും അത്തരക്കാര്‍ക്ക് ഓര്‍മ്മിക്കാന്‍ കഴിയാറില്ല.
ഇതൊരു രോഗമല്ല, മറിച്ച് നമ്മുടെ തെറ്റായ ജീവിതശൈലിയും ഭക്ഷണശീലങ്ങളുമാണ് ഇതിന് കാരണം. ചിന്താശേഷിയും ഓര്‍മശക്തിയും ദുര്ബലമാകുന്നവര്ക്ക് ചില ജീവിതശൈലി മാറ്റങ്ങളിലൂടെ തലച്ചോറിനെ ഷാര്‍പ്പാക്കാന്‍ സാധിക്കും. നിങ്ങളുടെ മെമ്മറി ശക്തിപ്പെടുത്താന്‍ കഴിയുന്ന അത്തരം ചില കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.(how to make memory strong)

മതിയായ ഉറക്കം
ഒരു ഹാര്‍വാര്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച്, നിങ്ങളുടെ തലച്ചോറിനെ ഷാര്‍പ്പും ശക്തവുമാക്കാന്‍ മതിയായ ഉറക്കം ആവശ്യമാണ്. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസവും 6 മുതല്‍ 8 മണിക്കൂര്‍ വരെ നല്ല ഉറക്കം നേടണമെന്ന് പല ഗവേഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത് മനസ്സിന് വിശ്രമം നല്‍കുകയും കോശങ്ങള്‍ നന്നാക്കുകയും ചെയ്യുന്നു. നല്ല ഉറക്കം കഴിഞ്ഞ് എഴുന്നേല്ക്കുമ്പോള് നിങ്ങള്‍ക്ക് രാവിലെ നല്ല ഊര്‍ജ്ജവും ഉന്മേഷവും ലഭിക്കും. അതിലൂടെ നിങ്ങളുടെ ദൈനംദിന ജോലികള്‍ വളരെ കാര്യക്ഷമതയോടെ ചെയ്യാനും സാധിക്കും. അതിനാല്‍ മതിയായ ഉറക്കം നേടുന്നത് നിങ്ങളുടെ ബുദ്ധിയും ഓര്‍മ്മശക്തിയും മികച്ചതാക്കി നിലനിര്‍ത്താന്‍ സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണം
എന്‍സിബിഐയുടെ ഒരു പഠനമനുസരിച്ച്, മനസ്സിനെയും ശരീരത്തെയും ശക്തിപ്പെടുത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ തലച്ചോറിനെ ഷാര്‍പ്പാക്കാന്‍, ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ പഴങ്ങളും പച്ചക്കറികളും ഒമേഗ -3 അടങ്ങിയ ഭക്ഷണവും കഴിക്കുക. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം ഒഴിവാക്കുകയും ഏകാഗ്രത നിലനിര്‍ത്താനും സഹായിക്കുകയും ചെയ്യും.
ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക
ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ നിങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഹാനികരമാണ്. ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ഓര്‍മശക്തിയെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് നിങ്ങള്‍ ഫാസ്റ്റ് ഫുഡ് പരിമിതമായ അളവില്‍ മാത്രമേ കഴിക്കാവൂ.
പഞ്ചസാര ഉപയോഗം കുറയ്ക്കുക
നിങ്ങള്‍ക്കിത് ചിലപ്പോള്‍ അറിയില്ലായിരിക്കാം. നിങ്ങളുടെ ഭക്ഷണക്രമം നിങ്ങളുടെ തലച്ചോറിനെയും ബാധിക്കുന്നു. ഭക്ഷണത്തില്‍ അമിതമായി പഞ്ചസാര ഉപയോഗിക്കുന്നവര്‍ക്ക് ഓര്‍മശക്തി കുറവാണെന്ന് ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. അതിനാല്‍, ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ നിങ്ങള്‍ പഞ്ചസാരയുടെ ഉപയോഗം നിയന്ത്രിക്കേണ്ടതാണ്.
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കും. ചില പഴങ്ങളില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഓറഞ്ച്, നാരങ്ങ, മുന്തിരി, റോക്ക് മെലണ്‍, കിവി ഫ്രൂട്ട്, ബ്ലാക്ക് കറന്റ്, സ്ട്രോബെറി, പേരക്ക എന്നിവയാണ് അതില്‍ പ്രധാനം. പച്ചക്കറികളില്‍, ബ്രൊക്കോളി, കോളിഫ്ളവര്‍, കാബേജ്, കെയ്ല്‍, ബ്രസല്‍സ് നട്സ്, ചൈനീസ് കാബേജ് എന്നിവയും വിറ്റാമിന്‍ സിയുടെ നല്ല ഉറവിടങ്ങളാണ്.
പരിശീലനം
നിങ്ങള്‍ എന്തെങ്കിലും വീണ്ടും വീണ്ടും വായിക്കുകയോ ചെയ്ത കാര്യങ്ങള്‍ രണ്ടോ മൂന്നോ തവണ പരിശീലിക്കുകയോ ചെയ്താല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ആ കാര്യങ്ങള്‍ ഓര്‍മ്മിക്കാന്‍ കഴിയും. അങ്ങനെ നിങ്ങളുടെ ബുദ്ധിയും ഓര്‍മ്മയും ഷാര്‍പ്പ് ആകുകയും ചെയ്യും.
ദിവസവും ധ്യാനിക്കുക
പുരാതന കാലം മുതല്‍ തന്നെ ഇന്ത്യയില്‍ യോഗയും ധ്യാനവും വളരെ പ്രസിദ്ധമാണ്. ഇപ്പോള്‍ ലോകം മുഴുവന്‍ അത് സ്വീകരിക്കുന്നു. ധ്യാനം നിങ്ങളുടെ മനസ്സിനെയും തലച്ചോറിനെയും ശാന്തമാക്കുന്നു. സമ്മര്‍ദ്ദം, വിഷാദം എന്നിവയില്‍ നിന്ന് മുക്തി നേടുന്നതിന് ധ്യാനം ഗുണം ചെയ്യും. ഇതുകൂടാതെ നിങ്ങളുടെ ഫോക്കസ് ലെവലും ഇതിലൂടെ വര്‍ദ്ധിക്കുന്നു. അതിനാല്‍ ഓര്‍മ്മശക്തിയും ബുദ്ധിയും മെച്ചപ്പെടുത്തുന്നതിനായി നിങ്ങളുടെ ദിനചര്യയില്‍ ധ്യാനം ഉള്‍പ്പെടുത്തുക.
ലഹരികളില്‍ നിന്ന് വിട്ടുനില്‍ക്കുക
ലഹരി ആസക്തി നിങ്ങളുടെ തലച്ചോറിനെ നേരിട്ട് ബാധിക്കുന്നു. ഇക്കാരണത്താല്‍, തലച്ചോറിന് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരും. മയക്കുമരുന്നുകളുടെ അമിത ഉപഭോഗം മൂലം മസ്തിഷ്ക കോശങ്ങള്‍ നശിക്കുകയും ഓര്‍മ്മശക്തി ദുര്‍ബലമാവുകയും ചെയ്യുന്നു. അതിനാല്‍, ലഹരികള്‍ അതുപോലെ മയക്കുമരുന്ന് ഉപയോഗിത്തില്‍ നിന്ന് എപ്പോഴും വിട്ടുനില്‍ക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications